Skip to main content

Posts

ഭാവനയില്‍ ആരും മരിക്കുന്നില്ല

  ഒക്കത്തെടുത്ത് വളര്‍ത്തിയത് അമ്മിണിയോപ്പോളായിരുന്നു. ചെറിയമ്മതന്നെ പറഞ്ഞതാണ്. പറഞ്ഞപ്പോള്‍ മങ്ങിയ ഓര്‍മ്മ ഒന്ന് മിന്നി. അമ്മിണിയോപ്പോള്‍ കൗമാരം ചിലവിട്ടത് ഞങ്ങളുടെ വീട്ടിലായിരുന്നു. 'കല്യാണം കഴിക്കാന്‍ പോകുകയാണ്, പോയിവരട്ടെ?' പോകുമ്പോള്‍ അനുവാദം ചോദിച്ചു. അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ പറഞ്ഞു, 'മിണ്ടില്ല.' ആ പരിഭവം ചെറിയമ്മയ്ക്ക് മറക്കാനായില്ല. കാണുമ്പോഴൊക്കെ മാപ്പു ചോദിക്കുന്നതുപോലെ നോക്കും. അവസാനമായി ഒന്ന് കാണണം, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ്, എന്ന് അമ്മിണിയോപ്പോള്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് 19 ആ കൂടിക്കാഴ്ച ഇല്ലാതാക്കി. മുരളീകൃഷ്ണനുമായുള്ള, ജ്യേഷ്ഠന്‍, ഊഷ്മളനിമിഷങ്ങള്‍ യാത്രകളിലാണ് പതിവ്. കുടുംബബന്ധം സൂക്ഷിക്കാത്ത ഞാന്‍ വിരളമായി ചില കുടുംബപരിപാടികളില്‍ പങ്കുചേരുന്നത് ഈ സഹോദരസൗഹൃദം നുകരാനാണ്. വിചാരങ്ങള്‍ തത്സമയം വായിക്കാറുള്ള ശര്‍മിള ചോദിച്ചതേയുള്ളൂ, 'ഇപ്പോള്‍ കുറേയായില്ലേ മുരളീകൃഷ്ണനോടൊപ്പം യാത്ര ചെയ്തിട്ട്'. നിത്യഭാവനകളില്‍ അമ്മ സ്ഥിരസാന്നിധ്യമാണ്. അമ്മയുടെ ഒരു വലിയ അംശമാണ് അമ്മിണിയോപ്പോള്‍. അമ്മ ശര്‍മിളയോടാണ് സംസാരിക്കുക. ഞാന്‍ ദിവാസ്വപ്‌നങ്ങളില്‍ നനയാതെ ...

നഷ്ടത്തിന്റെ സാമൂഹികത

എവിടെയൊക്കെയാണ്‌ ശംഭുവിനൊപ്പം ഉണ്ടായിരുന്നത്‌, ഇരുന്നത്‌, നടന്നത്‌: ഇടം, മണം, രുചി, ലഹരി, വാക്ക്‌, സിനിമ.... അന്ന്‌, അടിയന്തരാവസ്ഥയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. പിന്നെപ്പോഴോ ഞാന്‍ ഭാവിയെ നോക്കി ഭയപ്പെട്ടപ്പോള്‍ നീ എന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. നീ എന്തു കണ്ടെന്ന്‌ ഞാന്‍ കണ്ടതേയില്ല... ***** ****** ***** **** ***** ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ എങ്ങനെയാണ്‌ ആ നഷ്ടത്തെ മനസ്സിലാക്കുക? ശംഭുവിനെ നഷ്ടപ്പെടുമ്പോള്‍ എന്താണ്‌ നഷ്ടമാവുന്നത്‌? നഷ്ടത്തിന്‌ ശേഷം എന്ത്‌? ശംഭുവിനെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടെങ്കല്‍ തീര്‍ച്ചയായും നാം ശംഭുവിനെ സ്‌നേഹിച്ചിരിക്കണം. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ ഔപചാരികമായി ദുഃഖം ആചരിച്ച്‌ നഷ്ടത്തെ മറന്ന്‌ നേട്ടങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നടക്കാനും കഴിയില്ല. ഈ നഷ്ടബോധം തീര്‍ച്ചയായും മറക്കാനാവാത്തതാണ്‌. നഷ്ടംതന്നെ നഷ്ടമാകുന്നതുവരെ. നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചുള്ള ദുഃഖസ്‌മരണ ഒറ്റ നോട്ടത്തില്‍ വൈയക്തികമാണ്‌. ചൂഴ്‌ന്ന്‌ നോക്കുമ്പോള്‍ ആ വൈയക്തികത സാമൂഹികവുമാണ്‌. ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സ്വത്വത്...

