Skip to main content

Posts

Showing posts from 2008

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം ഭൂമിയുടെ പുതിയ പ്രത്യക്ഷങ്ങള്‍: ഭൂമി ചരക്ക്‌ എന്ന നിലയിലും ഉത്‌പാദനോപാധി എന്ന നിലയിലും വര്‍ത്തമാന കേരളത്തില്‍ The New Visibility of Land: Land as commodity and means of production in Kerala - കെ. എസ്‌. ഹരിലാല്‍ ഡിസംബര്‍ 16 കോഴിക്കോട്‌ പ്രസ്‌ക്ലബ്ബ്‌ ഹാള്‍ വൈകുന്നേരം 6 മണി ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ആകൃഷ്ടയായി, തുടര്‍ന്ന്‌ അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍ ചേര്‍ന്നു, പിന്നീട്‌ കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്റെ പ്രാരംഭകയും മുന്‍നിര കലാപകാരിയുമായി - മന്ദാകിനി നാരായണന്റെ (മാ) ജീവിതത്തെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം. എന്നാല്‍ 'മാ'യെ വ്യത്യസ്ഥയാക്കുന്ന ഒരു സുപ്രധാന ഘടകം അവരുടെ സ്വതന്ത്ര ചിന്തയാണ്‌. സൂക്ഷ്‌മമായ ആത്മപ്രതിഫലനവും വിമര്‍ശനാത്മകതയും അവരെ സദാ മുന്‍വിധികളില്‍നിന്ന്‌ വിമുക്തമാക്കിയിരുന്നു. കുട്ടികളും യുവാക്കളും ഏത്‌ പ്രായക്കാരും 'മാ'യുടെ സഹചാരികളും സുഹൃത്തുക്കളുമായിരുന്നു. വായനയും സംഗീതവും ചിത്രകലയും 'മാ'യ്‌ക്ക്‌ എപ്പോഴും യുവത്വം പകര്‍ന്നു. ഏത്‌ പുതിയ ചിന്തക

നോവല്‍ സിനിമയാകുമ്പോള്‍

നോവല്‍ സിനിമയാകുമ്പോള്‍ മുകുന്ദനുണ്ണി 'അഗ്നിസാക്ഷി' എന്ന സിനിമയില്‍ ഉണ്ണി ഒരു ശക്തമായ കഥാപാത്രമാണ്‌. എന്നാല്‍ അപ്രകാരം പറയുന്നതിലൂടെ എന്താണ്‌ ചെയ്യുന്നത്‌? ഉണ്ണി ഒരു ശക്തമായ കഥാപാത്രമായിത്തീരാന്‍, അങ്ങനെ തോന്നാന്‍ ഇടയാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? സിനിമയ്‌ക്കകത്തെ കഥാപാത്രങ്ങളും പുറത്തെ പ്രേക്ഷകരും ഒരുപോലെ ഉണ്ണി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന മാസ്‌മരിക വലയത്തിനകത്താണ്‌. പ്രേക്ഷകരുടെ വിമര്‍ശനബൂദ്ധിയെ മാറ്റിവെയ്‌ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക വൈകാരികതലവും സിനിമയുടെ കഥാഖ്യാനത്തിനുണ്ട്‌. ഉണ്ണിയോട്‌ നമുക്ക്‌ തോന്നുന്ന ആദരവിന്റെ അടിസ്ഥാനം ഒരു പക്ഷെ, അദ്ദേഹത്തിന്റെ മഹിമയായിരിക്കാം. മനുഷ്യനെ മനസ്സിലാക്കുക, സൂക്ഷ്‌മമായി മനസ്സിലാക്കുക, പരമാവധി ഒരു വ്യക്തിയെ അറിയുക, വ്യക്തിയെ അവ/ന്റ/ളുടെ പ്രത്യേക അവസ്ഥയില്‍ കാണാന്‍ കഴിയുക, ഇപ്രകാരം കുറേ സൂക്ഷ്‌മമായ അഗാധതകളുണ്ട്‌ ഉണ്ണിയുടെ സ്വഭാവത്തിലും ദര്‍ശനത്തിലും. ഒരു വലിയ മാറ്റം വ്യക്തിയെ തകര്‍ക്കും എന്നവനറിയാം. എന്നാല്‍ ഈ കഥാപാത്രത്തെ ഇങ്ങനെ സിനിമയുടെ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ ചലചിത്രകാരന്‍ സ്വീകരിച്ച ഉപായങ്ങള്‍ ധാരാളം വിമര്‍ശന

