Skip to main content

Posts

ഈണപാര്‍ശ്വം

ഈണപാര്‍ശ്വം ഓരം ചേര്‍ന്ന്‌ സിനിമാഗാനങ്ങള്‍ എപ്പോഴുമുണ്ട്‌. പുലര്‍ച്ചയ്‌ക്ക്‌ അയല്‍വീട്ടില്‍നിന്ന്‌ പാല്‍ തിളപ്പിക്കുന്ന കുക്കറിന്റെ വിസിലിനൊപ്പം എന്നും കേള്‍ക്കാം 'കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാരോ.' സിനിമാ സുപ്രഭാതം. അല്‌പം പിശുക്കുള്ളതുകൊണ്ടാണ്‌ ഒരേ പാട്ട്‌. പിശുക്ക്‌ കുറഞ്ഞ ഗൃഹസ്ഥാശ്രമ ഭവനങ്ങളിലൊക്കെ ഏറ്റവും പുതിയ ഹിറ്റ്‌ ഗാനങ്ങളിലായിരിക്കും. അതിന്റെ ബീറ്റുകള്‍ക്ക്‌ സമതാളപ്പെടുത്തിക്കൊണ്ടാണ്‌ ദിനചര്യകള്‍. ധൃതിപിടിച്ച പുറപ്പാടിലുടനീളം ധൃതിപിടിച്ച ഗാനങ്ങള്‍. ഉടുത്തൊരുങ്ങി ജോലിസ്ഥലത്തേയ്‌ക്ക്‌ ബൈക്കില്‍ കുതിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍വെച്ച്‌ ഒരു പുതിയ പാട്ട്‌ മൂളുന്നുണ്ടാവും. ഇവരുടെ കുട്ടികളൊക്കെ വൈകുന്നേരം ശാസ്‌ത്രീയ സംഗീതം പഠിക്കുന്നുണ്ട്‌. പലരും ബാലപ്രതിഭകളാണ്‌. നന്നായി പാടും. കോളേജ്‌ വിദ്യാര്‍ഥികള്‍ കൂട്ടമായി സംഗീതം പഠിക്കുന്നത്‌ പാട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ്‌. ഒരാള്‍ തമാശയായി പറഞ്ഞതുപോലെ 'പാട്ടാസ്‌പത്രി.' പക്ഷെ, അയാള്‍ ശരിക്കും അമ്പരന്നു പറഞ്ഞതാണ്‌. കാരണം അയാളുടെ നാട്ടില്‍ 'പാട്ടാസ്‌പത്രികള്‍' കൂണ്‍പോലെ മുളച്ചിരിക്കുന്നു. പാട്ടാസ്‌പ...

മലയാളിയുടെ പ്രമേയസംഗീതം

ചലചിത്രഗാനശാഖയിലെ മല്‍സരഗാനങ്ങളില്‍നിന്ന്‌ മാറി നില്‍ക്കുന്ന ഗായകനാണ്‌ ജയചന്ദ്രന്‍. ഈ മേഖലയിലെ ഒരേ ശബ്ദശൈലിയുടെതന്നെ മുന്‍നിരക്കാരാവാന്‍വേണ്ടിയുള്ള - ആരാണ്‌ ഒരേ ശബ്ദത്തില്‍, ഒരേ ശൈലിയില്‍ മറ്റുള്ളവരേക്കാള്‍ നന്നായി പാടുക - മല്‍സരത്തേയാണ്‌ ജയചന്ദ്രന്‍ ശ്രദ്ധിക്കാതിരുന്നത്‌. അതില്‍ മനസ്സിരുത്തിയിരുന്നെങ്കില്‍ മത്സരപാതയില്‍ സ്വയം നഷ്ടപ്പെടുകയോ, ആകെ മാറിപ്പോകാനോ ഇടയായേനെ. മത്സരത്തിന്റെ അവശ്യഘടകമായ സമീകരണ പ്രക്രിയയില്‍പ്പെട്ട്‌ തനിമ നഷ്ടപ്പെടുന്നതുകാരണമാണ്‌ ഇന്ന്‌ സംഗീതപാടവമുള്ള യുവഗായകരുടെ ഗാനങ്ങള്‍ നിഷ്‌ഫലമാകുന്നതും വേറിട്ട ഗാനശൈലികള്‍ ഉരുത്തിരിയാതിരിക്കുന്നതും. മത്സരത്തിന്റെ പ്രലോഭനങ്ങള്‍ക്ക്‌ വഴിപ്പെടാതെ, സ്വന്തം ഗാനശൈലിയുമായി വേറിട്ട്‌ നില്‍ക്കാന്‍ ജയചന്ദ്രന്‌ തുണയായത്‌ തന്റെ ആദര്‍ശം കനംതൂങ്ങുന്ന കൂസലില്ലായ്‌മയാണ്‌. തന്മൂലം മത്സരകാലത്തിന്‌ മുന്‍പെന്നപോലെ ഇപ്പോഴും അദ്ദേഹം സ്വത്വം ചിതറിപ്പോകാത്ത ഒരു മാതൃകാഗായകനായി തുടരുകയാണ്‌. ജയചന്ദ്രനെ വ്യത്യസ്‌തനാക്കുന്നത്‌ മുഖ്യമായും അദ്ദേഹത്തിന്റെ അനനുകരണീയമായ ശബ്ദവും ഗാനശൈലിയുമാണ്‌. അതായത്‌ ജയചന്ദ്രന്‍ പാടുമ്പോള്‍ ശബ്ദവും ശൈലിയും വേര്...