നിലനില്‍പ്പിന്റെ സന്ധ്യകള്‍

അവസാന കാലം വരെ അച്ഛന്‍ ആരോഗ്യവാനായിരുന്നു. ആസ്‌തമ വരും പോകും. ആരുടേയോ ദുരിതം പങ്കിടുന്നതുപോലെ അച്ഛന്‍ ആസ്‌തമയെ സഹിക്കും. ഒരു അസുഖമായിട്ടല്ല അച്ഛന്‍ അതിനെ അനുഭവിച്ചത്‌. അവഗണിച്ചിട്ടും കയറിവന്ന്‌ ബുദ്ധിമുട്ടിയ്‌ക്കുന്ന നിസ്സാരനായ ഒരു ശല്യക്കാരനായിരുന്നു ആസ്‌തമ. അച്ഛനെ അസുഖബാധിതനായി കാണുന്നത്‌ ഏതാണ്ട്‌ 1995 കാലത്താണെന്നാണ്‌ ഓര്‍മ്മ. എഴുപത്തൊന്നു വയസ്സില്‍. എ. കെ. കൃഷ്‌ണപ്പിഷാരോടി ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു. കെ. പി. നാരായണ പിഷാരോടിയുടെ ഗുരുകുല ശിഷ്യന്‍. കുട്ടികൃഷ്‌ണ മാരാരുള്ള കാലത്ത്‌ മാതൃഭൂമിയില്‍ ചേര്‍ന്നതാണ്‌. ഉദ്യോഗത്തിനുള്ള അപേക്ഷ സംസ്‌കൃതത്തിലായിരുന്നു എഴുതിയത്‌. കുട്ടികൃഷ്‌ണമാരാര്‍ വരാന്‍ പറഞ്ഞു. പിന്നീട്‌ അസിസ്റ്റന്‍ഡ്‌ എഡിറ്ററായി വിരമിച്ചു. പുകവലിച്ചിരുന്നു. കുറേക്കാലം. പുറത്തിറങ്ങിയാല്‍ കത്തിക്കും. ഒന്നില്‍നിന്ന്‌്‌ മറ്റൊന്ന്‌ കത്തിച്ചുകൊണ്ടിരിക്കും. ബസ്സിലും ഓഫീസിലും. എനിക്കും ആശാലതയ്‌ക്കും, അനിയത്തി, ആ പുകയുടെ മണം ഇഷ്ടമായിരുന്നു. അന്ന്‌ സിഗരറ്റിന്‌ ഇന്നത്തെപ്പോലെ ചീത്ത പ്രതിഛായ ഇല്ലായിരുന്നു. അച്ഛന്‍ സിഗരറ്റ്‌ വലിക്കുന്നത്‌ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഗൗരവം കൂടും. വീടിന്റെ...

