പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല. ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരിവിച്ച ചലനാത്മകതയായി പരിണമിക്കും. പഠനവും പ്രതിഫലനചിന്ത ആവശ്യപ്പെടുന്നതാണ്. ഒരു പ്രശ്‌നത്തെ ക്ലാസിക്കല്‍ ഡൈനാമിക്‌സിലൂടെ അന്വേഷിച്ച് വഴിമുട്ടി നിന്ന മാക്‌സ് പ്ലാന്‍ക് ഇതേ പ്രശ്‌നത്തെ തെര്‍മോഡൈനാമിക്‌സിലൂടെ അന്വേഷിച്ചപ്പോള്‍ ലക്ഷ്യത്തിലെത്തിയതുപോലെ. പഠനം കുറേ തരം നോക്കലുകളുടെ സാധ്യകളടങ്ങിയതാണ്.
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്. ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു. എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി. ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു. മാതൃകയിലും മാറ്റമുണ്ടായി. ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു. രണ്ട് വഴികളുണ്ടായി. ഗായകി അംഗും ഗത്കാരി അംഗും. രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്. ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും. ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം. സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും. തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും. പ്രചാരത്തില്‍ വരു...
Comments