പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല. മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം. ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരിവിച്ച ചലനാത്മകതയായി പരിണമിക്കും. പഠനവും പ്രതിഫലനചിന്ത ആവശ്യപ്പെടുന്നതാണ്. ഒരു പ്രശ്‌നത്തെ ക്ലാസിക്കല്‍ ഡൈനാമിക്‌സിലൂടെ അന്വേഷിച്ച് വഴിമുട്ടി നിന്ന മാക്‌സ് പ്ലാന്‍ക് ഇതേ പ്രശ്‌നത്തെ തെര്‍മോഡൈനാമിക്‌സിലൂടെ അന്വേഷിച്ചപ്പോള്‍ ലക്ഷ്യത്തിലെത്തിയതുപോലെ. പഠനം കുറേ തരം നോക്കലുകളുടെ സാധ്യകളടങ്ങിയതാണ്.
ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്. ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല. കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ. പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല. ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്. നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക. ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്. പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും. ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല. അതിന് കര്‍ത്താവുണ്ട്. സിനിമാപാട്ടിനും. നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...
Comments