Skip to main content

Posts

കബാബിന്റെ മണമുള്ള സ്വരങ്ങള്‍

പഞ്ചാബില്‍നിന്നും കണ്ടെടുത്ത ഒരു അപൂര്‍വ്വ സൃഷ്ടിയായിരുന്നു ബഡേ ഗുലാം അലി ഖാന്‍.  വരണ്ടൊഴുകിക്കൊണ്ടിരുന്ന പാട്യാല ഖരാനയുടെ വൈകി വന്ന വസന്തംപോലെ.  അവിഭക്ത ഇന്ത്യലെ ശ്രോതാക്കളെ ആ വസന്തത്തിന്റെ ഇടിമുഴക്കം ഞെട്ടിച്ചിരുന്ന കാലം.   അന്ന് ദില്ലിയില്‍ സംഗീതോത്സവത്തിലും മറ്റും പങ്കെടുക്കാന്‍ വരുന്ന സംഗീതജ്ഞര്‍ക്ക് ആതിഥ്യം നല്‍കി പരിചരിക്കുന്നതില്‍ ഭ്രമമുള്ളവരുണ്ടായിരുന്നു.  ഒരിക്കല്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ബഡേ ഗുലാം അലി ഖാന് സംഘാടകയായ നിര്‍മലാ ജോഷിയുടെ വീട്ടിലാണ് താമസം തയ്യാറാക്കിയിരുന്നത്.  സംഘാടക തിരക്കിലായതുകൊണ്ട് സത്കരിക്കാനുളള ചുമതല ഷീലയുടേതായി.  ഷീല ധറിന് അന്ന് പതിനാറ് വയസ്സ്.  പുറംലോകത്തിലേയ്ക്കും സംഗീതവേദികളിലേയ്ക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങിനിന്ന സമയം.  'റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ വരുന്ന അദ്ദേഹത്തെ വീട്ടില്‍ കയറുമ്പോള്‍ ആദരവോടെ സ്വീകരിക്കുകയും കുളി കഴിഞ്ഞ് നിര്‍മലാജി തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരുങ്ങുന്നതുവരെ കാത്തിരിക്കുകയും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ മൈതാനംവരെ, കച്ചേരിയ്‌ക്കൊരുക്കിയ വേദി വരെ, അദ്ദേഹത്ത...

ഒരു ബെല്‍ജിയന്‍ വാദ്യത്തിന്റെ ദ്രാവിഡ ഭാവം

ഏകദേശം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് പാശ്ചാത്യ ജാസ്സ് സംഗീതം ഇന്ത്യയില്‍ പ്രചരിച്ചുതുടങ്ങിയത്.  അക്കാലത്ത് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ആഫ്രിക്കന്‍-ആമേരിക്കക്കാര്‍ ജാസ്സ് അവതരിപ്പിക്കാറുണ്ടായിരുന്നു.  വിദേശ രാജ്യങ്ങളിലേയ്ക്ക് ആനന്ദയാത്രകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ രാജാക്കന്മാര്‍ ജാസ്സ് സംഗീതം കേട്ട് ഭ്രമിക്കാന്‍ തുടങ്ങിയിരുന്നു.  നാട്ടില്‍ തിരിച്ചെത്തിയ രാജാക്കന്മാര്‍ അവരുടെ സദസ്സുകളിലേയ്ക്ക് ജാസ്സ് സംഗീതത്തെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.  അങ്ങനെയിരിക്കെ, മൈസൂര്‍ കൊട്ടാരം വക ബാന്‍ഡ് സെറ്റ് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാനിടയായ ഒരു ബാലനെ സാക്‌സോഫോണിന്റെ നാദം വല്ലാതെ ബാധിച്ചു.  അവന്‍ ഉപകരണത്തിന്റെ പേര് ചോദിച്ചറിഞ്ഞു.  നാഗസ്വരം പഠിക്കുന്നുണ്ടായിരുന്ന ആ കുട്ടിയ്ക്ക് ഇനി മുതല്‍ സാക്‌സോഫോണ്‍ മതി എന്നായി.  കുട്ടിയുടെ വാശിക്ക് വഴങ്ങി നാഗസ്വരവിദ്വാനായ അച്ഛന്‍, താനിയപ്പ, ഒരു സാക്‌സോഫോണ്‍ വാങ്ങിക്കൊടുത്തു. ആ കുട്ടിയാണ് ലോകപ്രശസ്തനായിത്തീര്‍ന്ന സാക്‌സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ്.  ഒരു സാധാരണ സംഗീതജ്ഞനെപ്പോലെ വളര്‍ന്ന കദ്രി മംഗലാപുരത...

