Skip to main content

Posts

Showing posts from 2026

ചിഹ്നനം

  വാചകങ്ങളുടേയും ഉപവാക്യങ്ങളുടേയും അംഗവിഭാഗത്തെ വിശദമാക്കുവാന്‍ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനേയാണ് ചിഹ്നനം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയില്‍നിന്ന് വന്നതാണ്. ചിഹ്നനം മലയാളത്തില്‍ എങ്ങിനെയായിരിക്കണം? ഒരുപക്ഷെ, ഇപ്പോഴും വ്യക്തത വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ; വളരുകയാണ്. മഹാവാക്യങ്ങള്‍, വാക്യങ്ങള്‍, ഉപവാക്യങ്ങള്‍, എന്നിവയുടെ സംബന്ധം വ്യക്തമാക്കാനാണ് ഇംഗ്ലീഷില്‍ ചിഹ്നനം. വായനയുടെ വിശ്രമസ്ഥലങ്ങളെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിക്കും. അര്‍ത്ഥം ശരിയായി മനസ്സിലാക്കാനുള്ള ഉപായവുമാണ് ചിഹ്നനം. വാക്കുകളെ വേണ്ട സ്ഥാനത്ത് വേണ്ടതുപോലെ പ്രയോഗിക്കുകയാണെങ്കില്‍, ചിഹ്നങ്ങളെ ഉപയോഗിക്കേണ്ട ആവശ്യമില്ല. കവി കുഞ്ഞുണ്ണി കോമയില്ലാത്ത വാചകങ്ങളെയാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ വാചകഘടന സങ്കീര്‍ണ്ണമാകുമ്പോള്‍, ചിഹ്നങ്ങളുടെ ഉപയോഗം അര്‍ത്ഥഗ്രഹണത്തെ സുഗമമാക്കും. മുഖ്യചിഹ്നങ്ങള്‍ താഴെ കാണിക്കുന്നവയാണ്: 1. അങ്കുശം (അല്പവിരാമം) (,) വായന ചെറുതായി ഒന്ന് നിര്‍ത്തേണ്ടുന്ന സ്ഥാനത്താണ് അങ്കുശം വരുക. വിശദമായി നോക്കുമ്പോള്‍, അങ്കുശത്തിന് പത്തോളം ധര്‍മ്മങ്ങള്‍ കാണാം. 2. രോധിനി (അര്‍ദ്ധവിരാമം) (;) അങ്കുശത്തെ കുറച്ചുകൂടി ദ...

ഇതും കടന്നുപോകും

  'This, too, will pass' (ഇതും കടന്നുപോകും). മുഖത്ത് സ്വതവേയുള്ള ചരിയില്‍ മറ്റൊരു അവ്യക്തമായ ചിരി. ഒരു അസ്തിത്വവാദിയുടെ ചരി. കോഴിക്കോട് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സിന്റെ മുന്‍പില്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിആര്‍കെ ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരിലേയ്ക്കും ആ അസംബന്ധ ചിരി പടര്‍ന്നു പിടിച്ചു. ജനുവരി ആറിന് അദ്ദേഹം നിയതിയോടൊപ്പം നടന്നുപോയി. ആ കാലവും കടന്നുപോയി. അഞ്ച് ദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടന പ്രസംഗം പിആര്‍കെ യുടേതായിരുന്നു. ആശയങ്ങളിലൂടെ വിശദമായ ഒരു പുറംവര. ജ്ഞാനത്തിലും ഭാവത്തിലും തീര്‍ത്ത വാസ്തുശില്‍പംപോലെ. ഏവരും വികാരഭരിതരായി. ശ്രോതാക്കളുടെ മനക്കണ്ണാടികളില്‍ നോക്കി അദ്ദേഹവും അല്‍പ്പമൊന്ന് ഇടറിയതുപോലെ. നീണ്ട ഹസ്തഘോഷം. ബ്രഹ്‌മപുത്രന്‍ നയിക്കുന്ന സുഹൃത്സംഘത്താല്‍ ക്ഷണിക്കപ്പെട്ട് പിആര്‍കെ പല തവണയായി കോഴിക്കോട് സന്ദര്‍ശിക്കുന്നു. 'കോഴിക്കോടിനെ കോട്ടയത്തേയ്ക്ക് താത്കാലികമായി മാറ്റിയ കാലത്ത്' കോട്ടയത്തും. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. സയന്‍സിനെക്കുറിച്ച് കോട്ടയം ടൗണ്‍ഹാളില്‍ ഒരു പ്രസംഗം നടത്തുന്നത്. സയന്‍സ് ശീലിക്കാത്ത നാട്ടില്‍ ഒരു വൈകുന്നേരം -- ആളുകള്‍ക...