Skip to main content

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം


ഭൂമിയുടെ പുതിയ പ്രത്യക്ഷങ്ങള്‍: ഭൂമി ചരക്ക്‌ എന്ന നിലയിലും ഉത്‌പാദനോപാധി എന്ന നിലയിലും വര്‍ത്തമാന കേരളത്തില്‍
The New Visibility of Land: Land as commodity and means of production in Kerala
- കെ. എസ്‌. ഹരിലാല്‍

ഡിസംബര്‍ 16
കോഴിക്കോട്‌ പ്രസ്‌ക്ലബ്ബ്‌ ഹാള്‍
വൈകുന്നേരം 6 മണി


ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ആകൃഷ്ടയായി, തുടര്‍ന്ന്‌ അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍ ചേര്‍ന്നു, പിന്നീട്‌ കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്റെ പ്രാരംഭകയും മുന്‍നിര കലാപകാരിയുമായി - മന്ദാകിനി നാരായണന്റെ (മാ) ജീവിതത്തെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം. എന്നാല്‍ 'മാ'യെ വ്യത്യസ്ഥയാക്കുന്ന ഒരു സുപ്രധാന ഘടകം അവരുടെ സ്വതന്ത്ര ചിന്തയാണ്‌. സൂക്ഷ്‌മമായ ആത്മപ്രതിഫലനവും വിമര്‍ശനാത്മകതയും അവരെ സദാ മുന്‍വിധികളില്‍നിന്ന്‌ വിമുക്തമാക്കിയിരുന്നു. കുട്ടികളും യുവാക്കളും ഏത്‌ പ്രായക്കാരും 'മാ'യുടെ സഹചാരികളും സുഹൃത്തുക്കളുമായിരുന്നു. വായനയും സംഗീതവും ചിത്രകലയും 'മാ'യ്‌ക്ക്‌ എപ്പോഴും യുവത്വം പകര്‍ന്നു. ഏത്‌ പുതിയ ചിന്തകളോടും 'മാ' വിമര്‍ശനാത്മകമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ്‌ 'മാ'യുടെ ഓരോ അനുസ്‌മരണ ദിനത്തിലും സമകാലപ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കാന്‍ 'മാ'യുടെ സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നത്‌.



ഇത്തവണത്തെ വിഷയം ഭൂമിയുടെ, കേരളത്തില്‍ പ്രത്യക്ഷമാകുന്ന, വിവിധ മാനങ്ങളെക്കുറിച്ചാണ്‌. മേധാപട്‌കറുടെ നര്‍മ്മദാ സമരം ഭൂമിയ്‌ക്ക്‌ വേണ്ടിയായിരുന്നില്ല. അവിടെ കാലാകാലമായി വസിച്ചുവന്നവര്‍ക്ക്‌ അവരുടെ ആവാസസ്ഥലം നഷ്ടപ്പെടുമെന്നായപ്പോള്‍ ആരംഭിച്ച സമരമായിരുന്നു അത്‌. സിങ്കൂരില്‍ സമരം ചെയ്യുന്നവര്‍ അവിടത്തെ ഫലഭൂയിഷ്ട ഭൂമിയില്‍ കൃഷിചെയ്യുന്നവരാണ്‌. എന്നാല്‍ കോര്‍പ്പറേറ്റ്‌ ബാധിത കേരളത്തില്‍ ഭൂമിയ്‌ക്ക്‌ ഊഹ വിലയാണ്‌. കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ അവരുടെ സംരംഭങ്ങള്‍ക്കായി വന്‍തോതില്‍ സ്ഥലം വേണം. നഗരത്തിലുള്ളവര്‍ക്ക്‌ ഭൂമി ഫ്‌ളാറ്റുകള്‍ കെട്ടാനാണ്‌. കൃഷിയിടം എന്ന നിലയ്‌ക്ക്‌ ഭൂമിയെ നഗരവാസികള്‍ കണക്കാക്കുന്നില്ല. ചെങ്ങരയിലും സ്ഥിതി സിങ്കൂരിനെപ്പോലെയോ നര്‍മ്മദയിലെപ്പോലെയോ അല്ല. അവിടെ സമരം ചെയ്യുന്നവര്‍ നേരത്തെ നിഷ്‌കാസിതരാണ്‌. അവര്‍ ഭൂരഹിതരാണ്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഇന്ന്‌ വര്‍ത്തമാന കേരളത്തില്‍ ഭൂമിയ്‌ക്ക്‌ പുതിയ പ്രത്യക്ഷങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നാണ്‌. ഈ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന സങ്കല്‍പ്പനോപാധികള്‍ തേടാനുള്ള ശ്രമമാണ്‌ ഇത്തവണത്തെ മന്ദാകിനി അനുസ്‌മരണ പ്രഭാഷണം.

ഈ പരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.
Friends of 'Ma'

'മാ'യുടെ സുഹൃത്തുക്കള്‍

Comments

ajeesh dasan said…
puthuvalsaraashamsakal
Joy Mathew said…
ma.....memmories of my one and only girl friend...

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