വരയിലെഴുതിയ കവിത

മോഹനന്റെ രേഖാചിത്രങ്ങള്‍ ഒന്നിനേയും കുറിച്ചല്ല.  സങ്കല്‍പ്പനങ്ങളുടെ സഹായമില്ലാത നേരിട്ട് സംവേദനം ചെയ്യപ്പെടുന്നവയാണ് അവ.  ആ രേഖകളെ നോക്കുമ്പോള്‍ നാം അനുഭവിക്കുന്നത് ആ രേഖകള്‍ നോക്കുന്ന ലോകത്തെയാണ്.  നമ്മുടെ നോട്ടം രേഖകളുടെ ചക്രവാളങ്ങളോളം ചെല്ലണം, കാഴ്ച വാചാലമായിത്തുടങ്ങാന്‍.  ചിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളിലല്ല അവ തെളിയുക.  പകരം മനുഷ്യരുടെ മുഖത്തു നോക്കുന്നതുപോലെ വേണം നോക്കാന്‍.  അഭിസംബോധനയിലൂടെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുക.  പണ്ട് ഒരു സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിപ്പോയപ്പോള്‍ കണ്ട കാഴ്ചകളാണ് ഇപ്പോഴും പറഞ്ഞു തീരാതിരിക്കുന്നത്.  പഴംകഥയല്ല.  പഴയ കാഴ്ചകളിലേയ്ക്കുള്ള പുതിയ നോട്ടങ്ങളുടെ കാഴ്ച.  ഓരോ പുതിയ കാഴ്ചയിലും പഴയതിന്റെ ചുരുണ്ടും വിടര്‍ന്നും നീണ്ടുവരുന്ന മുഖങ്ങളുണ്ട്.  ഓരോ പഴയ കാഴ്ചയിലും കോര്‍ത്തുപിടിക്കുന്ന വിരലുകളുണ്ടെന്ന് പുതിയ വരകള്‍ തൊട്ടുകാണിക്കുന്നു.    കടലിലൂടെ കപ്പല്‍ കയറിപ്പോകുന്ന ശാഖകള്‍ അറ്റെങ്കിലും പൂവിട്ടു നില്‍ക്കുന്ന മരം, കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ കാ...

പൂക്കള്‍ കേട്ട പാട്ട്

എഴുത്തുകാരിയും സംഗീതജ്ഞയുമായിരുന്ന ഷീല ധറിന്റെ വീട്ടില്‍ വീണ്ടും വീണ്ടും ക്ഷണിക്കപ്പെട്ടിരുന്ന അതിഥിയായിരുന്നു ഉസ്താദ് ബുന്ദു ഖാന്‍.  ദില്ലിയിലെ അവരുടെ ബംഗ്ലാവില്‍ എല്ലാ ആഘോഷങ്ങള്‍ക്കും - ഹോളിയായാലും കല്യാണമായാലും സാംസ്‌കാരിക സമ്മേളനമായാലും - ഉസ്താദിന്റെ സാരംഗി വാദനമാണ് ആകര്‍ഷകമായ മുഖ്യം ഇനം.  നിരവധി അംഗങ്ങളുള്ള വീട്ടുകാരും ക്ഷണിക്കപ്പെട്ടവരും ഉസ്താദിന്റെ സംഗീതം നന്നായി ആസ്വദിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.  സദസ്സിലുള്ളവര്‍ക്ക് സംഗീതത്തില്‍ ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മാത്രമല്ല പൊതുവില്‍ ക്ലാസിക്കല്‍ സംഗീതം ഉദാത്തമാണെന്നും തിരഞ്ഞുപിടിച്ചു കേള്‍ക്കേണ്ടതാണെന്നുമുള്ള ആദര്‍ശം അക്കാലത്തെ വരേണ്യസമുഹത്തിന് ഉണ്ടായിരുന്നതുകൊണ്ടുകൂടി.   ഷീലയുടെ അച്ഛന്‍ ഓരോ തവണയും നടത്തുന്ന ആമുഖ പ്രസംഗങ്ങളും അവിടെയുള്ളവരില്‍ സംഗീതത്തോടുളള ബഹുമാനം വര്‍ദ്ധിപ്പിച്ചു. ഒരു ആമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ബുന്ദു ഖാന്റെ സാധകത്തെക്കുറിച്ചാണ്.  വിരലിന്റെ നഖങ്ങളില്‍ രക്തം പൊടിയുവോളം ബുന്ദു ഖാന്‍ സാരംഗി അഭ്യസിച്ചുകൊണ്ടിരിക്കും.  എന്നാലും നിര്‍ത്തില്ല.  ഗുരു നിര്‍ത്താന്‍ പറയു...

