Skip to main content

Posts

Street Democracy

   (Improvisation on Nizar’s offhand, loud thinking on Indian democracy) What characterises a street? An auto comes, stops, pulls to the side of the road, and the driver walks towards a tea shop. People are waiting for the bus at the bus stand. A bus arrives and stops a bit away from where people were waiting. They run after the bus. Three cars come together as if in a race, but nothing happens. One of them takes a sharp turn, allowing the other to overtake. This forms street life; this is the character of a street. Its character is characterlessness. The life of a street is the result of a plethora of quick decisions made in ephemeral, random contexts. The rich, the tricky, and the hero can manipulate street logic and capitalise on it. Indian democracy is like life on a street. Take Vijay. He manufactured his image through films and gradually became ingrained in the minds of people who lived their lives in the cinema. This shows that an image can win. Berlusconi won and...

ഭാഷയുടെ ഇടവഴികള്‍

കഥയുടെ ഭൂപ്രകൃതി നേരെ കാണുന്നതല്ല. കണ്മുന്നിലുള്ളതുതന്നെയെങ്കിലും, തിരിച്ചറിയാനാകാതെ പോകുന്ന അന്ധത നീങ്ങുംവരെ കാണില്ല. കേള്‍ക്കാതെ പോകുന്ന ശബ്ദം നിശബ്ദതയാണെന്ന പാഴ്ധാരണ തിരുത്താതെയും ഈ കഥകളിലെ ശബ്ദം കേള്‍ക്കില്ല. അദൃശ്യവും നിശബ്ദവുമായ ജീവിതപാളികളെ ഭാഷയിലൂടെ പ്രകാശിപ്പിക്കുകയാണ് ''കാര്‍വാറിലെ മഴ'' (ഏമി മാത്യു, ചിന്ത പബ്ലിഷേഴ്‌സ്, 2023). നാം കാണാതെ കടന്നുപോകുന്ന യാഥാര്‍ത്ഥ്യങ്ങളെ സന്ദര്‍ശിക്കാന്‍ ഭാഷയൊരുക്കുന്ന ഇടവഴികളാണ്, പല സന്ദര്‍ഭങ്ങളിലും കഥയ്ക്കപ്പുറം ചെന്നുനില്‍ക്കുന്ന, ഈ കഥകള്‍. രംഗബാഹ്യമായ കാര്യങ്ങളില്‍ എഴുത്തുകാരിയുടെ കണ്ണ് പതിയുന്നതാണ് എല്ലാ കഥകളുടേയും മൗലികമായ വ്യത്യസ്തത. ഒരു കഥയ്ക്ക് ആണി എന്ന് പേരിടുന്നതുതന്നെ വിചിത്രം. തറഞ്ഞുനില്‍ക്കുന്ന നിശ്ചലതയാണ് ആണി. ജീവിതം ആണിയെപ്പോലെ നിശ്ചലമായി തറഞ്ഞുനില്‍ക്കുകയാണ്. അതേ സമയം നിശ്ചലത സൂക്ഷ്മചലനങ്ങളുടെ ആവര്‍ത്തനമാണ്. ആണിയെ കേന്ദ്രീകരിച്ചുള്ള അനുഭവലോകത്തിന്റെ ആഖ്യാനമാണ് കഥ. സംഭവങ്ങളുടെ തുടര്‍ച്ച മനുഷ്യരുടെ ഭാഗത്തുനിന്നുള്ളതല്ല. ആണിയുടെ ഭാഗത്തുനിന്നുള്ള ചരിത്രം അനാവരണം ചെയ്യപ്പെടുകയാണ്. ആണിയെ ജീവിതത്തിന്റെ അച്ചുതണ്ടായി കണക്...