വിഗ്രഹഭഞ്‌ജനവും പ്രതിസംഗീതവും

 W ho could fight earthquakes and fires - and youth? - Nikos  Kazantzakis   'ലജ്ജാവതിയെ' എന്ന ചലചിത്രഗാനം സമീപകാല ജീവിതത്തിന്റെ മുഖ്യദിശയിലെ വലിയ തരംഗമാണ്‌. യുവതലമുറയുടെ മാത്രം ഗാനമല്ല ഇത്‌. പ്രായഭേദമന്യേ ഈ ഗാനത്തിന്റെ ലഹരി പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. കുട്ടികള്‍ ഇരുട്ടത്തു പേടി അകറ്റാന്‍ പാടുന്ന പാട്ടുപോലും 'ലജ്ജാവതിയെ...' എന്നാല്‍, ഈ ഗാനം വിഷയമായി എഴുതപ്പെട്ട ലേഖനങ്ങളിലെ ശ്രദ്ധാര്‍ഹമായ വാദങ്ങള്‍ രണ്ട്‌ പക്ഷമായി നിന്നതല്ലാതെ പ്രസ്‌തുത ഗാനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ പറയത്തക്ക സംഭാവനയൊന്നും ചെയ്‌തിട്ടില്ല. ഇവ പ്രധാനമായും രണ്ട്‌ വീക്ഷണങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ശാസ്‌ത്രീയ സംഗീതത്തെ പിന്‍പറ്റി സൃഷ്ടിച്ച പഴയതും പുതിയതുമായ ഗാനങ്ങളുമായി താരതമ്യം ചെയ്‌തും, അവയെ നിര്‍ണ്ണയിക്കുന്ന സൗന്ദര്യശാസ്‌ത്ര മാനദണ്ഡങ്ങളുപയോഗിച്ചും, 'ലജ്ജാവതിയെ' ഗുണനിലവാരമില്ലാത്ത ഒരു ഗാനമായി വിലയിരുത്തുകയായിരുന്നു ഒരു പക്ഷം. എന്നാല്‍, ഈ നോട്ടത്തില്‍ യുക്തിപരമായ ഒരു തെറ്റ്‌ അന്തര്‍ഭവിച്ചിട്ടുണ്ട്‌. അതായത്‌, സംഗീതത്തിന്റെ യുക്തിഭൂപടത്തില്‍ എവിടെയാണ്‌ 'ലജ്ജാവതിയെ' എന