സാഹസികതയെ കാത്ത് സംഗീതം

'സംഗീതം നിരന്തരം മാറിക്കൊണ്ടിരിക്കണം.  നമ്മെ സ്വയം ക്ഷീണിപ്പിച്ചല്ലാതെ ആവര്‍ത്തനം നമുക്ക് താങ്ങാനാവില്ല.' - ഇമ്മാന്വല്‍ കാന്റ് സംഗീതത്തിലെ ഒരു മനോഹരമായ സങ്കല്‍പ്പമാണ് മനോധര്‍മ്മം.  പാട്ടിലെ സ്വാതന്ത്ര്യമാണ്, ഭാവനാവിലാസത്തില്‍ മുഴുകലാണ്, മനോധര്‍മ്മം.  അത് സംഗീതനിര്‍മ്മാണത്തിനകത്തുതന്നെയുള്ളതാണ്.  പുറത്തുനിന്നെടുത്ത് സംഗീതത്തില്‍ പ്രയോഗിക്കുന്ന ഒന്നല്ല.  കംപോസ് ചെയ്യുക എന്നാല്‍, പാശ്ചാത്യ സംഗീതത്തില്‍, ഭാവനാവിലാസത്തില്‍ മുഴുകലാണ്.  ഭാവന രേഖപ്പെടുത്തി ഉറപ്പിക്കുന്നതോടെ കോംപസിഷന്‍ പൂര്‍ത്തിയാവുന്നു.  അവതരിപ്പിക്കുമ്പോള്‍ ആ സ്വരാങ്കനങ്ങളെ വീണ്ടും സ്വന്തം മനോധര്‍മ്മത്തിനനുസരിച്ച് പുനരാവിഷ്‌കരിക്കുന്നതിലേയ്ക്ക് സൃഷ്ടിപരത നീളുന്നു.  ഇന്ത്യന്‍ സംഗീതത്തില്‍ കൃത്യതയ്ക്കുവേണ്ടി സ്വരാങ്കനം ചെയ്തു വെയ്ക്കുന്നില്ല.  പകരം തത്സമയം മനോധര്‍മ്മം ചെയ്യാന്‍വേണ്ടി പരിശീലിക്കുകയാണ്.  ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചുള്ള പൊതുധാരണകളില്‍ മനോധര്‍മ്മം എന്ന ആശയം മങ്ങിയ നിഴല്‍പോലയേ തെളിയുന്നുള്ളൂ.  അതിന് പ്രധാന കാരണം സംഗീതത്തെ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ്....

