Skip to main content

Posts

കോഴിക്കോട്ടെ യൂറോപ്യന്‍ സായാഹ്നങ്ങള്‍

കോഴിക്കോട്ടുകാര്‍ക്ക് പല വൈകുന്നേരങ്ങളിലും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  ലാന്‍സലറ്റ് തോമസ് എന്ന പിയാനിസ്റ്റ് ഊര്‍ജസ്വലനായി ജീവിച്ചിരുന്ന കാലം.  ഇന്ത്യ സന്ദര്‍ശിക്കുന്ന പല പ്രഗത്ഭ പാശ്ചാത്യ സംഗീതജ്ഞരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു.  ഓരോ വരവും ഓരോ യൂറോപ്യന്‍ സംഗീതസായാഹ്നമായി മാറി.  മലബാര്‍ കൃസ്ത്യന്‍ കോളേജ് വക ജര്‍മ്മന്‍ ബംഗ്ലാവിലായിരുന്നു പ്രഫസര്‍ ലാന്‍സലറ്റ് താമസിച്ചിരുന്നത്.  ചെയ്മ്പര്‍ മ്യൂസിക്കിനും സോളോയ്ക്കും യോജിച്ച വിശാലമായ ഒരു ഹാളുണ്ട് അവിടെ.  സംഗീതപരിപാടിയില്ലാത്തപ്പോള്‍ ആ ഹാള്‍ ഭക്ഷണമുറിയും അതിഥി മുറിയുമാണ്.  വിദ്യാര്‍ത്ഥികളെ അദ്ദേഹം പിയാനോ പഠിപ്പിച്ചിരുന്നതും ആ ഹാളില്‍വെച്ചായിരുന്നു.  പഠിക്കുന്ന കാര്യത്തില്‍ നീക്കുപോക്കുകള്‍ അനുവദിച്ചിരുന്നില്ല.  വൈകാതെ മിക്കവാറും കുട്ടികളും പഠനം നിര്‍ത്തിയത് സ്വാഭാവികം.    ബംഗ്ലാവിനെ ചുറ്റി വരാന്തയും അതിനെ ചുറ്റി പൂന്തോപ്പും.  ടാറിട്ട നേരിയ പാത പൊതുവഴിയിലേയ്ക്കുള്ള കവാടംവരെ മരങ്ങളുടെ തണല്‍പറ്റി പോകുന്നുണ്ട്....

ഹാര്‍മോണിയത്തെ ഇഷ്ടമല്ലേ?

പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചശേഷം കുളികഴിഞ്ഞ് കവലയിലേയ്ക്ക് ഇറങ്ങി.  വായനശാലവരെ ഒന്നു പോണം. തട്ടിന്‍പുറത്തെ ചെറിയ മുറി.  അവിടെ പെട്ടിയും തബലയും പഴയ സിനിമാഗാനങ്ങളുമായി ഒരു വൈനേരം. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരക്കാരുടെ ജീവിതത്തിന്റെ നിത്യചിത്രമായിരുന്നു ഇത്.  എവിടെയെങ്കിലും നാട്ടിന്‍പുറവും സാധാരണ ജീവിതവുമുണ്ടെങ്കില്‍ ഇപ്പോഴും.  വലിയ വിലകൊടുക്കാതെ വാങ്ങാനും എളുപ്പത്തില്‍ അഭ്യസിക്കാനും കഴിയുന്ന ഹാര്‍മോണിയം ഒരു നൂറ്റാണ്ടിലേറെയായി നാട്ടിലാകമാനം സംഗീതമെത്തിക്കുന്നു.  കാണാന്‍ ഒരു പെട്ടിയെപ്പോലെയുള്ളതുകൊണ്ടായിരിക്കണം ഹാര്‍മോണിയത്തിന് പെട്ടി എന്ന് പേര് വീണത്.  പെട്ടി വായിക്കുക എന്ന പ്രയോഗം ഇന്ന് ഒരു കൂട്ടം ആളുകള്‍ കടന്നുപോയ അവാച്യമായ അടുപ്പത്തിന്റെ സ്മാരകമാണ്.   ഇന്ന് വീട്ടിലും തീവണ്ടിയിലും ബസ്റ്റാന്‍ിലും ഹാര്‍മോണിയമുണ്ട്.  പ്രചാരത്തിലും പ്രാപ്യതയിലും ഹാര്‍മോണിയത്തെപ്പോലെ മറ്റൊരു സംഗീതോപകരണമുണ്ടോ എന്ന് സംശയമാണ്.  എങ്കിലും ഇന്ത്യയില്‍ ഹാര്‍മോണിയത്തിന് വിലക്കിന്റെ ചരിത്രമുണ്ട്. 1940 മുതല്‍ 1971 വരെ ആകാശവാണിയുടെ ്ര്രപക്ഷേപണത്തില്‍നിന്ന് ഹാര്‍...