ശിക്ഷിക്കാത്ത സമൂഹം - ചര്‍ച്ച

(ഈ പതിപ്പില്‍ ചേര്‍ത്തിട്ടുള്ള "കുറ്റവും ശിക്ഷയും" എന്ന പ്രസംഗത്തെ ആധാരമാക്കി ഒരു ചര്‍ച്ച ഒരുക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ നിസാര്‍ അഹമ്മദിനെ കാണാന്‍ ചെന്നപ്പോള്‍ നടന്ന ചര്‍ച്ച സംക്ഷിപ്‌ത രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്‌. സംഭാഷണ രൂപത്തിലുള്ള അപൂര്‍ണ്ണമായ വാചകങ്ങളെ പൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നിരിക്കാവുന്ന മാറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു - മുകുന്ദനുണ്ണി.) നിസാര്‍: ഉണ്ണി (മുകുന്ദനുണ്ണി) എനിക്ക്‌ പിഡെഎഫ്‌ ഫയല്‍ ആയി ഈമെയ്‌ലില്‍ അയച്ചുതന്ന പ്രസംഗം (കുറ്റവും ശിക്ഷയും) ഞാന്‍ അപ്പോള്‍ തന്നെ നോക്കിയിരുന്നു. ചില കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്‌തിരുന്നു. പീന്നീട്‌ കുറേ തിരക്കില്‍പെട്ട്‌ അതെല്ലാം വിട്ടുപോയി. ഉണ്ണിയുടെ പ്രസംഗം വായിച്ചാല്‍ രണ്ട്‌ സാധ്യതകളേ, റിട്രബ്യൂട്ടീവും അല്ലാത്തതും, ഉള്ളൂ എന്ന്‌ തോന്നും. മൂന്നാമത്‌ ഒരു സാധ്യതയോ അല്ലെങ്ങില്‍ ഇവ രണ്ടും ചേര്‍ന്ന മറ്റൊന്നോ ഉണ്ടായിക്കൂടെ? പല സാധ്യതകളും ഉണ്ടാവാം. ഇങ്ങനെ രണ്ടു സാധ്യതകളില്‍ മാത്രം മുട്ടി നില്‍ക്കുന്നത്‌ തത്വശാസ്‌ത്രപരമായ സമീപനത്തിന്റെ പ്രശ്‌നമാണ്‌. ഒരു പാരമ്പര്യത്തെ അതിന്റെ ഉള്ളില്‍നിന്ന്‌

സംഗീതസാന്ദ്രം

മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ ഉന്നത പുരസ്‌കാരം ലഭിക്കുക എന്നത്‌ മലയാളിയെ സംബന്ധിച്ച്‌ ഒരു വലിയ അംഗീകാരമാണ്‌. കേരളത്തിലെ പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനുമായ പാലാ സി. കെ. രാമചന്ദ്രനാണ്‌ ഈ വര്‍ഷത്തെ, 2008 ലെ, ടി ടി കെ പുരസ്‌കാരത്തിന്‌ അര്‍ഹനായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ ലഭിച്ച പുരസ്‌കാരംകൂടിയാണ്‌. കാരണം ആദ്യമായാണ്‌ മദ്രാസിലേയ്‌ക്ക്‌ ചേക്കേറിയ മലയാളീ സംഗീതജ്ഞരില്‍ നിന്ന്‌ വ്യത്യസ്‌തമായി കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സംഗീതജീവിതം നയിക്കുന്ന ഒരു കലാകാരന്‌ ടി ടി കെ പുരസ്‌കാരം ലഭിക്കുന്നത്‌. കര്‍ണ്ണാടക സംഗീതത്തിന്റെ ശാസ്‌ത്രവും പ്രയോഗവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന, ഇന്ത്യയിലെ എറ്റവും ആദരിക്കപ്പെടുന്ന, ഒരു സ്ഥാപനമാണ്‌ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമി. ഓരോ സംപ്രദായത്തിലുമുള്ള മികവുറ്റ കലാകാരന്മാരെ തിരഞ്ഞുപിടിച്ച്‌ ആദരിക്കുന്ന പുരസ്‌കാരങ്ങളാണ്‌ സംഗീത കലാനിധിയും സംഗീത കലാ ആചാര്യയും ടി ടി കെ അവാര്‍ഡ്‌ ഓഫ്‌ എക്‌സലന്‍സും. സംഗീതത്തിന്‌ അല്ലെങ്കില്‍ നൃത്തത്തിന്‌ നല്‍കിയ സംഭവാനകളെ കണക്കിലെടുത്താണ്‌ ഈ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുക. ഇന്ത്യയുടെ മുന്‍കാല

