Skip to main content

കുട്ടികളില്‍ കണ്ടത്

 കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി.


കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളിവോടെ പ്രവര്‍ത്തിക്കാന്‍. ആത്മപ്രതിഫലനം മാത്രമേ ഇവിടെ ഡ്രഗ്ഗ് ഉപയോഗിക്കാതെയുള്ള പോംവഴിയുള്ളൂ. തിരിച്ചറിവോടെയുള്ള കരുണാവികാരത്തിനും മുതിര്‍ന്ന തലച്ചോറില്‍ കുരുങ്ങിക്കിടക്കുന്ന നൂലാമാലകളെ ഏറ്റവും നവമായ വള്ളിബന്ധങ്ങളായി ആവിഷ്‌കരിക്കാന്‍ കഴിയും. കരുണയും ആത്മപ്രതിഫലനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മുതിര്‍ന്ന മനുഷ്യനും കുട്ടിയുടെ മനോഭാവം വീണ്ടെടുക്കാനാവും.

ഒരുകൂട്ടം മുതിര്‍ന്നവരാണെങ്കില്‍ നവോന്മേഷത്തിന്റെ പുനര്‍വിന്യാസം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കൂട്ടരാകുമ്പോള്‍ അവര്‍ ആ കൂട്ടിലേയ്ക്ക് അവരുടെ ഓരോരുത്തരുടേയും ഫ്രണ്ട് ഓഫീസ് മാത്രമേ തുറക്കു. ഒട്ടും എളുപ്പമല്ലെങ്കിലും, ഇവിടെയും പോംവഴി ഒന്നേയുള്ളൂ. ആത്മപരിശോധനയും കരുണാഭാവവും സമന്വയത്തെ ലക്ഷ്യമാക്കിയുള്ള സൗഹൃദസംവാദവും. ഏത് വിമര്‍ശനവും നവീകരിക്കുകയേ ചെയ്യൂ എന്ന തിരിച്ചറിവോടെ വിമര്‍ശനത്തോട് തുറന്നുനില്‍ക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടിരിക്കല്‍. കരുണയുണ്ടെങ്കില്‍ വിമര്‍ശനത്തെ മനസ്സിലാക്കിത്തുടങ്ങാന്‍ കഴിയും. അതേ സമയം വിമര്‍ശനമല്ലാത്ത വിമര്‍ശനരൂപങ്ങളോട് കരുണയോടെ നിശബ്ദത പുലര്‍ത്താനും കഴിയും.

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...