ആന്തരികതയുടെ മാറ്റൊലികള്‍

സൂക്ഷ്മമായി അനുഭവത്തിലേയ്ക്ക് ശ്രദ്ധിക്കുമ്പോള്‍ കലകള്‍ തമ്മിലുള്ള അതിര്‍വരമ്പുകളില്ലാതാവും.  ആന്ദ്രെയ് താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ ഇത്തരമൊരു നോട്ടമാണ്.  സിനിമയില്‍ കാലഭേദം മങ്ങി അമൂര്‍ത്തമാകണം; ദൃശ്യഭാഷയില്‍ ലോകത്തിന്റെ അന്തരംഗം പതിയണം; ബിംബങ്ങളില്‍ സംഗീതം തൊടുമ്പോഴെല്ലാം ഓര്‍മ്മകളുടെ സ്‌ഫോടനമുണ്ടാകണം; സിനിമ ചിത്രങ്ങളിലൂടേയും ശില്‍പ്പങ്ങളിലൂടേയും നിശബ്ദമായി വാചാലമാകണം; യുക്തി കവിതപോലെയാകണം - ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രയത്‌നമായിരുന്നു താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍.    മുഖ്യ വിഷയം ആന്തരികതയാണ്.  വ്യക്തിയുടെ മാത്രമല്ല, ലോകത്തിന്റേയും.  അതുകൊണ്ട് ഓര്‍മ്മകള്‍, വിചാരങ്ങള്‍, സ്വപ്നങ്ങള്‍, ഭൂതകാലത്തിന്റെ പെട്ടെന്നുള്ള പ്രത്യക്ഷങ്ങള്‍, കുട്ടിക്കാലം എന്നിവ അദ്ദേഹത്തിന്റെ സിനിമകളില്‍ നവപ്രസരണങ്ങളോടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.  നീണ്ട ടെയ്ക്കുകളിലൂടെ.  ഗ്രഹിക്കാനുള്ള സാവകാശം നല്‍കിക്കൊണ്ട്.  ദൃശ്യവും ശബ്ദവും തപസ്സ് ആവശ്യപ്പെടുന്നതുപോലെ.  അതിര്‍ത്തികള്‍ മാഞ്ഞുപോയ മങ്ങിയ സ്ഥലകാലത്തിന്റെ മിഥ്യയിലാണ് അദ്ദഹത്തിന്റെ സിനിമ നടക്കുന്...

ജാതിയും വധശിക്ഷയും: ഒരു കര്‍ണ്ണാടക സംഗീതപാഠം

വിനയം ധാര്‍ഷ്ട്യത്തേക്കാള്‍ വിറ്റുപോകുന്ന ഒരു കാലമാണിത്.  ലളിതമായി ഞാനൊരു പാട്ടുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ടി എം കൃഷ്ണ ഈ ഒരു വില്‍പ്പനതന്ത്രം പ്രയോഗിക്കുകയല്ല.  പ്രഗത്ഭരില്‍ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരന്‍ എന്ന് മാത്രം അവകാശപ്പെടുന്നത് സംഗീതത്തെ അത്രമേല്‍ അറിഞ്ഞതുകൊണ്ടാണ്.  സംഗീതത്തിന്റെ ബൃഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണത്.  ഈ തിരിച്ചറിവോടെ ടി എം കൃഷ്ണ ധ്യാനപൂര്‍ണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂര്‍വ്വകല്‍പ്പന ചെയ്യാത്ത മനോധര്‍മ്മത്തെ തന്റെ സംഗീത കച്ചേരികളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  രീതിശാസ്ത്രവും മനോധര്‍മ്മവും മെരുക്കാന്‍ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞന് അത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ്.  സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു.  മുകുന്ദനുണ്ണി:  കസബിന് വധശിക്ഷ വിധിക്കണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്ന സമയത്ത് വധശിക്ഷാവിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കു...

