കഴിവും പ്രകടനവും തമ്മിലുള്ള ബന്ധത്തില്‍ ഇതുവരെ നടക്കാത്ത പ്രകടനം മനസ്സിലാക്കാനും ഇതുവരെ പ്രകടിപ്പിക്കാത്തത് പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. പുതുതായി പ്രകടിപ്പിച്ചത് തിരുത്താനും നേരെയാക്കാനും 'കഴിവിന്' കഴിയുകയും ചെയ്യും. മനുഷ്യര്‍ക്ക് അനുകമ്പ ഒരു കഴിവാണെങ്കില്‍ ഏത് പുതിയ തരത്തിലുള്ള അനുകമ്പാനുഭവവും അവര്‍ക്ക് മനസ്സിലാകും. ഇതുവരെ കാണാത്തവിധം അനുകമ്പ പ്രകടിപ്പിക്കാനും കഴിയും. അനുകമ്പാപ്രകടനം പാളിയാല്‍ പാളത്തിലേയ്ക്ക് കയറ്റാനുള്ള കഴിവും കഴിവിനുണ്ട്. ഭാഷ ജന്മനാ ഉള്ള കഴിവാണ്. ഭാഷയിലുള്ള മനുഷ്യരുടെ പ്രകടനം ഇതുവരെ ഗംഭീരമായിരുന്നു. ഇനിയും വാചകങ്ങള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് കടന്നുവരും. ഭാഷക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാലേ പ്രവര്‍ത്തിക്കു. കരുണക്കഴിവിന്റെ സ്വിച്ച് കുഞ്ഞുനാളില്‍ തുറന്നുവെച്ചാല്‍, ഒരു പക്ഷെ അത്ഭുതാവഹമായ കരുണാസമുദ്രം തിരയടിച്ചേയ്ക്കാം. ഒരു പക്ഷെ, മനുഷ്യരുടെ ഇതര കഴിവുകളെല്ലാം തുറന്നു വെച്ചുണ്ടായ സമുദ്രമാണ് ഇപ്പോള്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്.
മുകുന്ദനുണ്ണി
Comments