ലയ ശില്‌പി

കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല മൃദംഗ വിദ്വാനുള്ള രണ്ടായിരത്തി ഏഴിലെ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ കോഴിക്കോട്‌ ആകാശവാണിയിലെ മൃദംഗ കലാകാരനായ ശ്രീ എന്‍. ഹരിയാണ്‌. കഴിഞ്ഞ നാല്‍പത്‌ കൊല്ലങ്ങളായി അദ്ദേഹം സംഗീതത്തിന്‌ നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ടുള്ളതാണ്‌ ഈ പുരസ്‌കാരം. പ്രഗത്ഭരായ സംഗീതജ്ഞരുള്ള കുടുംബത്തില്‍ 1958 ല്‍ മദിരാശിയിലാണ്‌ ഹരിയുടെ ജനനം. ജനനം മദിരാശിയിലാണെങ്കിലും തിരുവനന്തപുരത്ത്‌ ജഗതിയാണ്‌ സ്വദേശം. അച്ഛന്‍ എസ്‌. വി. എസ്‌. നാരായണന്‍. അദ്ദേഹം വായ്‌പാട്ടിലും മൃദംഗത്തിലും ടോപ്പ്‌ റാങ്കുള്ള ഏറെ ആരാധകരുള്ള സംഗീതജ്ഞനായിരുന്നു. അമ്മ നീലാംബരി കേരളത്തിലെ ആദ്യത്തെ വനിതാ മൃദംഗ കലാകാരിയും. ചലചിത്ര പിന്നണി ഗായികയും തിരക്കുള്ള കര്‍ണ്ണാട സംഗീത കച്ചേരിക്കാരിയുമായ സി. കെ. രേവമ്മയുടെ കച്ചേരികള്‍ക്ക്‌ പല തവണ പക്കം നല്‍കിയിട്ടുണ്ട്‌ നീലാംബരി. ഹരിയുടെ സംഗീത പശ്ചാത്തലം ഇനിയും പുറകോട്ട്‌ പോകുന്നുണ്ട്‌. അച്ഛന്റെ അച്ഛന്‍ സംഗീത നാടകങ്ങളില്‍ രാജാപാര്‍ട്ട്‌ കെട്ടി 4 കട്ടയ്‌ക്ക്‌ പാടി അഭിനയിച്ചിരുന്ന (മൈക്കില്ലാത്തതുകൊണ്ട്‌ ശ്രോതാക്കള്‍ക്ക്‌ കേള്‍ക്കണമെങ്കില്‍ ഉച്ചസ്ഥായിയില്‍ തുറന്ന്‌ പാട

നാടകം സിനിമയാകുമ്പോള്‍

കെ. പി. കുമാരന്റെ "ആകാശ ഗോപുരം" ഹെന്‍റിക്ക്‌ ഇബ്‌സെന്‍ എഴുതിയ ദി മാസ്‌റ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ അതേപടി, എന്നാല്‍ ആകര്‍ഷകമായി സിനിമയുടെ ദൃശ്യഭാഷയിലേയ്‌ക്ക്‌ പകര്‍ത്തിയിരിക്കുകയാണ്‌. 1892 ലാണ്‌ "മാസ്റ്റര്‍ ബില്‍ഡര്‍," നോര്‍വീജിയന്‍ ഭാഷയില്‍ "ബിഗ്മെസ്‌റ്റര്‍ സോള്‍നസ്‌," പ്രസിദ്ധീകരിക്കുന്നത്‌. അവതരിപ്പിക്കാന്‍ പറ്റാത്ത ഒരു നാടകമായാണ്‌ അന്നത്തെ നാടക പ്രവര്‍ത്തകര്‍ ഈ കൃതിയെ വിലയിരുത്തിയത്‌. പക്ഷെ ഒരു കൊല്ലത്തിനുള്ളില്‍ നാടകം ബര്‍ലിനില്‍ അരങ്ങേറി. അവതരണം വന്‍വിജയമാകുകയും ചെയ്‌തു. ഇപ്പോള്‍ മലയാളത്തിലേയ്‌ക്ക്‌ ഈ നാടകം "ആകാശ ഗോപുരം" എന്ന സിനിമയായി കടന്നുവന്നിരിക്കുന്നു. നാടകത്തെ മാറ്റാന്‍ ഏറെ ഇഷ്ടപ്പെടാത്തതുപോലെ, ഇബ്‌സെന്റെ കൃതിയെ താലോലിച്ചുകൊണ്ടാണ്‌ കെ. പി. കുമാരന്റെ സിനിമാ നിര്‍വ്വഹണം. മനുഷ്യപ്രകൃതത്തിന്റെ ഇരുണ്ട രഹസ്യങ്ങളന്വേഷിക്കുന്ന, മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങള്‍ക്ക്‌ നേരെ സദാ വിസ്‌മയംകൊള്ളുന്ന സിനിമയാണിത്‌. മനുഷ്യര്‍ തമ്മില്‍ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന പുറം ലോകത്തിലേയ്‌ക്ക്‌, അഥവാ സമുഹത്തിലേയ്‌ക്ക്‌ നോക്കുന്ന സിനിമകള്‍ കണ്ടു പരിചയമുള്ള പ്രേക്

