സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി.
ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. .കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷകര്‍ക്ക് താത്വികാന്വേഷണം ഒരു ലക്ഷ്വറിയാകുമോ എന്ന് ശങ്കിച്ചു. ടോണ്‍കൊണ്ട്, ഗവേഷകനായി തോന്നുന്ന ഒരു യുവാവ് ഉടന്‍ സംശയിച്ചു, പ്രത്യക്ഷത്തിനപ്പുറത്തുള്ളതിനെ തിരയുന്നത് അവ്യക്തതകളില്‍ തപ്പിത്തിരയുന്നതുപോലെയല്ലേ?
കെയറിനെക്കുറിച്ച് സനില്‍ പല രസകരമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കൂട്ടത്തില്‍ സ്റ്റാര്‍ ആയത് സിമോണ്‍ വെയ്ല്‍. അറ്റന്‍ഷനാണ് കെയര്‍. അല്പം അശ്രദ്ധ നടിച്ച് പിന്നോട്ടു വലിഞ്ഞ് നിന്നുകൊണ്ടുള്ള അറ്റന്‍ഷന്‍. പിന്നോട്ട് നില്‍ക്കുന്നത്, കെയര്‍ ചെയ്യപ്പെടേണ്ട ആള്‍, കെയര്‍ ചെയ്യപ്പെടേണ്ട വസ്തു എന്ന പദവിയില്‍നിന്ന്, ഒരു മനുഷ്യനോ ജീവിയോ ആയി ഉണരാന്‍ അനുവദിക്കാനാണ്.
ഈ ക്ലാസ്സും ചര്‍ച്ചയും ഉച്ചയ്ക്കും അടുത്ത ദിവസങ്ങളിലും തുടരുകയാണെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! മുന്‍കൂര്‍ ധാരണ പാടില്ല. പക്ഷെ രസത്തിന് പന്തയം വെയ്ക്കാം. ഹെഡ് ഓര്‍ ടെയ്ല്‍ പറയാം. ഹെഡ്. പ്രവര്‍ത്തനത്തിനും ഗവേഷണത്തിനും കൂടുതല്‍ ആവേശത്തോടെ സങ്കല്‍പ്പങ്ങളെ ഉണ്ടാക്കിക്കൊണ്ട് ചിന്താശാലയിലിരുന്ന് പഠനധ്യാനത്തില്‍ മുഴുകേണ്ടിവരും. നിലവിലുള്ള സാമഗ്രികളുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് പോകാവുന്ന ദൂരം അല്‍പ്പം.
മുകുന്ദനുണ്ണി
Comments