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം ഭൂമിയുടെ പുതിയ പ്രത്യക്ഷങ്ങള്‍: ഭൂമി ചരക്ക്‌ എന്ന നിലയിലും ഉത്‌പാദനോപാധി എന്ന നിലയിലും വര്‍ത്തമാന കേരളത്തില്‍ The New Visibility of Land: Land as commodity and means of production in Kerala - കെ. എസ്‌. ഹരിലാല്‍ ഡിസംബര്‍ 16 കോഴിക്കോട്‌ പ്രസ്‌ക്ലബ്ബ്‌ ഹാള്‍ വൈകുന്നേരം 6 മണി ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ആകൃഷ്ടയായി, തുടര്‍ന്ന്‌ അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍ ചേര്‍ന്നു, പിന്നീട്‌ കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്റെ പ്രാരംഭകയും മുന്‍നിര കലാപകാരിയുമായി - മന്ദാകിനി നാരായണന്റെ (മാ) ജീവിതത്തെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം. എന്നാല്‍ 'മാ'യെ വ്യത്യസ്ഥയാക്കുന്ന ഒരു സുപ്രധാന ഘടകം അവരുടെ സ്വതന്ത്ര ചിന്തയാണ്‌. സൂക്ഷ്‌മമായ ആത്മപ്രതിഫലനവും വിമര്‍ശനാത്മകതയും അവരെ സദാ മുന്‍വിധികളില്‍നിന്ന്‌ വിമുക്തമാക്കിയിരുന്നു. കുട്ടികളും യുവാക്കളും ഏത്‌ പ്രായക്കാരും 'മാ'യുടെ സഹചാരികളും സുഹൃത്തുക്കളുമായിരുന്നു. വായനയും സംഗീതവും ചിത്രകലയും 'മാ'യ്‌ക്ക്‌ എപ്പോഴും യുവത്വം പകര്‍ന്നു. ഏത്‌ പുതിയ ചിന്തക...