സാമൂഹികമായ കണ്ണാടി

  പത്തുവയസ്സുള്ള കുട്ടി പറഞ്ഞു, ഐ ഹെയ്റ്റ് വാര്‍. മുതിര്‍ന്നവരുടെ ലോകം. അവരുടെ യുദ്ധം. ഉപദ്രവിച്ചേ അടുങ്ങൂ എങ്കില്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കാം. യുദ്ധം തുടങ്ങിയാല്‍ യുക്തി ഷോക്കേറ്റ് വീഴും. ഏതാണ് ചെറുത്തുനില്‍പ്പ് എന്നറിയാന്‍ കഴിയില്ല. ഇരുകൂട്ടരും ഇടയില്‍ കയറി കളിക്കുന്നവരും കണ്ടാസ്വദിക്കുന്നവരും കേള്‍ക്കുന്നവരും വഴങ്ങല്‍/വിഴുങ്ങല്‍ അവസ്ഥകള്‍ക്കിടയിലെവിടെയൊക്കെയോ ആയിരിക്കും. ക്വാണ്ടം വേവ് പോലെ എല്ലായിടത്തും ഒരേ സമയം. മാറി നിന്ന് വിലയിരുത്തുമ്പോള്‍, യുക്തി ഷോക്കില്‍നിന്ന് ഉണരും. ചെറുത്ത് നില്‍ക്കുമ്പോള്‍ നിലവിലുള്ള സംവിധാനം മാറ്റത്തിന്റെ വക്കില്‍ നില്‍ക്കും. മനുഷ്യരുടെ സാമൂഹികബുദ്ധി പ്രവര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. എല്ലാവര്‍ക്കും ഒരുമിച്ച് മുഖംനോക്കാന്‍ പറ്റുന്ന കണ്ണാടി ഇതുവരെ കണ്ടുപിടിച്ചില്ല. അന്വേഷിച്ചില്ല. കണ്ടെത്തിയില്ല. രാജ്യങ്ങളുടെ എണ്ണം കൈവിരലില്‍ എണ്ണിത്തീര്‍ന്നിരുന്ന കാലത്ത് ആകെ നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന കടല്‍ക്കൊള്ളക്കാരെ പുറത്തുനിന്ന് ആക്രമിക്കാനുണ്ടായിരുന്നുള്ളൂ. പേടിക്കാന്‍ ആകെ ശത്രുവായി അയല്‍ക്കാര്‍ മാത്രമായിരുന്നു. രാജ്യമുണ്ടായി. അയല്‍ രാജ്യങ്ങളുണ്ടായി. ലോകം ന...

കഴിവും പ്രകടനവും

  കഴിവും പ്രകടനവും തമ്മിലുള്ള ബന്ധത്തില്‍ ഇതുവരെ നടക്കാത്ത പ്രകടനം മനസ്സിലാക്കാനും ഇതുവരെ പ്രകടിപ്പിക്കാത്തത് പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. പുതുതായി പ്രകടിപ്പിച്ചത് തിരുത്താനും നേരെയാക്കാനും 'കഴിവിന്' കഴിയുകയും ചെയ്യും. മനുഷ്യര്‍ക്ക് അനുകമ്പ ഒരു കഴിവാണെങ്കില്‍ ഏത് പുതിയ തരത്തിലുള്ള അനുകമ്പാനുഭവവും അവര്‍ക്ക് മനസ്സിലാകും. ഇതുവരെ കാണാത്തവിധം അനുകമ്പ പ്രകടിപ്പിക്കാനും കഴിയും. അനുകമ്പാപ്രകടനം പാളിയാല്‍ പാളത്തിലേയ്ക്ക് കയറ്റാനുള്ള കഴിവും കഴിവിനുണ്ട്. ഭാഷ ജന്മനാ ഉള്ള കഴിവാണ്. ഭാഷയിലുള്ള മനുഷ്യരുടെ പ്രകടനം ഇതുവരെ ഗംഭീരമായിരുന്നു. ഇനിയും വാചകങ്ങള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവരും. ഭാഷക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാലേ പ്രവര്‍ത്തിക്കു. കരുണക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാല്‍, ഒരു പക്ഷെ അത്ഭുതാവഹമായ കരുണാസമുദ്രം തിരയടിച്ചേയ്ക്കാം. ഒരു പക്ഷെ, മനുഷ്യരുടെ ഇതര കഴിവുകളെല്ലാം തുറന്നു വെച്ചുണ്ടായ സമുദ്രമാണ് ഇപ്പോള്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്. മുകുന്ദനുണ്ണി