ആകാശം തൊട്ട ശബ്ദം

  ജീവിതം 'ഒരു മധുര സംഗീത'മാണെന്ന്‌ തോന്നിച്ച സിനിമപാട്ടുകളുണ്ടായിട്ടുണ്ട്‌. സ്വപ്‌നത്തിന്റെ വരികളില്‍ ഈണം നിറയുന്നതുപോലെ. കുറേ കാലമായി പാട്ടുകള്‍ നമ്മെ മയക്കിയുറക്കുകയും റൊമാന്റിക്‌ മൂഡുകളില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ലോകം ഒരു പ്രത്യേക സംഗീതബോധത്തില്‍ ആകസ്‌മികമായി അകപ്പെട്ടുപോയതുപോലെ. ദുരിതങ്ങളിലേയ്‌ക്ക്‌ പാട്ടുകള്‍ ശമനമഴയായി പെയ്യുന്നതുകൊണ്ടാവാം. ജീവിക്കാന്‍ സ്വപ്‌നയാഥാര്‍ത്ഥ്യം അത്യാവശ്യമായതുകൊണ്ടാവാം. ആര്‍ക്കും കയറിയിരുന്ന്‌ കാണാവുന്ന, പാട്ടില്‍ കോര്‍ത്തുവെച്ച ചിത്രങ്ങളെപ്പോലെയുള്ള, സിനിമകളും കേട്ടുനടക്കാവുന്ന പാട്ടുകളും മഞ്ഞുപോലെ ജീവിതത്തിലേയ്‌ക്ക്‌ ഇറങ്ങിവന്നു. കുറേ നല്ല പാട്ടുകാരുണ്ടായി. ലതാ മങ്കേഷ്‌കര്‍ അവരിലൊരാളായിരുന്നു. ഒരു നല്ല പാട്ടുകാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ നിരത്തുക എളുപ്പമല്ല. കുറേ ഗുണങ്ങള്‍ എടുത്തു പറഞ്ഞാലും നിര്‍ണ്ണായകമായ പല ഘടകങ്ങളും തിരഞ്ഞുപിടിക്കാന്‍ ബാക്കിയുണ്ടാവും. ചില ഗുണങ്ങള്‍ സൂക്ഷ്‌മവും അദൃശ്യവുമാണ്‌. മറ്റു മികച്ച ഗായികമാര്‍ക്കുള്ളതുപോലെ ലതയ്‌ക്കും നല്ല താളബോധം, മധുരമായ ശബ്ദം, രാഗഭാവം, ഈണനിര്‍ഭരത എന്നീ ഗുണങ്ങളുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന്‌ വ...

ആര്‍ക്കാണ് വാര്‍ദ്ധക്യം

 ജരാനരയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് മറ്റാര്‍ക്കോ പറ്റുന്ന അപകടമായാണ് കുട്ടിക്കാലത്ത് തോന്നിയിട്ടുണ്ടാവുക.  വര്‍ഷങ്ങള്‍ കഴിഞ്ഞ്, അവിശ്വസനീയമായാണ് നമ്മെ പ്രായം ബാധിക്കുക.  പ്രായമാവല്‍ ഒരു അവസ്ഥയല്ല,  സംഭവങ്ങളുടെ ഒരു ശൃംഖലയാണ്.  പെട്ടെന്ന് അട്ടിമറിയുന്നതുപോലെയുള്ള രൂപാന്തരപ്പെടലുകള്‍.  പുറത്തുനിന്നു നോക്കുമ്പോള്‍ പ്രായമാവുന്നത് ക്രമത്തില്‍ പതുക്കെയാണ്.  വാസ്തവവും അതുതന്നെയാവാം.  അനുഭവിക്കുന്ന ആള്‍ക്ക് പ്രായം ബാധിക്കല്‍ പെട്ടെന്നാണ്.  65 വയസ്സാകുമ്പോള്‍ 45 വയസ്സായതിനേക്കാള്‍ 20 വയസ്സ് കൂടുകയല്ല, കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറുകയാണ്.     നമ്മള്‍ ഓരോരുത്തരും പല വ്യക്തികളുടെ കൂട്ടത്തില്‍ പെടുന്ന ഒരു വെറും വ്യക്തിയല്ല.  സ്വന്തം കഥയും ചരിത്രവുമുള്ള, മനുഷ്യന്റേതായ പ്രത്യേകതകളുള്ള, വ്യക്തിയാണ്.  ആ വ്യക്തിയുടെ ജീവിച്ചിരിക്കല്‍ എന്ന ബോധ്യത്തെ ആകെ ബാധിക്കുന്ന മാറ്റമാണ് വാര്‍ദ്ധക്യം.  ജീവിക്കലിനകത്തെ ഒരു സ്ഥിതിവിശേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സ്ഥിതിവിശേഷത്തിലേയ്ക്കുള്ള രൂപാന്തരപ്പെടല്‍.  അതുകൊണ്ടുതന്...

