Skip to main content

Posts

Showing posts from August, 2025

കാപ്പി

കാപ്പി കുടിച്ചാല്‍ രാത്രി ഉറക്കം വരില്ല. തൂങ്ങുന്ന ഉറക്കത്തില്‍നിന്നുമുണരും. കാപ്പി കുടിച്ച് ക്ഷീണിച്ച് ഉറങ്ങുന്ന ചിലരെങ്കിലുമുണ്ട്. കാപ്പിപ്രേമികളെപ്പോലെ ചായപ്രേമികളുമുണ്ട്. കോഴിക്കോട്ടെ ഒരു ഗംഭീര പിയനിസ്റ്റായിരുന്ന ലാന്‍സലറ്റ് തോമസ് ചുക്കു വെള്ളത്തിനു പകരം മധുരമിടാത്ത കട്ടന്‍ ചായയാണ് കുടിക്കുക. ഫ്‌ളാസ്‌ക്കില്‍ നിറച്ചുവെയ്ക്കും. സല്‍ക്കരിച്ചു. കുടിച്ചു. നല്ല കയ്പ്പ്. ഒരു വാശിക്ക് ശീലിച്ചു. അദ്ദേഹം രാത്രി ഉറങ്ങാറില്ലായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവിന് രണ്ട് വാച്ച്‌മേന്മാരുണ്ടായിരുന്നു. ഒരാള്‍ രാവിലെ 6 മണിക്ക് പോവും. അടുത്ത ആള്‍ അപ്പോഴേയ്ക്കും എത്തും. അറുമണിക്ക്, ആള്‍ മാറാട്ടം നടക്കുമ്പോള്‍, ഉണരുന്നതിലും ഭേദം ഉറങ്ങാതിരിക്കുന്നതാണ്. അങ്ങനെ പറഞ്ഞ് ഒരു ചിരി ചിരിക്കും. ഇംഗ്ലീഷ് മാത്രം പറയുന്ന, ശ്യാമവര്‍ണ്ണത്തില്‍ തിളങ്ങുന്ന, തമിഴന്റെ ബ്രിട്ടീഷ് ചിരി. അദ്ദേഹം കാപ്പി കുടിക്കാതെ ഉറക്കമൊഴിക്കും. രാവിലെ ആറു മണിക്ക് ഉറങ്ങും. ലാന്‍സല്‍റ്റ് തോമസ് പോയി. ശീലം മറന്നു. കുറച്ച് പേടിയുള്ള കാപ്പി കുടിയന്മാര്‍ അല്പം മനസ്സാക്ഷിക്കുത്തോടെയാണ് കഫീന്‍ സേവയില്‍ ഹരം പിടിക്കാറ്. അക്കാലത്തിന്റെ ഏട് മറിഞ്ഞു. ആ പുസ...