Skip to main content

Posts

Showing posts from January, 2019

നാല് മിനുട്‌സ് 33 സെക്കന്‍ഡ്‌സ്

പാശ്ചാത്യ ക്ലാസിക്കല്‍-മോഡേണ്‍ സംഗീതജ്ഞനായ ജോണ്‍ കെയ്ജിന്റെ 4' 33' (നാലു മിനുട്‌സ് 33 സെക്കന്‍ഡ്‌സ്) ഒരു നിശബ്ദസംഗീതരചനയാണ്.  മൂന്ന് മൂവ്‌മെന്റ്‌സുണ്ട് ആ രചനയ്ക്ക്.  പിയാനോവാദകന്‍ വന്നിരുന്ന് സ്‌കോര്‍ഷീറ്റ് സശ്രദ്ധം നോക്കിയ ശേഷം പിയാനോ തുറക്കുന്നു.  പിയാനോ പ്രവര്‍ത്തിപ്പിക്കാതെ കുറച്ചു നേരം ക്വീബോര്‍ഡില്‍ നോക്കിനിന്നശേഷം പിയാനോ അടച്ചു വെയ്ക്കുന്നു.  ഇതാണ് ഒന്നാമത്തെ മൂവ്‌മെന്റ്.  വേദിയില്‍ നാല് ഉപകരണവാദ്യക്കാരുണ്ട്.  വാദ്യോപകരണങ്ങള്‍ വാദനം ചെയ്യരുതെന്ന് അവര്‍ക്ക് കെയ്ജിന്റെ നിര്‍ദ്ദേശമുണ്ട്.  തുടര്‍ന്ന് രണ്ടു തവണ കൂടി ഇതേ മൂവ്‌മെന്റ് ആവര്‍ത്തിക്കുന്നു.  കച്ചേരി കഴിഞ്ഞു.  രചയിതാവ് ഹസ്തഘോഷങ്ങള്‍ ഏറ്റു വാങ്ങി തലകുനിച്ച് നന്ദി രേഖപ്പെടുത്തുന്നു. സംഗീതത്തില്‍ ശ്രദ്ധ പതിയുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങളുടെ സൗന്ദര്യാത്മകഗുണങ്ങള്‍ കേള്‍ക്കാതെ പോകുകയാണ്.  ആ നഷ്ടശബ്ദങ്ങളുടെ സംഗീതമാണ് 4'33'': സംഗീതജ്ഞന്റെ സംഗീതം പരിസരശബ്ദങ്ങളുടെ സംഗീതത്തിന് കാതോര്‍ക്കുന്ന നീണ്ട സെന്‍ ബുദ്ധിസ്റ്റ് നിമിഷങ്ങള്‍.    പാട്ടു കേള്‍ക്കുമ്പോള്‍ പാട്ടിനു ചുറ്റും നിശബ്ദത വലയം ചെയ്തു നില്‍ക്കും.  തിരിച്ച്,

ഒരു ബൊഹീമിയന്‍ കാലം

കോഴിക്കോടിന്റെ കലാവിഹായസ്സില്‍ പ്രകാശം പരത്തിയ ഒരു മെഹ്ഫില്‍കാലം ഉണ്ടായിരുന്നു.  പല ദിക്കിലേയ്ക്കും അലകള്‍ ചെന്നെങ്കിലും കോഴിക്കോടന്‍ ജനജീവിതത്തെയായിരുന്നു അത് ഗാഢമായി ബാധിച്ചിരുന്നത്.  പാട്ടുകാരനായ അബ്ദുള്‍ ഖാദറും ഈണാവിഷ്‌കാരകനായ ബാബുരാജും മറ്റു കലാകാരന്മാരും കൂടെയിരുന്നും ദൂരെയിരുന്നും കേട്ടവരും ഇപ്പോഴും സ്മൃതിപേറുന്നവരും അടങ്ങുന്ന ഒരു സ്വതന്ത്ര സംഗീതകാലം.  ആ കാലം ഇപ്പോഴും ഭൂതവും ഭാവിയും വര്‍ത്തമാനവുമായി പലരുടേയും ആന്തരലോകങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.        പ്രചാരംകൊണ്ടല്ല, തീക്ഷ്ണതകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സംഗീതമായിരുന്നു അത്.  ദേശദേശാന്തരങ്ങളിലേയ്ക്ക് പടരാതെ മുക്കിലും മൂലയിലും തട്ടിന്‍പുറങ്ങളിലുമായി രാത്രിയുടെ ദീര്‍ഘയാമങ്ങളില്‍ ഒരു രഹസ്യമെന്നപോലെ ആ മെഹ്ഫിലുകള്‍ വികാരത്തിന്റെ ചുഴികള്‍ ചുഴറ്റി ആ കാലത്തെ വരിഞ്ഞുമുറുക്കി.  പാട്ടുകാരനും ശ്രോതാവും ഒന്നായി.  സംഗീതവും മനുഷ്യനും പരസ്പരം കടന്നുകയറിയതിന്റെ ആഘോഷത്തില്‍ മൂല്യം കുമിളയിട്ടു.  കലാസാംസ്‌കാരികമായ ഏതൊരു പുതിയ തുറസ്സിലുമെന്നപോലെ ഈ സംഗീതാന്തരീക്ഷത്തെ ഒരു തരം ബൊഹീമിയന്‍ ജീവതരീതി വലയം ചെയ്തിരുന്നു.  ഒരു സമൂഹത്തിനകത്തെ മറ്റൊരു സ