Skip to main content

Posts

Showing posts from April, 2019

ശാസ്ത്രവും സംഗീതവും: ഒരു ജുഗല്‍ബന്ദി

ശാസ്ത്രജ്ഞന് സംഗീതം എന്തായിരിക്കും?!  നോബല്‍ സമ്മാനിതനായ സി.വി.രാമന്‍ എന്ന ഭൗതികശാസ്ത്രജ്ഞന് സംഗീതം പ്രചോദനമാണ്.  'ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന സ്ഥലം വൃക്ഷലതാദികളാല്‍ ചുറ്റപ്പെട്ടതാണ്.  അവയില്‍ വന്നിരിക്കുന്ന പക്ഷികളാലും' (സി.വി.രാമന്‍, മദ്രാസ് മ്യൂസിക് അക്കാദമി ജേണല്‍, 1934).  കളകൂജനങ്ങള്‍ കേട്ടാണ് അദ്ദേഹം ഉണര്‍ന്നുവരുക.  പ്രകൃതിയുടെ സംഗീതം കര്‍ണ്ണത്തില്‍ നിറയുമ്പോള്‍ കണ്ണുകള്‍ തുറക്കും.  പൂക്കളും പച്ചപ്പും നിറഞ്ഞ വര്‍ണ്ണലോകത്തെ കണ്ണുകളിലും നിറയ്ക്കും.  പ്രകാശത്തെക്കുറിച്ചായിരുന്നു അദ്ദേഹം ശാസ്ത്രത്തില്‍ അന്വേഷിച്ചത്. കൂടെ കമ്പനങ്ങളെക്കുറിച്ച് അന്വേഷിച്ച് സംഗീതത്തിലേയ്ക്കും കടന്നു.   'വിരസവും വരണ്ടതുമായ ജീവിതം സരസമാകുന്നത് നാദവര്‍ണ്ണപൂരിതമാകുമ്പോഴാണ്.  പ്രകൃതിയില്‍ പക്ഷികളുടെ പാട്ടുണ്ട്.  അവര്‍ക്ക് അത് നിര്‍ത്താനും നമുക്ക് അത് കേള്‍ക്കാതിരിക്കാനും കഴിയില്ല.  ബുദ്ധിയല്ല ശാസ്ത്രാന്വേഷണത്തിനുള്ള പ്രചോദനം.  ശബ്ദവും വര്‍ണ്ണവുമാണ്.'  പ്രകൃതിയുടെ വാതിലുകള്‍ തുറന്നാണ് സി.വി.രാമന്‍ കലയിലേയ്ക്ക് പ്രവേശിക്കുന്നത്.  പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മനനഫലങ്ങളുമാണ് അദ്ദ

പട്ടാമ്മാള്‍ പാടിത്തുറന്ന ലോകം

സംഗീതം വന്നു വിളച്ചപ്പോള്‍ കൂടെ ഇറങ്ങിപ്പോയതുപോലെയായിരുന്നു ദമാള്‍ കൃഷ്ണസ്വാമി പട്ടാമ്മാളുടെ ജീവിതം.  ദീക്ഷിതര്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്ക് പുറത്തുപോയി പാടാന്‍ വിലക്കുണ്ടായിരുന്നു.  അതുകൊണ്ട് കുട്ടിയായിരുന്നപ്പോള്‍ പട്ടാമ്മാള്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കാനായില്ല.  നൈനാപിള്ള എന്ന സംഗീതജ്ഞന്‍ കാഞ്ചിപുരത്ത് സംഘടിപ്പിച്ചിരുന്ന കച്ചേരികള്‍ കേട്ടാണ് പട്ടാമ്മാള്‍ സംഗീതത്തിലേയ്ക്ക് അടിവെച്ച് നടന്നത്.  കേട്ട കൃതികള്‍ സഹോദരന്മാരുടെ സഹായത്തോടെ സ്വരപ്പെടുത്തി പഠിച്ചുകൊണ്ട്.  തെലുങ്കും സംസ്‌കൃതവും പഠിപ്പിക്കാന്‍ തയ്യാറായ ഒരു അജ്ഞാത വാധ്യാരുടെ സംഗീതജ്ഞാനത്തേയും സ്വാംശീകരിച്ചുകൊണ്ട്.     എത്ര വിലക്കുണ്ടെങ്കിലും, നക്ഷത്രത്തെ മടിയില്‍വെച്ചു പൂട്ടാനാര്‍ക്കാവും! പട്ടാമ്മാളിലെ പ്രതിഭയുടെ തിളക്കം താമസിയാതെ ചുറ്റുമുള്ളവര്‍ തരിച്ചറിഞ്ഞു.  മകളെ പാട്ടുകാരിയാക്കണമെന്ന് അച്ഛന്‍ കൃഷ്ണസ്വാമിയെ നിര്‍ബന്ധിക്കാന്‍ പട്ടാമ്മാളുടെ സ്‌ക്കൂള്‍ ടീച്ചര്‍ അമ്മുക്കുട്ടിയമ്മ നിരന്തരം വാഗ്വാദ സമരം നടത്തി.  വിലക്കയഞ്ഞുതുടങ്ങി.  പട്ടാമ്മാള്‍ പത്താം വയസ്സില്‍ റേഡിയോയില്‍ പാടി.  പതിമൂന്നാം വയസ്സില്‍ പൊതുവേദിയില്‍

സിംഫണിയിലെ മാറ്റിയെഴുത്തുകള്‍

കംപോസര്‍ എഴുതിവെച്ച സ്വരങ്ങള്‍, സോളോയ്ക്കും ഓര്‍ക്കസ്ട്രയ്ക്കും വേണ്ടി, അതേപടി തെറ്റുകൂടാതെ അവതരിപ്പിക്കലാണോ ഒരു ക്ലാസിക്കല്‍ കോണ്‍സര്‍ട്ട്?   സാമാന്യധാരണ അതാണ്.  യാഥാര്‍ത്ഥ്യം അതാണെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രചനകള്‍ ഇന്നും പുതിയ ആവിഷ്‌കാരങ്ങളെന്നപോലെ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നു?  നാനാത്വത്തിലേയ്ക്ക് നയിക്കുന്ന കലയുടെ ഇടനാഴികളിലൂടെ അവസാനിക്കാത്ത പുതുമകള്‍ കടന്നുവരുന്നതുകൊണ്ടായിരിക്കാം രചനകള്‍ പഴകാത്തത്.              ജാപ്പനീസ് നോവലിസ്റ്റായ ഹരൂകി മുരാകാമിയും സംഗീതജ്ഞനായ സെയ്ജി ഒസാവയും അബ്‌സൊല്യൂട്ടിലി ഓണ്‍ മ്യൂസിക് എന്ന പുസ്തകത്തില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതാവതരണത്തിലെ സവിശേഷതകളെ അന്വേഷിച്ചുകൊണ്ടാണ് സംസാരിച്ചുതുടങ്ങുന്നത്.  ബീഥോവന്റെ സി മൈനറിലെ പിയാനോ കണ്‍സെര്‍ട്ടോ (ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള പിയാനോ സോളോ) നമ്പര്‍ 3 കേട്ടുകൊണ്ടാണ് സംഭാഷണം.  ഒരേ രചന പല കാലങ്ങളില്‍ വിവിധ സംഗീതജ്ഞര്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രത്യേകതകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ.    ഓസ്ട്രിയന്‍ കണ്ടക്ടറായ കരായനും (Heriber von Karajan) കനേഡിയന്‍ പിയാനിസ്റ്റായ ഗ്ലെന്‍ ഗൂള്‍ഡും (G