Skip to main content

Posts

Showing posts from 2017

ഉറങ്ങാത്ത നിലവിളികള്‍

     മോഹനന്റെ കലാസൃഷ്ടികളോട് സംവദിക്കാന്‍ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ ലോകത്തു നിന്ന് പടിയിറങ്ങുകയാണ്.  നിദ്രയുടേയും ബോധത്തിന്റേയും വിടവുകളില്‍ സചേതനമാവുന്ന ആ ലോകത്തിന്റെ പരിസ്ഥിതി വ്യത്യസ്തമായതുകൊണ്ട്.  ആരംഭിക്കാനൊരുങ്ങുന്നതോ അവസാനിച്ചു കഴിഞ്ഞതോ ആയ ഒരു ലോകമാണത്.  എങ്കിലും നമ്മുടെ നോട്ടത്തിന്റെ കുഴലിലൂടെത്തന്നെ അവ നമ്മേയും തീക്ഷണമായി തിരിച്ചു നോക്കുന്നതായി അനുഭവപ്പെടും.  മാത്രമല്ല നോട്ടങ്ങളിലൂടെയുളള സംവേദനത്തിന്റെ മൂഹൂര്‍ത്തങ്ങളില്‍ ആ ചിത്രങ്ങളും ശില്‍പ്പങ്ങളും നവതലമുറയുടെ ആകാംക്ഷകളെപ്പോലും അഭിസംബോധന ചെയ്യുന്നത്ര സമകാലികമാണെന്നു ബോധ്യപ്പെടുകയും ചെയ്യും.       അടിയന്തരാവസ്ഥയുടെ കാലത്ത് കക്കയം പോലീസ് കാംപില്‍ അനുഭവിക്കേണ്ടി വന്ന കടുത്ത മര്‍ദ്ദനത്തിനും കാരാഗ്രഹ വാസത്തിനുമിടയില്‍ മൃദുപ്രകൃതിയായ മോഹനന്റെ മാനവ സങ്കല്‍പ്പം ഉടഞ്ഞുപോയിരുന്നു.  ശേഷം ആ യുവാവിന് മനുഷ്യരേയും ലോകത്തേയും വീണ്ടും ആദ്യം മുതല്‍ നട്ടു പിടിപ്പിച്ച് വളര്‍ത്തിയെടുക്കേണ്ടി വന്നു.  നേരിട്ട് മര്‍ദ്ദിക്കപ്പെടാത്ത ജീവിതം സ്ഥിരമായി പുലരാന്‍ തുടങ്ങിയപ്പോള...

നമ്മുടെ നാളത്തെ ലോകം

നമ്മുടെ നാളത്തെ ലോകം എങ്ങിനെയുള്ളതായിരിക്കണം എന്ന് വിഭാവനം ചെയ്യുമ്പോള്‍ നാം പെട്ടെന്ന് ഇന്നത്തെ ലോകത്തെ ചില തിരുത്തലുകളോടെയും പരിഷ്‌കരണങ്ങളോടെയും ഏച്ചു കൂട്ടലുകളോടെയും സങ്കല്‍പ്പിച്ചു നോക്കാന്‍ തുടങ്ങിയേയ്ക്കും.  അപ്പോള്‍ നമുക്ക് ലഭിക്കുക ചില മാറ്റങ്ങളോടെയുള്ള ഇതേ ലോകത്തിന്റെ പരിഷ്‌കൃത രൂപമായിരിക്കും.  ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്നത് സമൂലമായ മാറ്റങ്ങളോടെയുള്ള ലോകമായിരിക്കാം.  ലോകത്തെ നിര്‍മ്മിക്കാതെയുള്ള ജീവിത രീതിയെ കുറിച്ചും പരീക്ഷാണാത്മകമായി ആലോചിക്കാവുന്നതാണ്.  ഏത് വിധത്തിലായാലും അതിനായുള്ള അന്വേഷണം തുടങ്ങേണ്ടിവരുക ഇപ്പോഴുള്ളതിനെ കുറിച്ചുള്ള പുനരാലോചനയിലൂടെയായിരിക്കും.  നമ്മുടെ ലോകം എന്നതിനെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ലോകമായി കരുതാം.  അപ്പോള്‍ പുനരാലോചന ശ്രദ്ധ പതിപ്പിക്കേണ്ടി വരുക പ്രധാനമായും നിലനില്‍ക്കുന്ന സാമൂഹ്യജീവിതത്തെ കുറിച്ചും ബദല്‍ സാധ്യതകളെ കുറിച്ചുമായിരിക്കും. സമൂഹത്തെ കുറിച്ച് നിലവിലുള്ള ധാരണ മിക്കവാറും എല്ലാ സിദ്ധാന്തങ്ങളും ലോകത്തെ കുറിച്ചുള്ള ഗാഢ വിചാരങ്ങളാണ്.  സിദ്ധാന്തം താല്‍പ്പര്യരഹിതമായാണ് അതിന്റെ വിഷയത്തെ നോക്കുക. ...

