Skip to main content

Posts

Showing posts from November, 2009

മരണം, ആരുമില്ലാത്ത ഒരു തീവണ്ടി പോകുന്നതുപോലെ

മനുഷ്യന്റെ ഒരു പ്രത്യേകത അവന്റെ കാലം ഭാവിയില്‍നിന്ന്‌ തുടങ്ങുന്നു എന്നുള്ളതാണ്‌. തുടര്‍ച്ചയില്ലാത്ത അസ്തിത്വമാണവന്റേത്‌. ഒരുവനും മറ്റൊരുവനും തമ്മില്‍ ഒരു കടല്‍ ദൂരം. ശ്രമിച്ചാല്‍ ഒരാള്‍ക്ക്‌ മറ്റൊരാളുടെ ജീവിതത്തില്‍ താല്‌പര്യപ്പെടാന്‍ കഴിയും, പക്ഷെ അയാളുടെ ജീവിതത്തിലെ സംഭവങ്ങളുമായി അയാള്‍ മാത്രമാണ്‌ നേരിട്ട്‌ ബന്ധപ്പെട്ടുകിടക്കുന്നത്‌. അയാള്‍ പറയുമ്പോള്‍ മറ്റെയാള്‍ കേള്‍ക്കുന്ന ആളാണ്‌. അതുപോലെ തിരിച്ചും. ഒരാള്‍ക്ക്‌ മറ്റൊരാളുടെ മരണം മരിക്കാന്‍ കഴിയില്ല. ഓരോരുത്തരും ഒറ്റയ്‌ക്ക്‌ സ്വന്തം മരണം മരിച്ചേ തീരൂ. ഈ വിടവാണ്‌, തുടര്‍ച്ചയില്ലായ്‌മയാണ്‌, മനുഷ്യന്റെ ഒരു പ്രധാന പ്രശ്‌നം. ഒരേ സമയം തുടര്‍ച്ചയെ ആഗ്രഹിക്കുകയും തുടര്‍ച്ചയില്ലായ്‌മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ മനുഷ്യന്‍. തുടര്‍ച്ചയോട്‌ ഗൃഹതുരത്വവുമുണ്ട്‌. രതി മൂര്‍ഛയില്‍ ഏതാനും നിമിഷങ്ങളും, കൂടാതെ മരണത്തിലുമാണ്‌ ഈ വേറിട്ട സ്വത്വത്തിനപ്പുറം തുടര്‍ച്ച കൈവരിക്കൂ. ഇതിനെല്ലാം ഇടയിലാണ്‌ അവനെ പെട്ടെന്ന്‌ മരണം പിഴുതെറിയുക. മരണം ഒരുര്‍ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്‌. കാരണം മരണം നമ്മള്‍ അറിയുന്നില്ല. മരണം എന്ന അനുഭവത്തില

രേവതിയുടെ കലണ്ടര്‍

കഥ (മാതൃഭൂമി വരാന്തപ്പതിപ്പ്‌. 2000 ജൂണ്‍ 25) ഒരു കത്രികയെടുത്ത്‌ ശനി, ഞായര്‍ ദിവസങ്ങളെ മുറിച്ചുകളഞ്ഞാല്‍ രേവതി ഒറ്റയ്‌ക്കാണ്‌. രേവതിയും കുട്ടികളും മാത്രമാവും. ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെ വീട്ടില്‍വന്ന്‌ ഞായര്‍ ഉച്ചതിരിഞ്ഞ്‌ മടങ്ങുന്നവനാണ്‌ ഭര്‍ത്താവ്‌. രേവതി പോയി നോക്കിയിട്ടില്ലാത്ത ഒരു ദൂരസ്ഥലത്താണ്‌ ഭര്‍ത്താവ്‌ ജോലി ചെയ്യുന്നത്‌. കല്യാണം കഴിഞ്ഞ്‌ കുറച്ചുനാളുകള്‍ അവര്‍ സദാ ഒന്നിച്ചായിരുന്നു. രേവതി ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ പഠിച്ചുവന്നപ്പോഴേയ്‌ക്കും അയാള്‍ ലീവ്‌ കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ച്‌ വാരാന്ത്യത്തിലെ സന്ദര്‍ശകനായി കഴിഞ്ഞിരുന്നു. ഭര്‍ത്താവ്‌ വന്ന്‌ മടങ്ങുന്നതിനിടയിലുള്ള രണ്ടു ദിവസത്തെ ഇടവേള മാത്രമായിരുന്നു ആദ്യമൊക്കെ രേവതിയുടെ ജീവല്‍മുഹൂര്‍ത്തങ്ങള്‍ ഈ ഇടവേള കാത്തിരിപ്പിന്റെ എല്ലാ മിടിപ്പുകളും ഇല്ലാതാക്കുമായിരുന്നു. ശനിയാഴ്‌ച ഒരു പ്രേമപ്പനി പിടിച്ചാല്‍ തിങ്കളാഴ്‌ചയേ ആ പനി വിടൂ. എത്ര കാലം അങ്ങിനെ പോയി എന്ന്‌ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍പോലും ഇന്ന്‌ രേവതി ശ്രമിക്കാറില്ല. ഏതോ നിമിഷം തൊട്ട്‌ പനിയുടെ ചൂട്‌ ആറിത്തുടങ്ങിയിരുന്നു. പനിയടങ്ങുന്ന ആ കാലത്ത്‌ ഭര്‍ത്താവിന്റെ