അടുപ്പം

  സംഭാഷണത്തിനിടയില്‍ ഒരു ഖയാല്‍ പാടിത്തുടങ്ങിയപ്പോള്‍, സലാം പറഞ്ഞു, 'ഭൈരവ്.' ഇത്ര പെട്ടെന്ന് ഭൈരവ് രാഗത്തെ തിരിച്ചറിയാന്‍ കഴിയുന്നത് സംഗീതം അറിയുന്നതുകൊണ്ടാണ്. പണ്ട് കണ്ണൂരില്‍ വെച്ച് കിഷോരി അമോന്‍കറെക്കുറിച്ചും അന്നപൂര്‍ണ്ണാദേവിയെക്കുറിച്ചുമൊക്കെ നേരിട്ടറിയുന്നതുപോലെ പറയാറുണ്ടായിരുന്നു. സംഭാഷണത്തിന്, ഉള്ളില്‍നിന്ന് തടസ്സമില്ലാതിരിക്കുമ്പോള്‍: ബാറിലിരിക്കുമ്പോള്‍. നല്ല ആസ്വാദകന്‍ ആണെന്നേ കരുതിയിരുന്നുള്ളു. ഭൈരവ് രാഗത്തെ ക്ഷണത്തില്‍ തിരിച്ചറിഞ്ഞപ്പോഴാണ് സംഗീതം അറിയാമെന്ന് മനസ്സിലായത്. പണ്ട് രുദ്രവീണ പഠിച്ചിരുന്നു എന്ന് പ്രതാപന്റെ കുറിപ്പിലുണ്ട്. മിംസില്‍ വന്നപ്പോള്‍ കൂട്ടിന് ചെന്നതിന് ശേഷമാണ് അടുത്തത്. ചികിത്സ കഴിഞ്ഞ് ഒരു ചായയും സിഗരറ്റും വേണം. 'ശിവസേനയുടെ ചായയായാലോ.' 'ആവാം.' തട്ടുകടയുടെ മുന്നില്‍ ചായ കുടിച്ച് ആകാശം മൂടി നില്‍ക്കുന്ന മരച്ചില്ലകളിലേയ്ക്ക് പുകയുതി ചെറുതായി ചിരിച്ചുകൊണ്ട് 'ശിവസേനയുടെ ചായ നന്നായി.' സലാമിന്റെ ചിരികൂടി ഏറ്റെടുത്ത് ചിരിച്ചപ്പോള്‍ സലാം ആദ്യമായി അടുപ്പത്തോടെ നോക്കി. അടുത്ത ചികിത്സയ്ക്ക് സുനീതയും വന്നു. വീട്ടില്‍ താമസിച്ചു. തിരുവണ്...

തയ്യാരി

  തയ്യാറെടുത്തു നില്‍ക്കുന്നവരെ ഉള്‍ക്കാഴ്ച അനുകൂലിക്കും എന്ന അര്‍ത്ഥം ധ്വനിക്കുന്ന ഒരു പഴഞ്ചൊല്ലുണ്ട്. സര്‍ഗ്ഗാത്മകതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ ഇതായിരിക്കാം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരു നല്ല പാട്ടുകാരന്റെ ഗുണമായി പറയാറുള്ളതാണ് 'തയ്യാരി.' എന്തൊരു തയ്യാരി എന്ന് ഭീംസെന്‍ ജോഷിയുടെ പാട്ടിനെക്കുറിച്ച് ആശ്ചര്യപ്പെട്ട് പറയാറുണ്ട്. തയ്യാരി ഗുണമായുള്ളവര്‍ക്ക്, പാടാന്‍ തുടങ്ങിയാല്‍ പിന്നെ വരുന്ന, ഈണ ആശയങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടാകില്ല. നസ്രത്തിലെ യുവാവിന് എന്ത് ചെയ്യണമെന്ന് ആദ്യമേ അറിയില്ല, ഓരോ സന്ദര്‍ഭത്തിലും ഏറ്റവും ഉചിതമേതെന്ന് ഉള്‍ക്കാഴ്ചയുണ്ടാവും. അത് ചെയ്യും. സാഹസികമായി. സമുരായിയുടെ അടയാളം ഓര്‍ക്കാപ്പുറങ്ങളില്ലായ്മയാണ്. കുറസോവയുടെ സെവന്‍ സമുരായിയില്‍ ഈ കഴിവ് പരിശോധിക്കുന്ന പരീക്ഷയുണ്ട്. ഓര്‍ക്കാപ്പുറങ്ങളില്ലായ്മയും തയ്യാരിയും ഏറെക്കുറെ സമാനമാണ്. ഉള്‍ക്കാഴ്ച അതിവേഗത്തിലുള്ള സംജ്ഞാനമാണ് എന്ന് അന്തോണിയോ ദമാസിയോ നിര്‍വ്വചിക്കുന്നുണ്ട്. എളുപ്പം സമ്മതിച്ചുകൊടുക്കാന്‍ തോന്നുന്നില്ല. നിര്‍വ്വചനം ധരിക്കുന്നത് ജ്ഞാനം മെല്ലെയാണ് പ്രവര്‍ത്തിക്കുക എന്നാണ്. ഉള്‍ക്കാഴ്ച സമയ...