ശബ്ദത്തിന്റെ ഉള്‍ക്കടല്‍

മാസ്‌റ്റേഴ്‌സിന്റെ സിനിമള്‍ കണ്ടും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും കെ.ജി.ജോര്‍ജ് സിനിമയെ ഉപാസിച്ചിരുന്ന കാലം.  അക്കാലത്ത് മലയാളസിനിമ സ്വരൂപവും സ്വഭാവവും ആര്‍ജിച്ചു കഴിഞ്ഞിരുന്നു.  ജോര്‍ജിന് മുന്‍പില്‍ രണ്ടു വഴികളായിരുന്നു.  ഇഷ്ടവും പരിചയവും ഉള്ള, അതുവരെ പഠിച്ച, ദൃശ്യഭാഷയില്‍ സിനിമ എടുക്കുക.  അല്ലെങ്കില്‍ മലയാള സിനിമയുടെ തനതായ രീതിയോട് പൊരുത്തപ്പെടുക.  ഉത്തരമുള്ള ചോദ്യങ്ങളില്ല.  എവിടേയ്ക്ക് തുറക്കുമെന്നറിയാത്ത കുറേ വാതിലുകള്‍ മാത്രം.  അവസാനം അദ്ദേഹം രണ്ടു രീതിയിലും സിനിമയെടുത്തു.  തനി മലയാള സിനിമകള്‍ മുതല്‍ പരീക്ഷണ സിനിമകള്‍ വരെ.  തരമേതായാലും കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ കര്‍ത്തൃമുദ്ര അവയിലെല്ലാം പതിഞ്ഞു.    ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ പാഠമനുസരിച്ച് സിനിമയില്‍ സംഗീതം അനിവാര്യമല്ല.  സംഗീതം ഒരു ദൃശ്യമല്ലല്ലോ.  സിനിമയില്‍ പാട്ട് ഇഷ്ടമല്ല എന്ന തുറന്നു പറച്ചില്‍ 'ഫ്‌ളാഷ്ബാക്ക്, എന്റേയും സിനിമയുടേയും' എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ കാണാം.  പക്ഷെ അക്കാലത്തെ സിനിമകളിലെല്ലാം ധാരാളം പാട്ടുകളുണ്ടായിരുന്നു.  നല്ല...

സാധകവും മനോധര്‍മ്മവും - സര്‍ഗ്ഗാത്മകതയുടെ ലോകങ്ങള്‍

സംഗീതത്തില്‍ പ്രതിഭയുള്ളവരെല്ലാം സംഗീതജ്ഞരാവണമെന്നില്ല.  'ഒരു ക്ലാസിക്കല്‍ സംഗീതജ്ഞന്‍ ഉണ്ടാകുന്നത് കൊല്ലങ്ങളോളം സമര്‍പ്പണബോധത്തോടെ പരിശീലിച്ചിട്ടാണ്' (അംജദ് അലി ഖാന്‍, മാസ്റ്റേഴ്‌സ് ഓണ്‍ മാസ്‌റ്റേഴ്‌സ്).  സംഗീതത്തിന് പ്രത്യേകമായി ഒരു പരിശീലന രീതിതന്നെയുണ്ട്.  പരിശീലനത്തില്‍നിന്നുതന്നെ രൂപംകൊണ്ട ഒരു തപസ്യാക്രമം.  സാധകം, സാധന, റിയാസ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.  കര്‍ണ്ണാടകഹിന്ദുസ്ഥാനി സംഗീതങ്ങള്‍ക്ക് പൊതുവായുള്ളതാണ് സാധകം.  രണ്ട് സംഗീതരൂപങ്ങള്‍ക്കും പൊതുവായുള്ള മറ്റൊരു സുപ്രധാന ഘടകമാണ് മനോധര്‍മ്മം.  പരസ്പരപൂരകമായ ബന്ധമാണ് സാധകവും മനോധര്‍മ്മവും തമ്മില്‍.  മനോധര്‍മ്മത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ സാധകം അതിന്റെ പരീക്ഷണശാലയാണ്.  മനോധര്‍മ്മത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് സാധകത്തിലുടനീളം. സാധകത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ മറ്റു സംഗീതങ്ങളിലും കാണാം.  പാശ്ചാത്യ സംഗീതത്തിലെ കംപോസിങ് മുതല്‍ അവതരണംവരെയുള്ള തയ്യാറെടുപ്പുകള്‍ സാധകത്തോട് സദൃശമാണ്.   നാരദീയശിക്ഷ നാട്യശാസ്ത്രത്തിന് മുന്‍പുതന്നെ രചിക്കപ്പെട്ട നാരദീയശിക്ഷ എന്ന ...