നിഴല്‍മാനം

നിഴല്‍മാനം കാലത്തിന്റെ ആരും ശ്രദ്ധിക്കാത്ത ചില ഏടുകളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. കണ്ണുകളാല്‍ കോര്‍ക്കപ്പെട്ട് ഞങ്ങള്‍ ഉമ്മറപ്പടിയോളമെത്തി. ഒരുമയുടെ സ്വപ്‌നഭവനത്തിലേയ്ക്ക് ഞാനവളെ ക്ഷണിച്ചു. സംഗീതത്തിന്റേയും പഠനത്തിന്റേയും ഉള്‍മുറികളിലേയ്ക്കും. വിശ്രമത്തിന്റേയും യോഗത്തിന്റേയും ആന്തരസ്ഥലികളിലേയ്ക്കും. സ്വപ്‌നക്കുരുക്കുകളോട് അവള്‍ക്കുള്ള ഭയം കുട്ടികള്‍ക്ക് ഭയത്തോടുള്ള പ്രിയം പോലെ! ്അവള്‍ ഒരു കുട്ടിയായി ഉള്‍മുറികളില്‍ ഭയന്നു വിതുമ്പി, മൗനത്തില്‍ ശ്വസിച്ച് അങ്ങിങ്ങ് ഒരു പറ്റം ശൂന്യതകളില്‍ പറ്റിനിന്നു.  അവളിലെ യുവതിക്ക് ഞാന്‍ മീട്ടിയ തന്ത്രികള്‍കൊണ്ട് ചിറകണിയിച്ചപ്പോള്‍ അവള്‍ ഒരു നിഴല്‍പറവയായി, നിഴലിന്റെ കനത്ത സാന്നിധ്യമായി എന്റെ സഞ്ചാരങ്ങളില്‍ ചേര്‍ന്നു. സംഗീതമുറിയിലെ ശ്രുതിയില്‍ ്അവള്‍ സ്വരങ്ങളുടെ നിഴലായി, യോഗാസനങ്ങളില്‍ ശ്വാസത്തിന്റെ, വിശ്രമത്തില്‍ ഉറക്കത്തിന്റെ. സ്വപ്‌നത്തിന്റെ മുറിയില്‍ അവള്‍ മെഴുകുതിരി വെളിച്ചമായി, പഠനത്തിന്റെ മിഴിപ്പീലികളായി, യാത്രയില്‍ കാലചക്രമായി. നിലനില്‍പ്പിന്റെ നിഴല്‍മാനങ്ങളായി, യാഥാര്‍ഥ്യേതരതയുടെ വിരിയാമൊട്ടുകളായി, ദൃശ്യതയുട...