'എന്റെ പ്രവാചകന്മാര്‍ ബാക്കും ബെഥോവനും'

സിനിമയുടെ കലാപരമായ ദൗത്യങ്ങളിലൊന്ന് അത് വെറും ചലിക്കുന്ന ക്യാമറക്കാഴ്ചയാണെന്ന നിര്‍വ്വചനത്തെ തിരുത്തിയെഴുതലാണ്.  സിനിമ അതിന്റെ യാത്രയ്ക്കിടയില്‍, വേറിട്ട് ഏകവചനങ്ങളില്‍ നിന്ന, കലകളിലേയ്ക്ക് കയറിച്ചെന്ന് ഇടപഴകി.  ആ പാരസ്പര്യത്തില്‍ കലയുടെ അനുഭവസീമകള്‍ വിസ്താരംപൂണ്ടു.  സിനിമ സംഗീതത്തിന്റേയും സംഗീതം സിനിമയുടേയും വാതിലുകള്‍ തുറന്നിട്ടു.  പാര്‍ശ്വഫലമായി അടിമുടി സംഗീതം ബാധിച്ച സിനിമകളുണ്ടായി.  കലാസംഗീതം (വെസ്‌റ്റേണ്‍ ക്ലാസിക്കല്‍) ആകമാനം ബാധിച്ച സംവിധായകരും.      പസോലിനിയും താര്‍ക്കോവ്‌സ്‌കിയും ബാക്കിന്റെ (J S Bach) സംഗീതം ധാരാളം ഉപയോഗിച്ചവരാണ്.  എന്നാല്‍, ബെര്‍ഗ്‌മെന്‍ തന്റെ ആദ്യ സിനിമയായ പ്രിസണ്‍ (1947) മുതല്‍ അവസാന സിനിമയായ സാരാബേന്‍ഡ് (Saraband, 2003) വരെ എല്ലാ സിനിമകളിലും ബാക്കിന്റെ സംഗീതം ഉപയോഗിക്കുന്നുണ്ട്.  കലാസംഗീതം അദ്ദേഹത്തിന്റെ സിനിമകളില്‍ നിറഞ്ഞുനില്‍ക്കും.  തുളുമ്പാതെ.  സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിന്റെ വ്യാപാരം സംഗീതത്തിലാണ്.  കച്ചേരികള്‍ (concerts) കേട്ടും റെക്കോഡുകളുടെ ശേഖരങ്ങള്‍ കേട്ടും നിരന്തരം സം...

ചെമ്പൈ: നിലയ്ക്കാത്ത ശബ്ദം

ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കേട്ടുണരും.  ശക്തവും ഗംഭീരവുമാണ് ആ ശബ്ദം.  തൊണ്ട തുറന്ന പാട്ട്.  മൈക്കില്ലാത്ത കാലത്തും മൈക്കുള്ള കാലത്തും അദ്ദേഹം പാടിയിട്ടുണ്ട്.  യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് മൈക്ക് ആവശ്യമില്ലായിരുന്നു.  ചോദിക്കാതെ, ആവശ്യമില്ലാതെ, കയറി വന്നിരിക്കുന്നതുപോലെയാണ് മൈക്ക് അദ്ദേഹത്തിന്റെ മുന്‍പില്‍ ഇരിക്കുക.  കഴിയുന്നത്ര വിട്ട് ചെമ്പൈയും ഇരിക്കും.    ഒറ്റ ദിവസം മൂന്ന് പ്രധാന കച്ചേരികളൊക്കെ പാടുന്ന പതിവുണ്ടായിരുന്നു ചെമ്പൈയ്ക്ക്. അദ്ദേഹത്തിന്റെ പാട്ടിന്റെ അക്ഷീണഭാവത്തെക്കുറിച്ച് അക്കാലത്തെ മറ്റൊരു പ്രസിദ്ധ ഗായകനായ ജി. എന്‍. ബാലസുബ്രഹ്മണ്യം പറഞ്ഞത് ഇങ്ങനെയാണ്: 'ഇവരൊന്നും സാധാരണക്കാരല്ല.  സംഗീതലോകത്തെ അസുരന്മാരാണ്.  എനിക്ക് ഒരു കച്ചേരി പാടിയാല്‍ അടുത്ത ദിവസം മുഴുവനും വിശ്രമിക്കേണ്ടിവരും.'  ചെമ്പൈയുടെ ശാരീരശക്തിയെക്കുറിച്ച് ജി. എന്‍. ബി. ഈ പറഞ്ഞത് അതിശയോക്തിയല്ല.  അദ്ദേഹത്തിന്റെ ശബ്ദശക്തിയെ പ്രകീര്‍ത്തിക്കുന്ന ഒരു സംഭവം ജയവിജയന്മാര്‍ പറയാറുണ്ട്.  തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് ക...