Skip to main content

Posts

Showing posts from August, 2017

നിഴല്‍മാനം

നിഴല്‍മാനം കാലത്തിന്റെ ആരും ശ്രദ്ധിക്കാത്ത ചില ഏടുകളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. കണ്ണുകളാല്‍ കോര്‍ക്കപ്പെട്ട് ഞങ്ങള്‍ ഉമ്മറപ്പടിയോളമെത്തി. ഒരുമയുടെ സ്വപ്‌നഭവനത്തിലേയ്ക്ക് ഞാനവളെ ക്ഷണിച്ചു. സംഗീതത്തിന്റേയും പഠനത്തിന്റേയും ഉള്‍മുറികളിലേയ്ക്കും. വിശ്രമത്തിന്റേയും യോഗത്തിന്റേയും ആന്തരസ്ഥലികളിലേയ്ക്കും. സ്വപ്‌നക്കുരുക്കുകളോട് അവള്‍ക്കുള്ള ഭയം കുട്ടികള്‍ക്ക് ഭയത്തോടുള്ള പ്രിയം പോലെ! ്അവള്‍ ഒരു കുട്ടിയായി ഉള്‍മുറികളില്‍ ഭയന്നു വിതുമ്പി, മൗനത്തില്‍ ശ്വസിച്ച് അങ്ങിങ്ങ് ഒരു പറ്റം ശൂന്യതകളില്‍ പറ്റിനിന്നു.  അവളിലെ യുവതിക്ക് ഞാന്‍ മീട്ടിയ തന്ത്രികള്‍കൊണ്ട് ചിറകണിയിച്ചപ്പോള്‍ അവള്‍ ഒരു നിഴല്‍പറവയായി, നിഴലിന്റെ കനത്ത സാന്നിധ്യമായി എന്റെ സഞ്ചാരങ്ങളില്‍ ചേര്‍ന്നു. സംഗീതമുറിയിലെ ശ്രുതിയില്‍ ്അവള്‍ സ്വരങ്ങളുടെ നിഴലായി, യോഗാസനങ്ങളില്‍ ശ്വാസത്തിന്റെ, വിശ്രമത്തില്‍ ഉറക്കത്തിന്റെ. സ്വപ്‌നത്തിന്റെ മുറിയില്‍ അവള്‍ മെഴുകുതിരി വെളിച്ചമായി, പഠനത്തിന്റെ മിഴിപ്പീലികളായി, യാത്രയില്‍ കാലചക്രമായി. നിലനില്‍പ്പിന്റെ നിഴല്‍മാനങ്ങളായി, യാഥാര്‍ഥ്യേതരതയുടെ വിരിയാമൊട്ടുകളായി, ദൃശ്യതയുടെ ഓര

മരണത്തിന്റെ ഉമ്മറപ്പടി വരെ

'നീ ഇന്ത്യന്‍ എക്‌സപ്രസ്സിലെഴുതുന്ന ലേഖനങ്ങളൊന്നും അത്ര ആഴമുള്ളതൊന്നുമല്ലല്ലോ.' പല തവണ കണ്ടുപരിചയം മാത്രമുള്ള ഒരു കാലത്ത് രണ്ടുപേരും മാത്രമായി ചിലവിടാന്‍ പോകുന്ന ഒരു സന്ദര്‍ഭത്തിന് നാരായണന്‍ താക്കോല്‍ കൊടുത്തത് ഇങ്ങനെയായിരുന്നു.  എന്റെ അഹങ്കാരത്തെ ചൊടിപ്പിക്കാതെ എങ്ങിനെ ഇത്രയം പരുക്കനായി വിമര്‍ശിക്കാനായി എന്നത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.  'അറിയുംതോറും അറിയില്ല എന്ന് ബോധ്യമാവുന്നതുകൊണ്ട് അറിയുന്ന കാര്യത്തെ കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല.' എന്റെ ഈ മറുപടി നാരായണന് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങള്‍ തമ്മിലും ഇഷ്ടപ്പെട്ടു.  പിന്നീട് വാഗ്വാദം തുടങ്ങി.  കണ്ടുമുട്ടലുകളിലെ മുഖാമുഖങ്ങളില്‍ വാഗ്വദം തുടര്‍ന്നു. കോഴിക്കോട് എന്റെ പഴകി ദ്രവിച്ച് വീട്ടില്‍ ഒരു ഗുഹയുടെ ഇരുട്ടും തണുപ്പുമായിരുന്നു.  നാരായണനും ജഗദയും അവിടെ വന്നു താമസിച്ചു.  കാലഗതിയില്‍നിന്ന് വിട്ടുമാറി ആ ഇരുട്ടിലും തണുപ്പിലും സംഗീതത്തിലും വാഗ്വാദത്തിലും ലഹരിയിലും ഞങ്ങള്‍ സ്വത്വഭേദമില്ലാതെ രസിച്ചു.  തിരിച്ചുപോകുമ്പോള്‍ ഞാന്‍ പറഞ്ഞു, 'നിങ്ങളുടെ ഹൃദയങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് തന്നു പോയ്‌ക്കോളൂ.' നാരാ