നിഴല്‍മാനം
കാലത്തിന്റെ ആരും ശ്രദ്ധിക്കാത്ത
ചില ഏടുകളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി.
കണ്ണുകളാല്‍ കോര്‍ക്കപ്പെട്ട്
ഞങ്ങള്‍ ഉമ്മറപ്പടിയോളമെത്തി.
ചില ഏടുകളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി.
കണ്ണുകളാല്‍ കോര്‍ക്കപ്പെട്ട്
ഞങ്ങള്‍ ഉമ്മറപ്പടിയോളമെത്തി.
ഒരുമയുടെ സ്വപ്‌നഭവനത്തിലേയ്ക്ക്
ഞാനവളെ ക്ഷണിച്ചു.
സംഗീതത്തിന്റേയും പഠനത്തിന്റേയും
ഉള്‍മുറികളിലേയ്ക്കും.
വിശ്രമത്തിന്റേയും യോഗത്തിന്റേയും
ആന്തരസ്ഥലികളിലേയ്ക്കും.
ഞാനവളെ ക്ഷണിച്ചു.
സംഗീതത്തിന്റേയും പഠനത്തിന്റേയും
ഉള്‍മുറികളിലേയ്ക്കും.
വിശ്രമത്തിന്റേയും യോഗത്തിന്റേയും
ആന്തരസ്ഥലികളിലേയ്ക്കും.
സ്വപ്‌നക്കുരുക്കുകളോട് അവള്‍ക്കുള്ള ഭയം
കുട്ടികള്‍ക്ക് ഭയത്തോടുള്ള പ്രിയം പോലെ!
്അവള്‍ ഒരു കുട്ടിയായി
ഉള്‍മുറികളില്‍ ഭയന്നു വിതുമ്പി,
മൗനത്തില്‍ ശ്വസിച്ച് അങ്ങിങ്ങ്
ഒരു പറ്റം ശൂന്യതകളില്‍ പറ്റിനിന്നു.
കുട്ടികള്‍ക്ക് ഭയത്തോടുള്ള പ്രിയം പോലെ!
്അവള്‍ ഒരു കുട്ടിയായി
ഉള്‍മുറികളില്‍ ഭയന്നു വിതുമ്പി,
മൗനത്തില്‍ ശ്വസിച്ച് അങ്ങിങ്ങ്
ഒരു പറ്റം ശൂന്യതകളില്‍ പറ്റിനിന്നു.
അവളിലെ യുവതിക്ക് ഞാന്‍ മീട്ടിയ
തന്ത്രികള്‍കൊണ്ട് ചിറകണിയിച്ചപ്പോള്‍
അവള്‍ ഒരു നിഴല്‍പറവയായി,
നിഴലിന്റെ കനത്ത സാന്നിധ്യമായി
എന്റെ സഞ്ചാരങ്ങളില്‍ ചേര്‍ന്നു.
തന്ത്രികള്‍കൊണ്ട് ചിറകണിയിച്ചപ്പോള്‍
അവള്‍ ഒരു നിഴല്‍പറവയായി,
നിഴലിന്റെ കനത്ത സാന്നിധ്യമായി
എന്റെ സഞ്ചാരങ്ങളില്‍ ചേര്‍ന്നു.
സംഗീതമുറിയിലെ ശ്രുതിയില്‍
്അവള്‍ സ്വരങ്ങളുടെ നിഴലായി,
യോഗാസനങ്ങളില്‍ ശ്വാസത്തിന്റെ,
വിശ്രമത്തില്‍ ഉറക്കത്തിന്റെ.
്അവള്‍ സ്വരങ്ങളുടെ നിഴലായി,
യോഗാസനങ്ങളില്‍ ശ്വാസത്തിന്റെ,
വിശ്രമത്തില്‍ ഉറക്കത്തിന്റെ.
സ്വപ്‌നത്തിന്റെ മുറിയില്‍
അവള്‍ മെഴുകുതിരി വെളിച്ചമായി,
പഠനത്തിന്റെ മിഴിപ്പീലികളായി,
യാത്രയില്‍ കാലചക്രമായി.
അവള്‍ മെഴുകുതിരി വെളിച്ചമായി,
പഠനത്തിന്റെ മിഴിപ്പീലികളായി,
യാത്രയില്‍ കാലചക്രമായി.
നിലനില്‍പ്പിന്റെ നിഴല്‍മാനങ്ങളായി,
യാഥാര്‍ഥ്യേതരതയുടെ വിരിയാമൊട്ടുകളായി,
ദൃശ്യതയുടെ ഓരങ്ങളില്‍ പതുങ്ങുന്ന
അവളെ തൊട്ടറിയാന്‍ വെമ്പി
ഞാന്‍ നിഴലിന്റെ ദ്വിമാനതയെ തഴുകവെ
അവള്‍ ഒരു നിഴല്‍പ്പാടകലെ
സ്പര്‍ശസുഖത്തിന്റെ നിഴല്‍മാത്രകളായി.
യാഥാര്‍ഥ്യേതരതയുടെ വിരിയാമൊട്ടുകളായി,
ദൃശ്യതയുടെ ഓരങ്ങളില്‍ പതുങ്ങുന്ന
അവളെ തൊട്ടറിയാന്‍ വെമ്പി
ഞാന്‍ നിഴലിന്റെ ദ്വിമാനതയെ തഴുകവെ
അവള്‍ ഒരു നിഴല്‍പ്പാടകലെ
സ്പര്‍ശസുഖത്തിന്റെ നിഴല്‍മാത്രകളായി.
മുകുന്ദനുണ്ണി
മുകുന്ദനുണ്ണി. നിഴല്‍മാനം. മാധ്യമം ആഴചപ്പതിപ്പ്. 2006 സെപ്തംബര്‍ 1. പുറം 49.
Comments