മസ്തിഷ്‌കത്തിന്റെ പാട്ട്

ജീവികളുടെ കഴിവുകളെല്ലാം അതിജീവനവുമായി ബന്ധപ്പെട്ടതാണ്.  എന്നാല്‍ മനുഷ്യന്റെ പ്രധാനപ്പെട്ട കഴിവുകളിലൊന്നായ സംഗീതവാസന പ്രത്യക്ഷത്തില്‍ ഒരു ധര്‍മ്മവും നിര്‍വ്വഹിക്കുന്നില്ല.  ഡാര്‍വിന് നിഗൂഢമായി തോന്നിയ കാര്യങ്ങളിലൊന്നാണ് മനുഷ്യന്റെ സംഗീതക്കഴിവ്.  പരിണാമപ്രക്രിയകളിലൊന്നും സംഗീതം ഒരു അവശ്യഘടകമാകുന്നില്ല.  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഈ പരിപാടിയ്ക്കുവേണ്ടി മനുഷ്യര്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ചെലവിടുന്നത് എന്തുകൊണ്ടായിരിക്കാം?   സംഗീതം മനുഷ്യര്‍ക്ക് എന്താണ് എന്ന് പഠിക്കാന്‍ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്തി എന്നു കരുതുക.  ആ ജീവിയുടെ നോട്ടത്തില്‍ സംഗീതം അര്‍ത്ഥമില്ലാത്ത ശബ്ദത്തിന്റെ പലതരം മാതൃകകള്‍ മാത്രമായിരിക്കും.  പക്ഷെ മനുഷ്യര്‍ അവരുടെ സമയത്തിന്റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് സംഗീതം ഉണ്ടാക്കിയും കേട്ടുമാണ് എന്ന് ആ ജീവി കാണുന്നു.  ഇത്രയേറെ പ്രിയമുള്ളതിനാല്‍ സംഗീതം, ഏറ്റവും ചുരുങ്ങിയത് മനുഷ്യര്‍ക്ക്, ഒരു വിഡ്ഡിത്തമായിരിക്കാനിടയില്ല എന്ന് മനസ്സിലാക്കി, താന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എന്ന് തിരിച്ചറിഞ്ഞ്, ജീവി സ്വഗ്രഹത്തിലേയ്ക്ക് മടങ്ങുകയേയ...

രാഗത്തിന്റെ വേരുകള്‍

സാമൂഹികജീവിതം സംസ്‌കാരങ്ങളെയുണ്ടാക്കി.  ഭൂപ്രദേശങ്ങളുടെ കിടപ്പു മുതല്‍ നിരവധി സ്വാധീനഘടകങ്ങള്‍ സംസ്‌കാരങ്ങളെ വ്യത്യാസപ്പെടുത്തി.  പരസ്പരം കെട്ടുപിണഞ്ഞ സംസ്‌കാരങ്ങളിലെ ചില പൊതുധാരകള്‍ കാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ, ഇന്നിലൂടെയും, ഒഴുകുന്നുണ്ട്.  ഇന്ത്യന്‍ സംഗീതത്തില്‍ അങ്ങനെ ഒഴുകി വന്ന രൂപങ്ങളുണ്ട്.  ഇറാന്‍, ഇന്ത്യ, അറേബ്യ എന്നീ ഭൂപ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ ഉണ്ടായിവന്ന പൊതു സംഗീതമേഖലയില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തിയത്.  ചരിത്രത്തിന്റെ ഈ പ്രവാഹത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ നോട്ടം പതിഞ്ഞത് ഇന്ത്യ-അറബി പാരസ്പര്യത്തേക്കാള്‍ ഇന്ത്യ-ഇറാന്‍ ഭാവസ്രോതസ്സുകളിലേയ്ക്കാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടത്തിനു ശേഷം.   ഇസ്ലാമിനു മുന്‍പുള്ള അറബികളുമായി ഇന്ത്യയ്ക്ക് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു.  കച്ചവടക്കാര്‍ക്ക് തീര്‍ച്ചയായും സംഗീതമുണ്ടായിരുന്നു.  പ്രാകൃതമായ ഉപകരണവാദ്യങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, ബെഡോയിന്‍ എന്ന അറേബ്യന്‍ നാടോടികള്‍ പാടുന്ന മരുഭൂമിയിലെ യാത്രാഗാനങ്ങള്‍, സ്ത്രീ അടിമ ഗായികമാര്‍, ഹ്യൂഡാ എന്നറിയപ്പെടുന്ന ഒട്ടക-സാരഥി പാട്ടുകള്‍, തന്ത്രീവാദ്യങ്ങള്...