സിനിമയില്‍ ശബ്ദം വരുന്നതിന് (1920ല്‍) മുന്‍പുതന്നെ സംഗീതത്തെ സിനിമ കൂട്ടുപിടിച്ചിരുന്നു. സിനിമയുടെ അകത്തെ അംഗഘടകമായല്ല. പുറത്തുനിന്നുള്ള സഹായിയായിട്ട്. നിശബ്ദസിനിമയുടെ ആദ്യകാലത്ത് തിയറ്ററിനകത്താണ് പ്രോജക്ടര്‍ വെച്ചിരുന്നത്. പ്രൊജക്ടറിന് പ്രത്യേകമായ ബൂത്ത് ഇല്ലായിരുന്നു. അന്ന് ചലചിത്രം അക്ഷരാര്‍ത്ഥത്തില്‍ ചലിക്കുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു. ഇരുണ്ട സിനിമാശാലയില്‍ ചലിക്കുന്ന ചിത്രങ്ങള്‍ കണ്ടിരിക്കുമ്പോള്‍ ചെവിയില്‍ വന്നടിക്കുക പ്രൊജക്ടറിന്റെ അലോസരപ്പെടുത്തുന്ന അപശബ്ദമാണ്. ശബ്ദശല്യം വേറെയും: കസേരകള്‍ നീക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍... എന്തിനേക്കാളുമേറെ നിശബ്ദതയായിരുന്നു സിനിമാനുഭവത്തെ ദുഷ്‌കരമാക്കിയത്. സിനിമയെ രക്ഷിക്കാന്‍ എന്തു ചെയ്യേണ്ടൂ എന്ന് ആലോചിക്കുകയായിരുന്നു അതിന്റെ കമ്പക്കാര്‍. പ്രശ്‌നം പരിഹരിക്കാന്‍ സംഗീതത്തിന്റെ സഹായം തേടി. മാര്‍ച്ചിങ് സോങ്, ദേശഭക്തി ഗാനം എന്നിവ മുതല്‍ ഓപ്പര സംഗീതം, സിംഫണി എന്നിവ വരെ ഏത് സിനിമയ്ക്കും പാര്‍ശ്വശബ്ദമായി ഉപയോഗിക്കപ്പെട്ടു. ചലിക്കുന്ന ചിത്രവുമാ...