ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തരിച്ചറിയാനായാല്, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്. ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു. എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി. ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു. മാതൃകയിലും മാറ്റമുണ്ടായി. ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു. രണ്ട് വഴികളുണ്ടായി. ഗായകി അംഗും ഗത്കാരി അംഗും. രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്. ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും. ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം. സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും. തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും. പ്രചാരത്തില്‍ വരു...
Comments