നോവല്‍ സിനിമയാകുമ്പോള്‍

നോവല്‍ സിനിമയാകുമ്പോള്‍ മുകുന്ദനുണ്ണി 'അഗ്നിസാക്ഷി' എന്ന സിനിമയില്‍ ഉണ്ണി ഒരു ശക്തമായ കഥാപാത്രമാണ്‌. എന്നാല്‍ അപ്രകാരം പറയുന്നതിലൂടെ എന്താണ്‌ ചെയ്യുന്നത്‌? ഉണ്ണി ഒരു ശക്തമായ കഥാപാത്രമായിത്തീരാന്‍, അങ്ങനെ തോന്നാന്‍ ഇടയാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? സിനിമയ്‌ക്കകത്തെ കഥാപാത്രങ്ങളും പുറത്തെ പ്രേക്ഷകരും ഒരുപോലെ ഉണ്ണി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന മാസ്‌മരിക വലയത്തിനകത്താണ്‌. പ്രേക്ഷകരുടെ വിമര്‍ശനബൂദ്ധിയെ മാറ്റിവെയ്‌ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക വൈകാരികതലവും സിനിമയുടെ കഥാഖ്യാനത്തിനുണ്ട്‌. ഉണ്ണിയോട്‌ നമുക്ക്‌ തോന്നുന്ന ആദരവിന്റെ അടിസ്ഥാനം ഒരു പക്ഷെ, അദ്ദേഹത്തിന്റെ മഹിമയായിരിക്കാം. മനുഷ്യനെ മനസ്സിലാക്കുക, സൂക്ഷ്‌മമായി മനസ്സിലാക്കുക, പരമാവധി ഒരു വ്യക്തിയെ അറിയുക, വ്യക്തിയെ അവ/ന്റ/ളുടെ പ്രത്യേക അവസ്ഥയില്‍ കാണാന്‍ കഴിയുക, ഇപ്രകാരം കുറേ സൂക്ഷ്‌മമായ അഗാധതകളുണ്ട്‌ ഉണ്ണിയുടെ സ്വഭാവത്തിലും ദര്‍ശനത്തിലും. ഒരു വലിയ മാറ്റം വ്യക്തിയെ തകര്‍ക്കും എന്നവനറിയാം. എന്നാല്‍ ഈ കഥാപാത്രത്തെ ഇങ്ങനെ സിനിമയുടെ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ ചലചിത്രകാരന്‍ സ്വീകരിച്ച ഉപായങ്ങള്‍ ധാരാളം വിമര്‍ശന...

വിഗ്രഹഭഞ്‌ജനവും പ്രതിസംഗീതവും

 W ho could fight earthquakes and fires - and youth? - Nikos  Kazantzakis   'ലജ്ജാവതിയെ' എന്ന ചലചിത്രഗാനം സമീപകാല ജീവിതത്തിന്റെ മുഖ്യദിശയിലെ വലിയ തരംഗമാണ്‌. യുവതലമുറയുടെ മാത്രം ഗാനമല്ല ഇത്‌. പ്രായഭേദമന്യേ ഈ ഗാനത്തിന്റെ ലഹരി പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. കുട്ടികള്‍ ഇരുട്ടത്തു പേടി അകറ്റാന്‍ പാടുന്ന പാട്ടുപോലും 'ലജ്ജാവതിയെ...' എന്നാല്‍, ഈ ഗാനം വിഷയമായി എഴുതപ്പെട്ട ലേഖനങ്ങളിലെ ശ്രദ്ധാര്‍ഹമായ വാദങ്ങള്‍ രണ്ട്‌ പക്ഷമായി നിന്നതല്ലാതെ പ്രസ്‌തുത ഗാനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ പറയത്തക്ക സംഭാവനയൊന്നും ചെയ്‌തിട്ടില്ല. ഇവ പ്രധാനമായും രണ്ട്‌ വീക്ഷണങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ശാസ്‌ത്രീയ സംഗീതത്തെ പിന്‍പറ്റി സൃഷ്ടിച്ച പഴയതും പുതിയതുമായ ഗാനങ്ങളുമായി താരതമ്യം ചെയ്‌തും, അവയെ നിര്‍ണ്ണയിക്കുന്ന സൗന്ദര്യശാസ്‌ത്ര മാനദണ്ഡങ്ങളുപയോഗിച്ചും, 'ലജ്ജാവതിയെ' ഗുണനിലവാരമില്ലാത്ത ഒരു ഗാനമായി വിലയിരുത്തുകയായിരുന്നു ഒരു പക്ഷം. എന്നാല്‍, ഈ നോട്ടത്തില്‍ യുക്തിപരമായ ഒരു തെറ്റ്‌ അന്തര്‍ഭവിച്ചിട്ടുണ്ട്‌. അതായത്‌, സംഗീതത്തിന്റെ യുക്തിഭൂപടത്തില്‍ എവിടെയാണ്‌ 'ലജ്ജാവതിയെ' എന...

