രണ്ടാമത് മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം
ഭൂമിയുടെ പുതിയ പ്രത്യക്ഷങ്ങള്‍: ഭൂമി ചരക്ക് എന്ന നിലയിലും ഉത്‌പാദനോപാധി എന്ന നിലയിലും വര്‍ത്തമാന കേരളത്തില്‍
The New Visibility of Land: Land as commodity and means of production in Kerala
- കെ. എസ്. ഹരിലാല്‍
ഡിസംബര്‍ 16
കോഴിക്കോട് പ്രസ്‌ക്ലബ്ബ് ഹാള്‍
വൈകുന്നേരം 6 മണി
ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ആകൃഷ്ടയായി, തുടര്‍ന്ന് അവിഭക്ത കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു, പിന്നീട് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭകയും മുന്‍നിര കലാപകാരിയുമായി - മന്ദാകിനി നാരായണന്റെ (മാ) ജീവിതത്തെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം. എന്നാല്‍ 'മാ'യെ വ്യത്യസ്ഥയാക്കുന്ന ഒരു സുപ്രധാന ഘടകം അവരുടെ സ്വതന്ത്ര ചിന്തയാണ്. സൂക്ഷ്‌മമായ ആത്മപ്രതിഫലനവും വിമര്‍ശനാത്മകതയും അവരെ സദാ മുന്‍വിധികളില്‍നിന്ന് വിമുക്തമാക്കിയിരുന്നു. കുട്ടികളും യുവാക്കളും ഏത് പ്രായക്കാരും 'മാ'യുടെ സഹചാരികളും സുഹൃത്തുക്കളുമായിരുന്നു. വായനയും സംഗീതവും ചിത്രകലയും 'മാ'യ്‌ക്ക് എപ്പോഴും യുവത്വം പകര്‍ന്നു. ഏത് പുതിയ ചിന്തകളോടും 'മാ' വിമര്‍ശനാത്മകമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് 'മാ'യുടെ ഓരോ അനുസ്‌മരണ ദിനത്തിലും സമകാലപ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിക്കാന്‍ 'മാ'യുടെ സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നത്.
ഇത്തവണത്തെ വിഷയം ഭൂമിയുടെ, കേരളത്തില്‍ പ്രത്യക്ഷമാകുന്ന, വിവിധ മാനങ്ങളെക്കുറിച്ചാണ്. മേധാപട്‌കറുടെ നര്‍മ്മദാ സമരം ഭൂമിയ്‌ക്ക് വേണ്ടിയായിരുന്നില്ല. അവിടെ കാലാകാലമായി വസിച്ചുവന്നവര്‍ക്ക് അവരുടെ ആവാസസ്ഥലം നഷ്ടപ്പെടുമെന്നായപ്പോള്‍ ആരംഭിച്ച സമരമായിരുന്നു അത്. സിങ്കൂരില്‍ സമരം ചെയ്യുന്നവര്‍ അവിടത്തെ ഫലഭൂയിഷ്ട ഭൂമിയില്‍ കൃഷിചെയ്യുന്നവരാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ബാധിത കേരളത്തില്‍ ഭൂമിയ്‌ക്ക് ഊഹ വിലയാണ്. കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് അവരുടെ സംരംഭങ്ങള്‍ക്കായി വന്‍തോതില്‍ സ്ഥലം വേണം. നഗരത്തിലുള്ളവര്‍ക്ക് ഭൂമി ഫ്‌ളാറ്റുകള്‍ കെട്ടാനാണ്. കൃഷിയിടം എന്ന നിലയ്‌ക്ക് ഭൂമിയെ നഗരവാസികള്‍ കണക്കാക്കുന്നില്ല. ചെങ്ങരയിലും സ്ഥിതി സിങ്കൂരിനെപ്പോലെയോ നര്‍മ്മദയിലെപ്പോലെയോ അല്ല. അവിടെ സമരം ചെയ്യുന്നവര്‍ നേരത്തെ നിഷ്‌കാസിതരാണ്. അവര്‍ ഭൂരഹിതരാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ന് വര്‍ത്തമാന കേരളത്തില്‍ ഭൂമിയ്‌ക്ക് പുതിയ പ്രത്യക്ഷങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നാണ്. ഈ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന സങ്കല്‍പ്പനോപാധികള്‍ തേടാനുള്ള ശ്രമമാണ് ഇത്തവണത്തെ മന്ദാകിനി അനുസ്‌മരണ പ്രഭാഷണം.
ഈ പരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.
Friends of 'Ma'
'മാ'യുടെ സുഹൃത്തുക്കള്‍

Comments