ക്ലാസും ചര്‍ച്ചയും

സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി. ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. . കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷക...

കുട്ടികളില്‍ കണ്ടത്

  കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി. കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളി...

കൊളുത്തും വിഷാദവും

 വൈകുന്നേരം നാല് മണിയുടെ ബാങ്ക് മധുരവും സ്വകാര്യവുമായ ഒരു തരം വിഷാദം ഉണർത്താറുണ്ട്. കൃത്യമായി ഒരിക്കലും മനസ്സിലാകാറില്ല. ഇന്ന് പെട്ടെന്ന് അത് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് അമ്മ സ്കൂൾ ജോലി കഴിഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയുമായാണ് ബന്ധം. വിശേഷദിവസമായതുകൊണ്ട് അമ്മ നേരത്തെ വരുന്ന സന്തോഷമാണോ? ഉച്ചക്ക് പള്ളി കഴിഞ്ഞ് സ്കൂൾ വൈകി തുടങ്ങി, വൈകി, നാലരയ്ക്ക് ബെല്ലടിച്ച് വിടുന്നതുകൊണ്ട് അമ്മ വീട്ടിലെത്താൻ വൈകുന്നതിൻ്റെ പരിഭവമാണോ? രണ്ടാമത്തെ കാരണമായിരിക്കാം ശരി. വിഷാദമായിരിക്കാം ദീർഘമായി ഓർക്കപ്പെടുക. ശരിതെറ്ററിയണമെങ്കിൽ അമ്മിണി ഓപ്പോളോട് ചോദിക്കണം. സാധ്യമല്ല. ചെറിയമ്മ മരിച്ചുപോയി. അതിന് മുൻപ് അമ്മ. ഇപ്പോൾ വൈകുന്നേരത്തെ ബാങ്കുവിളി വീട്ടിലിരുന്ന് കേട്ടാൽ, അവ്യക്തമായി, വിഷാദം ബാധിക്കും. വിഷാദവും കാരണസംഭവവും തമ്മിലുള്ള ബന്ധം അഴിഞ്ഞുപോയി. എന്നാൽ ബാങ്ക് വിളിയുമായുള്ള അതിൻ്റെ കോർത്തുകിടപ്പ് തുടരുന്നു. ഒന്നുണരുമ്പോൾ മറ്റൊന്നുണരുന്നു. കാര്യകാരണബന്ധമില്ലാതെ. ഒരു വികാരത്തിന് തൂങ്ങിക്കിടക്കാൻ ഒരു കൊളുത്ത് വേണമെന്നതുപോലെ. മുകുന്ദനുണ്ണി

ക്വാണ്ടം സാധ്യത

ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തിരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തിരിച്ചറിയാനായാല്‍, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വാണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.

പഠിക്കുക എന്നാല്‍

  പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല.  മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം.  ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരി...

