വാചകങ്ങളുടേയും ഉപവാക്യങ്ങളുടേയും അംഗവിഭാഗത്തെ വിശദമാക്കുവാന്‍ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനേയാണ് ചിഹ്നനം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയില്‍നിന്ന് വന്നതാണ്. ചിഹ്നനം മലയാളത്തില്‍ എങ്ങിനെയായിരിക്കണം? ഒരുപക്ഷെ, ഇപ്പോഴും വ്യക്തത വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ; വളരുകയാണ്. മഹാവാക്യങ്ങള്‍, വാക്യങ്ങള്‍, ഉപവാക്യങ്ങള്‍, എന്നിവയുടെ സംബന്ധം വ്യക്തമാക്കാനാണ് ഇംഗ്ലീഷില്‍ ചിഹ്നനം. വായനയുടെ വിശ്രമസ്ഥലങ്ങളെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിക്കും. അര്‍ത്ഥം ശരിയായി മനസ്സിലാക്കാനുള്ള ഉപായവുമാണ് ചിഹ്നനം. വാക്കുകളെ വേണ്ട സ്ഥാനത്ത് വേണ്ടതുപോലെ പ്രയോഗിക്കുകയാണെങ്കില്‍, ചിഹ്നങ്ങളെ ഉപയോഗിക്കേണ്ട ആവശ്യമില്ല. കവി കുഞ്ഞുണ്ണി കോമയില്ലാത്ത വാചകങ്ങളെയാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ വാചകഘടന സങ്കീര്‍ണ്ണമാകുമ്പോള്‍, ചിഹ്നങ്ങളുടെ ഉപയോഗം അര്‍ത്ഥഗ്രഹണത്തെ സുഗമമാക്കും. മുഖ്യചിഹ്നങ്ങള്‍ താഴെ കാണിക്കുന്നവയാണ്: 1. അങ്കുശം (അല്പവിരാമം) (,) വായന ചെറുതായി ഒന്ന് നിര്‍ത്തേണ്ടുന്ന സ്ഥാനത്താണ് അങ്കുശം വരുക. വിശദമായി നോക്കുമ്പോള്‍, അങ്കുശത്തിന് പത്തോളം ധര്‍മ്മങ്ങള്‍ കാണാം. 2. രോധിനി (അര്‍ദ്ധവിരാമം) (;) അങ്കുശത്തെ കുറച്ചുകൂടി ദ...