ഒരു മെലിഞ്ഞ കാറ്റില്‍...

ശബ്ദത്തിന്റെ പൊരുള്‍ തേടിഞാന്‍ വൃഥാ താളത്തിന്റെ മിടിപ്പിലുംരാഗത്തിന്റെ മാറിലും തഴുകിത്തിരഞ്ഞു. എവിടേയും പിടി തന്നില്ല ശബ്ദം, കാണാസ്ഥായികളിലൊളിച്ചതല്ലാതെ. ഉള്ളില്‍ മുഴങ്ങിയത്‌ കുറേകഥാശബ്ദരേഖകളായിരുന്നു. പുറത്തറിയരുതാത്ത ഞാന്‍തന്നെ എന്നോടു പറയാന്‍ മടിച്ചകഥകളുടെ മുഴക്കം. പക്ഷെ എനിക്ക്‌ എല്ലാവരുടേതുമായിത്തീര്‍ന്ന ശബ്ദത്തേയാണ്‌ അറിയേണ്ടിയിരുന്നത്‌. എന്നെ ഭ്രമിപ്പിച്ച ത്രിസ്ഥായീ നാദങ്ങളെ. ഓരോ ശബ്ദകണത്തേയും പിടികൂടാന്‍ഞാന്‍ ഉപാധികള്‍ തേടി - ചൂണ്ടയും ഉഷ്‌ണമാപിനിയും കയ്യില്‍ കരുതി. കാണാത്തിരയാണ്‌ ശബ്ദമെന്ന്‌ ശാസ്‌ത്രം; വിറയലിന്‍ തേങ്ങലെന്ന്‌. ഞാനും കണ്ടു - വിറയ്‌ക്കുന്നത്‌. സൃഷ്ടിയുടെ പ്രകമ്പനത്തില്‍നിന്ന്‌വിറയുടെ പകര്‍ച്ചയാടുന്ന ശബ്ദത്തെ എനിക്ക്‌ നേരില്‍ കണ്ട്‌ കുശലം ചോദിക്കണമായിരുന്നു. ശബ്ദക്കണ്ണുകളില്‍ നോക്കിനിര്‍ന്നിമേഷനാകണമായിരുന്നു. ശബ്ദത്തോടൊപ്പം പുല്‍ത്തകിടിയില്‍, ഉച്ചയുറങ്ങുന്ന രഹസ്യ അറയില്‍, കടലോരപ്പൂഴിയില്‍, സിനിമാതിയേറ്ററില്‍... വിറയേല്‍ക്കും പ്രതലത്തിന്‍ കഥയത്രെ കാട്ടില്‍പതിക്കും മരത്തിന്‍ ശബ്ദം! അറിവെന്നാലീ തത്ത്വമറിയലത്രെ. ഒടുവിലീ തേടലിന്‍മൂര്‍ച്ഛനാസന്ധിയില്‍ ഞാന്‍ ശബ്ദത്തെ തടഞ്ഞ

About the tittle

"I am what you scattered and the pieces you now gather up." This quote has stayed with me for years. I remember jotting down this passage, but I can't recall the context in which it was written. To me, it signifies the connection between two individuals. We are both scattered and gathered up by the other person. Love is a perfect example of this.