Yakshi

Once upon a time, my father's sister came to stay with us. She was lean, with a white complexion, slightly anaemic, and often hunched forward. She spoke as if she were in a dream. We would ask her about our supernatural doubts, and to her, everything supernatural seemed more natural than real. Once, we asked if she had ever encountered a Yakshi. She told us she had met Neeli Yakshi twice. Our grandmother would wake up very early in the morning and go straight to a nearby pond to bathe. After her bath, she would sweep around her house. By then, dawn would break, and she would go milk the cows, make tea, and drink it. She lived alone. One day, after waking up and going straight to the pond, she saw a strange woman sitting on a nearby step platform. The woman didn’t look familiar as she oiled her hair, which flowed like a small black waterfall. Grandma remained silent, finished her bath, and returned to sweep around her house. Even after completing her sweeping, the day still hadn’t b...

The Blank Screen

  ഒഴിഞ്ഞ തിരശ്ശീല എന്തുകൊണ്ടാണ് ആശാവര്‍ക്കേഴ്‌സിന്റെ സമരം ആരെയും ബാധിക്കാതെ പോയത്? സമൂഹത്തില്‍ രാഷ്ട്രീയംതന്നെ ആകെ ചിതറിപ്പോയതുകൊണ്ടാകാം. ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളുടേയും ഫലമായുണ്ടായ അന്യഥാബോധം കാരണമാകാം. മറ്റു പല കാരണങ്ങള്‍ക്കൊണ്ടുമാവാം. ചിലപ്പോള്‍, അസ്തിത്വപരമായി എല്ലാം വ്യക്തമായതുകൊണ്ടും. വിഷയിയുടെ പ്രതിബിംബം പൊട്ടിത്തകര്‍ന്ന കണ്ണാടിയില്‍ വ്യക്തമായി കണ്ടതുകൊണ്ടാവാം. സ്വതന്ത്രമായി ആലോചിക്കാനാവാതെ, ഉപഭോഗവിഷയിയും അനുകരണവിഷയിയും മാത്രമായി പരിണമിച്ച് ആര്‍ത്തിയുടെ ആഴിയിലേയ്ക്ക് ഒഴുകിപ്പോകുന്നതുകൊണ്ടാവാം. ദി ഹിന്ദുവില്‍ കഴിഞ്ഞ ഞായറാഴ്ചത്തെ (2026 ജനുവരി 11) സണ്‍ഡേ മേഗസിനില്‍ ഭംഗിയായി എഴുതപ്പെട്ട ഒരു ലേഖനമുണ്ട്. അമേരിക്കയില്‍ വന്ന മാറ്റത്തെ നോക്കിപ്പോകുന്നത്. ടെസ്‌ലയുടെ ഷോ റൂമിന് മുന്‍പില്‍ നടക്കുന്ന ഒരു സമരത്തെ കാണുന്നുണ്ട്. കുറച്ചു പേര്‍ മുദ്രാവാക്യം വിളിക്കുന്നു, പ്ലക്കാര്‍ഡ് കാണിക്കുന്നു... ക്രമേണ ഗിറ്റാര്‍ വായിച്ചുള്ള പാട്ടായി, ഉത്സവമായി. കടന്നുപോകുന്ന വാഹനങ്ങളില്‍ പലതും ഹോങ്ക് ചെയ്ത് സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കും. ഓരോ ഹോങ്കിനും സമരക്കാര്‍ ആര്‍ത്തുല്ലസിക്കും. ...

This, too, will pass

  This, too, will pass “This, too, will pass.” As PRK Rao said this, a different smile appeared on his always-smiling face. It was an existentialist’s laugh. That contagious laughter spread to all those who had gathered around him in front of the Seminar Complex at Calicut University a few years ago, just after a five-day seminar. Today, on January 6th, he walked with fate. This time, too, passed. The inaugural speech of the five-day seminar was delivered by PRK Rao—a detailed silhouette of ideas, like a sculpture built with knowledge and affect. All were moved. Seeing the emotion reflected in the audience’s mental mirrors, he seemed to falter a bit. A standing ovation followed. PRK had visited Kozhikode several times, invited by a group of friends led by Brahmaputran. When “Kozhikode was temporarily shifted to Kottayam,” he came to Kottayam as well. Just imagine: he gave a speech at Kottayam Town Hall on science in English—at a time when public speeches on the philosophy of ...

