Skip to main content

Posts

Showing posts from 2010

ഉള്‍മഴ

മഴ, മറവി പെയ്യുന്നപോലെ. മഴയില്‍ കുത്തിയൊലിച്ചത് ഓര്‍മ്മകളുടെ ബാക്കിയിരിപ്പായിരുന്നു; മേല്‍വിലാസമില്ലാത്ത തപാലുകള്‍പോലെ സന്ദര്‍ശിക്കപ്പെടാത്ത ഓര്‍മ്മകള്‍ മഴയ്ക്കു മുന്‍പായിരുന്നു അവസാന സൗഹൃദക്കൂട്ടം. പിരിയുമ്പോള്‍ പറഞ്ഞു 'മഴ കഴിയട്ടെ വീണ്ടും കാണാം...' മഴയില്‍ മതിഭ്രമവും മതിഭ്രമത്തില്‍ മഴയും ആരാദ്യം എന്ന ചോദ്യത്തെ വലം ചുറ്റി. നുറായിരം സ്ഫടികനൂലുകളെ മഴയുടെ ജലസൂചികള്‍ കോര്‍ക്കുമ്പോള്‍ മഴയുടെ ജലക്കുഴലിനകത്തൊരു പ്യൂപ്പകെട്ടി ഞാനുമവളും മരണത്തിലേയ്ക്കുള്ള ഒറ്റയടിപ്പാതയടച്ചു. . പ്യൂപ്പയില്‍ മരണമില്ല. പ്യൂപ്പയുടെ അന്ത്യം ജനനമാണ്, സ്വയം കബളിപ്പിക്കാവുന്ന കമ്പിളിപ്പുതപ്പ്. -മുകുന്ദനുണ്ണി- (ഭാഷാപോഷിണി. പുസ്തകം 34. ലക്കം 6. നവംബര്‍ 2010. പേജ് 57.)

ഒന്നുമല്ലാത്തതിന്റെ നിഴല്‍ മാത്രം

ആത്മഹത്യ ഒരു വല്ലാത്ത, വിഷമിക്കുന്ന, സംഭവവും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്തോറും പിടികിട്ടാത്തതുമാണ്. കാരണം ആത്മഹത്യചെയ്യുന്ന ഒരാളുടെ മനസ്സിലേയ്ക്ക്് മറ്റൊരാള്‍ക്ക് കയറിനോക്കാനാകില്ലല്ലോ! ആ നിമിഷങ്ങളുടെ ഉത്തമപുരഷ ആഖ്യാനം മണ്‍മറഞ്ഞ രഹസ്യമായി അവശേഷിക്കുകയും ചെയ്യും. കഥാകാരന്മാരും നോവലിസ്റ്റുകളുമൊക്കെ ആ മനസ്സിലേയ്ക്ക് ഊഹയാത്ര നടത്തിയവരാണ്. ഉദാഹരണം ഓര്‍ഹാന്‍ പാമുക്കിന്റെ 'സ്‌നോ' ഏന്ന നോവലില്‍ 'കാര്‍' എന്ന സ്ഥലത്തുണ്ടാകുന്ന പെണ്‍കുട്ടികളുടെ പടര്‍ന്ന പിടിക്കുന്ന ആത്മഹത്യകളെക്കുറിച്ച് ഒരു പത്രപവര്‍ത്തകന്റെ കാഴ്ചപ്പാടിുലൂടെ അന്വേഷിക്കുന്നുണ്ട്. ആ ആത്മഹത്യകളെക്കുറിച്ച് പറഞ്ഞുകേട്ട കഥകളല്ല പത്രപ്രവര്‍ത്തകനെ ചിന്തിപ്പിച്ചത്. ഓരോരുത്തരും ആ കൃത്യം നിര്‍വഹിച്ച രീതികളാണ് അയാളെ അത്ഭുതപ്പെടുത്തിയത്. എന്തെന്നാല്‍ അവരെല്ലാം ഏത്രയോ മുമ്പ് തയ്യാറായി നിന്നവരാണെന്ന് അവരുടെ കൃത്യനിര്‍വ്വഹണ രീതികള്‍ സ്വയം വെളിപ്പെടുത്തുന്നു. . ആത്മഹത്യെ എന്താണെന്ന് പരിശോധിച്ചുതുടങ്ങുമ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരണവും വ്യാഖ്യാനവും സൃഷ്ടിക്ക