മരണത്തിന്റെ ഉമ്മറപ്പടി വരെ

'നീ ഇന്ത്യന്‍ എക്‌സപ്രസ്സിലെഴുതുന്ന ലേഖനങ്ങളൊന്നും അത്ര ആഴമുള്ളതൊന്നുമല്ലല്ലോ.' പല തവണ കണ്ടുപരിചയം മാത്രമുള്ള ഒരു കാലത്ത് രണ്ടുപേരും മാത്രമായി ചിലവിടാന്‍ പോകുന്ന ഒരു സന്ദര്‍ഭത്തിന് നാരായണന്‍ താക്കോല്‍ കൊടുത്തത് ഇങ്ങനെയായിരുന്നു.  എന്റെ അഹങ്കാരത്തെ ചൊടിപ്പിക്കാതെ എങ്ങിനെ ഇത്രയം പരുക്കനായി വിമര്‍ശിക്കാനായി എന്നത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.  'അറിയുംതോറും അറിയില്ല എന്ന് ബോധ്യമാവുന്നതുകൊണ്ട് അറിയുന്ന കാര്യത്തെ കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല.' എന്റെ ഈ മറുപടി നാരായണന് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങള്‍ തമ്മിലും ഇഷ്ടപ്പെട്ടു.  പിന്നീട് വാഗ്വാദം തുടങ്ങി.  കണ്ടുമുട്ടലുകളിലെ മുഖാമുഖങ്ങളില്‍ വാഗ്വദം തുടര്‍ന്നു. കോഴിക്കോട് എന്റെ പഴകി ദ്രവിച്ച് വീട്ടില്‍ ഒരു ഗുഹയുടെ ഇരുട്ടും തണുപ്പുമായിരുന്നു.  നാരായണനും ജഗദയും അവിടെ വന്നു താമസിച്ചു.  കാലഗതിയില്‍നിന്ന് വിട്ടുമാറി ആ ഇരുട്ടിലും തണുപ്പിലും സംഗീതത്തിലും വാഗ്വാദത്തിലും ലഹരിയിലും ഞങ്ങള്‍ സ്വത്വഭേദമില്ലാതെ രസിച്ചു.  തിരിച്ചുപോകുമ്പോള്‍ ഞാന്‍ പറഞ്ഞു, 'നിങ്ങളുടെ ഹൃദയങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് തന്നു പോയ...

on developmental ethics

വികസനത്തിന്റെ ധാര്‍മ്മികത വികസനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ആലോചിക്കുമ്പോള്‍ നന്മ നിറഞ്ഞ മനസ്സിനുടമകള്‍ പറയും നമുക്ക് ഈ വികസനം വേണ്ട എന്ന്.  താര്‍ക്കികമായി അത് പുറകോട്ട് പോക്കായതുകൊണ്ട് അവികസിതാവസ്ഥയിലേയ്ക്ക് തരിച്ചുപോകാന്‍ കഴിയുമോ എന്ന് തിരിച്ചു ചോദിച്ചേയ്ക്കാം.  രാധാകൃഷ്ണന്‍ സ്വകാര്യമായി ഉറക്കെ ചിന്തിച്ചത് ഓര്‍മ്മവരുന്നു.  അദ്ദേഹത്തിന്റെ വാദമായല്ല.  നമുക്ക് നടക്കാനാവുന്ന ദൂരത്തിന്റെ പരിധിയില്‍ ജീവിക്കുന്നതാണ് നമുക്ക് നല്ലത്.  ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറയാന്‍ കാരണം വികസനത്തിന് എതിരായതുകൊണ്ടല്ല.  തീവണ്ടി വരുത്തി വെയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആലോചിച്ചാണ്.  തീവണ്ടി വന്നാല്‍ ഗ്രാമത്തിലെ വിഭവങ്ങള്‍ മുഴുവന്‍ മറ്റിടത്തേയ്ക്ക് കൊണ്ടുപോകാനിടയുണ്ട്.  കുറ്റം ചെയ്ത കുറ്റവാളി തീവണ്ടി കയറി രക്ഷപ്പെടാനിടയുണ്ട്.  അത്തരം സാധ്യകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറഞ്ഞത്.  ഗാന്ധിയുടെ ആദര്‍ശത്തിലുള്ള സ്വരാജ്യത്തിന് ഏതാണ്ട് 50 കിലോ മീറ്റര്‍ ചുറ്റളവായിരിക്കാം എന്ന് നിസാര്‍ പറഞ്ഞു.  അപ്പോള്‍ ഞാന്‍ സെവന്‍ സമുരായീസ് എന്ന സിനിമ ...

on johns' painting, published in mathrubhumi weekend, 13 July, 2003