ചിഹ്നനം

  വാചകങ്ങളുടേയും ഉപവാക്യങ്ങളുടേയും അംഗവിഭാഗത്തെ വിശദമാക്കുവാന്‍ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനേയാണ് ചിഹ്നനം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയില്‍നിന്ന് വന്നതാണ്. ചിഹ്നനം മലയാളത്തില്‍ എങ്ങിനെയായിരിക്കണം? ഒരുപക്ഷെ, ഇപ്പോഴും വ്യക്തത വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ; വളരുകയാണ്. മഹാവാക്യങ്ങള്‍, വാക്യങ്ങള്‍, ഉപവാക്യങ്ങള്‍, എന്നിവയുടെ സംബന്ധം വ്യക്തമാക്കാനാണ് ഇംഗ്ലീഷില്‍ ചിഹ്നനം. വായനയുടെ വിശ്രമസ്ഥലങ്ങളെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിക്കും. അര്‍ത്ഥം ശരിയായി മനസ്സിലാക്കാനുള്ള ഉപായവുമാണ് ചിഹ്നനം. വാക്കുകളെ വേണ്ട സ്ഥാനത്ത് വേണ്ടതുപോലെ പ്രയോഗിക്കുകയാണെങ്കില്‍, ചിഹ്നങ്ങളെ ഉപയോഗിക്കേണ്ട ആവശ്യമില്ല. കവി കുഞ്ഞുണ്ണി കോമയില്ലാത്ത വാചകങ്ങളെയാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ വാചകഘടന സങ്കീര്‍ണ്ണമാകുമ്പോള്‍, ചിഹ്നങ്ങളുടെ ഉപയോഗം അര്‍ത്ഥഗ്രഹണത്തെ സുഗമമാക്കും. മുഖ്യചിഹ്നങ്ങള്‍ താഴെ കാണിക്കുന്നവയാണ്: 1. അങ്കുശം (അല്പവിരാമം) (,) വായന ചെറുതായി ഒന്ന് നിര്‍ത്തേണ്ടുന്ന സ്ഥാനത്താണ് അങ്കുശം വരുക. വിശദമായി നോക്കുമ്പോള്‍, അങ്കുശത്തിന് പത്തോളം ധര്‍മ്മങ്ങള്‍ കാണാം. 2. രോധിനി (അര്‍ദ്ധവിരാമം) (;) അങ്കുശത്തെ കുറച്ചുകൂടി ദ...

ഇതും കടന്നുപോകും

  'This, too, will pass' (ഇതും കടന്നുപോകും). മുഖത്ത് സ്വതവേയുള്ള ചരിയില്‍ മറ്റൊരു അവ്യക്തമായ ചിരി. ഒരു അസ്തിത്വവാദിയുടെ ചരി. കോഴിക്കോട് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സിന്റെ മുന്‍പില്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിആര്‍കെ ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരിലേയ്ക്കും ആ അസംബന്ധ ചിരി പടര്‍ന്നു പിടിച്ചു. ജനുവരി ആറിന് അദ്ദേഹം നിയതിയോടൊപ്പം നടന്നുപോയി. ആ കാലവും കടന്നുപോയി. അഞ്ച് ദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടന പ്രസംഗം പിആര്‍കെ യുടേതായിരുന്നു. ആശയങ്ങളിലൂടെ വിശദമായ ഒരു പുറംവര. ജ്ഞാനത്തിലും ഭാവത്തിലും തീര്‍ത്ത വാസ്തുശില്‍പംപോലെ. ഏവരും വികാരഭരിതരായി. ശ്രോതാക്കളുടെ മനക്കണ്ണാടികളില്‍ നോക്കി അദ്ദേഹവും അല്‍പ്പമൊന്ന് ഇടറിയതുപോലെ. നീണ്ട ഹസ്തഘോഷം. ബ്രഹ്‌മപുത്രന്‍ നയിക്കുന്ന സുഹൃത്സംഘത്താല്‍ ക്ഷണിക്കപ്പെട്ട് പിആര്‍കെ പല തവണയായി കോഴിക്കോട് സന്ദര്‍ശിക്കുന്നു. 'കോഴിക്കോടിനെ കോട്ടയത്തേയ്ക്ക് താത്കാലികമായി മാറ്റിയ കാലത്ത്' കോട്ടയത്തും. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. സയന്‍സിനെക്കുറിച്ച് കോട്ടയം ടൗണ്‍ഹാളില്‍ ഒരു പ്രസംഗം നടത്തുന്നത്. സയന്‍സ് ശീലിക്കാത്ത നാട്ടില്‍ ഒരു വൈകുന്നേരം -- ആളുകള്‍ക...