ശിക്ഷിക്കാത്ത സമൂഹം - ചര്‍ച്ച

(ഈ പതിപ്പില്‍ ചേര്‍ത്തിട്ടുള്ള "കുറ്റവും ശിക്ഷയും" എന്ന പ്രസംഗത്തെ ആധാരമാക്കി ഒരു ചര്‍ച്ച ഒരുക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ നിസാര്‍ അഹമ്മദിനെ കാണാന്‍ ചെന്നപ്പോള്‍ നടന്ന ചര്‍ച്ച സംക്ഷിപ്‌ത രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്‌. സംഭാഷണ രൂപത്തിലുള്ള അപൂര്‍ണ്ണമായ വാചകങ്ങളെ പൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നിരിക്കാവുന്ന മാറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു - മുകുന്ദനുണ്ണി.) നിസാര്‍: ഉണ്ണി (മുകുന്ദനുണ്ണി) എനിക്ക്‌ പിഡെഎഫ്‌ ഫയല്‍ ആയി ഈമെയ്‌ലില്‍ അയച്ചുതന്ന പ്രസംഗം (കുറ്റവും ശിക്ഷയും) ഞാന്‍ അപ്പോള്‍ തന്നെ നോക്കിയിരുന്നു. ചില കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്‌തിരുന്നു. പീന്നീട്‌ കുറേ തിരക്കില്‍പെട്ട്‌ അതെല്ലാം വിട്ടുപോയി. ഉണ്ണിയുടെ പ്രസംഗം വായിച്ചാല്‍ രണ്ട്‌ സാധ്യതകളേ, റിട്രബ്യൂട്ടീവും അല്ലാത്തതും, ഉള്ളൂ എന്ന്‌ തോന്നും. മൂന്നാമത്‌ ഒരു സാധ്യതയോ അല്ലെങ്ങില്‍ ഇവ രണ്ടും ചേര്‍ന്ന മറ്റൊന്നോ ഉണ്ടായിക്കൂടെ? പല സാധ്യതകളും ഉണ്ടാവാം. ഇങ്ങനെ രണ്ടു സാധ്യതകളില്‍ മാത്രം മുട്ടി നില്‍ക്കുന്നത്‌ തത്വശാസ്‌ത്രപരമായ സമീപനത്തിന്റെ പ്രശ്‌നമാണ്‌. ഒരു പാരമ്പര്യത്തെ അതിന്റെ ഉള്ളില്‍നിന്ന്‌...

സംഗീതസാന്ദ്രം

മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ ഉന്നത പുരസ്‌കാരം ലഭിക്കുക എന്നത്‌ മലയാളിയെ സംബന്ധിച്ച്‌ ഒരു വലിയ അംഗീകാരമാണ്‌. കേരളത്തിലെ പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനുമായ പാലാ സി. കെ. രാമചന്ദ്രനാണ്‌ ഈ വര്‍ഷത്തെ, 2008 ലെ, ടി ടി കെ പുരസ്‌കാരത്തിന്‌ അര്‍ഹനായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ ലഭിച്ച പുരസ്‌കാരംകൂടിയാണ്‌. കാരണം ആദ്യമായാണ്‌ മദ്രാസിലേയ്‌ക്ക്‌ ചേക്കേറിയ മലയാളീ സംഗീതജ്ഞരില്‍ നിന്ന്‌ വ്യത്യസ്‌തമായി കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സംഗീതജീവിതം നയിക്കുന്ന ഒരു കലാകാരന്‌ ടി ടി കെ പുരസ്‌കാരം ലഭിക്കുന്നത്‌. കര്‍ണ്ണാടക സംഗീതത്തിന്റെ ശാസ്‌ത്രവും പ്രയോഗവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന, ഇന്ത്യയിലെ എറ്റവും ആദരിക്കപ്പെടുന്ന, ഒരു സ്ഥാപനമാണ്‌ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമി. ഓരോ സംപ്രദായത്തിലുമുള്ള മികവുറ്റ കലാകാരന്മാരെ തിരഞ്ഞുപിടിച്ച്‌ ആദരിക്കുന്ന പുരസ്‌കാരങ്ങളാണ്‌ സംഗീത കലാനിധിയും സംഗീത കലാ ആചാര്യയും ടി ടി കെ അവാര്‍ഡ്‌ ഓഫ്‌ എക്‌സലന്‍സും. സംഗീതത്തിന്‌ അല്ലെങ്കില്‍ നൃത്തത്തിന്‌ നല്‍കിയ സംഭവാനകളെ കണക്കിലെടുത്താണ്‌ ഈ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുക. ഇന്ത്യയുടെ മുന്‍കാല ...