Birdwatching at the Socorro Plateau

 Clocks may err, but Savio Fonseca will not. He was at our door exactly at 6:30. We headed towards the Socorro Plateau, a biodiversity hotspot and a laterite plateau with lush monsoon grass cover in Goa. Until we turned onto the road that diverges from the main road, we listened to his talk; he gave us a picture of the place we were visiting and the birds we might spot. He said it would be lucky if we could see an Amur Falcon – many birders here are disappointed for not having a sighting, even though they diligently try during their visits. On the way, Rajyashree Dutt joined us. Sarmila and I are not hardcore birders, but Rajyashree is. Soon, we were on a nature walk in the Socorro Plateau. A few dogs were waiting for Fonseca; he gave them Pavs (bread). The dogs wagged their tails and nibbled at the bread. The sun had not yet risen; it eventually appeared in front of my camera. We remained silent, listening to the sounds of birds. We saw perching and flying birds. Fonseca taught ...

Explain It

How to deal with racism and enmity based on religion and caste is not an easy question to answer, nor is there a convincing resolution readily available. If people believe that having a white complexion is an advantage, or that being born into the Brahmin caste carries inherent value, then simply asking them to be kind and behave democratically does not solve the issue. One can choose to withdraw from democracy; one can isolate oneself, immune to all appeals for change. There is little point in revolting against a Brahmin or a white person for their self-understanding as privileged beings, because they will not recognise the reason behind the revolt and will resist in return. However, if we explain to them—and to ourselves—why these identifications arose, we can dismantle prejudice until it becomes nothing. Once we study the origins of racism or casteism, we will be convinced that such valuations are merely products of history and culture. There is no natural reason why black or wh...

Was “It Was Just an Accident” just an accident?

 The movie titled It Was Just an Accident by Jafar Panahi is a morally haunting film. It places the moral decision, whether one should refrain from taking revenge on tormentors, into an indeterminate position by staging it within an authoritarian political context. An accident is a mystery: a mystery in which the tormented encounters the tormentor. The victims are ordinary, powerless people who value justice and nonviolence. They are suddenly awakened to their painful prison memories, accidentally, to the sound of the tormentor’s gait. The officer, whose car had struck a dog, comes to repair it and seeks a toolbox from one of his victims. That victim recognises the sound of his gait, which reignites anger and the thought of revenge. Panahi seems to suggest two divergent versions of reality, which may collide accidentally at any time. The officer, who at first conceals his identity, eventually reveals himself, first as the oppressor, and then, when confronted by a woman recount...

The poet in A Poet

 The film A Poet is about living as a poet, which is different from merely being a poet. The poet in A Poet had won notable prizes in his youth. In the present, he is seen as a drunk by others, except by his mother and some close ones. As he considers himself a poet, he does not want to waste his life on any work, but he had no choice and worked as a teacher. He tried to encourage his students to write poetry, even though they rarely wanted to become poets. Some boys like poetry because it can help them win girlfriends. The poet doesn't object to such aspects of poetry. He dreams happily when boys ask him about it. Among the students, he finds a girl who writes poems and draws in her notebooks. He encourages her to write and participate in a poetry festival. She lives in a crowded joint family. Although she doesn't want to be a poet, she writes all her feelings and thoughts directly, without needing editing—poems that come naturally. At the poetry festival, she recites her po...