Skip to main content

Posts

ഹിംസയില്ലാത്ത ലോകത്തിന് സംഗീതജ്ഞന്റെ മാനിഫെസ്റ്റോ

ഹിംസയില്ലാത്ത ലോകത്തിന് സംഗീതജ്ഞന്റെ മാനിഫെസ്റ്റോ വിനയം ധാര്‍ഷ്ട്യത്തേക്കാള്‍ വിറ്റുപോകുന്ന ഒരു കാലമാണിത്.  ലളിതമായി ഞാനൊരു പാട്ടുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ടി എം കൃഷ്ണ ഈ ഒരു വില്‍പ്പനതന്ത്രം പ്രയോഗിക്കുകയല്ല.  പ്രഗത്ഭരില്‍ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരന്‍ എന്ന് മാത്രം അവകാശപ്പെടുന്നത് സംഗീതത്തെ അത്രമേല്‍ അറിഞ്ഞതുകൊണ്ടാണ്.  സംഗീതത്തിന്റെ ബ്രഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണത്.  ഈ തിരിച്ചറിവോടെ ടി എം കൃഷ്ണ ധ്യാനപൂര്‍ണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂര്‍വ്വകല്‍പ്പന ചെയ്യാത്ത മനോധര്‍മ്മത്തെ തന്റെ സംഗീത കച്ചേരികളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  രീതിശാസ്ത്രവും മനോധര്‍മ്മവും മെരുക്കാന്‍ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞന് അത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ്.  സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു.   മുകുന്ദനുണ്ണി:  കസബിന് വധശിക്ഷ വിധിക്കണമെന്ന് ജനങ്ങള്‍ മുറവ...

വയലിനില്‍ വിരിയുന്ന സുസ്വരങ്ങള്‍

(സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരത്തിന് അര്‍ഹയായ വയലിന്‍ വാദക ടി. എച്ച്. ലളിതെയെക്കുറിച്ച്.) രാഗങ്ങളുടെ മര്‍മ്മങ്ങളില്‍ വിരല്‍തൊട്ട് സ്ഫുടം ചെയ്ത നാദങ്ങളെക്കൊണ്ട് ഈണ ചിത്രങ്ങള്‍ വരയ്ക്കു വയലിന്‍ വാദന ശൈലി ടി. എച്ച്. ലളിത കര്‍ണ്ണാടക സംഗീതത്തിന് നല്‍കിയ സംഭാവനയാണ്. തൃപ്പൂണിത്തുറക്കാരിയാണ് ലളിത. വയലിനിസ്റ്റുകളുടെ നാടാണ് തൃപ്പൂണിത്തുറ. ടി. എന്‍. കൃഷ്ണന്‍, എല്‍. സുബ്രഹ്മണ്യം, തുടങ്ങിയ ലോക പ്രശസ്ത വയലിനിസ്റ്റുകള്‍. കൂടാതെ ലളിതയുടെ ചെറിയച്ചന്റെ മക്കള്‍ ഗണേഷ് കുമരേഷ് സഹോദരന്മാര്‍, സഹോദരന്‍ ടി. എച്ച്. സുബ്രഹ്മണ്യന്‍, സഹോദരി ടി. എച്ച്. വസന്ത. അച്ഛന്‍ എസ് ഹരിഹരയ്യരില്‍നിന്നാണ് ലളിതയും ടി. എച്ച്. സുബ്രഹ്മണ്യനും ടി. എച്ച്. വസന്തയും വയലിന്‍ അഭ്യസിച്ചത്. ഇവര്‍ക്ക് അച്ഛന്‍ മാത്രമാണ് ഗുരു. ബാക്കിയെല്ലാം അവര്‍ സ്വന്തമായി അഭ്യസിച്ചെടുത്തതാണ്. ലളിത വയലിന്‍ പഠിക്കാന്‍ തുടങ്ങുന്നത് യാദൃശ്ചികമായാണ്. നാല് വയസ്സുള്ളപ്പോള്‍ വാശിപിടിച്ച് ഒരു കളിപ്പാട്ടം വാങ്ങിയ്ക്കാന്‍ അച്ഛനോടൊപ്പം ടൗണില്‍ പോയതായിരുന്നു. പക്ഷെ മനസ്സില്‍ കണ്ട കാര്‍ കടയില്‍ ഇല്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു അവിടെയുള്ള ഒരു ബേബി വയലിന്‍ വാങ്ങ...

ഉള്‍മഴ

മഴ, മറവി പെയ്യുന്നപോലെ. മഴയില്‍ കുത്തിയൊലിച്ചത് ഓര്‍മ്മകളുടെ ബാക്കിയിരിപ്പായിരുന്നു; മേല്‍വിലാസമില്ലാത്ത തപാലുകള്‍പോലെ സന്ദര്‍ശിക്കപ്പെടാത്ത ഓര്‍മ്മകള്‍ മഴയ്ക്കു മുന്‍പായിരുന്നു അവസാന സൗഹൃദക്കൂട്ടം. പിരിയുമ്പോള്‍ പറഞ്ഞു 'മഴ കഴിയട്ടെ വീണ്ടും കാണാം...' മഴയില്‍ മതിഭ്രമവും മതിഭ്രമത്തില്‍ മഴയും ആരാദ്യം എന്ന ചോദ്യത്തെ വലം ചുറ്റി. നുറായിരം സ്ഫടികനൂലുകളെ മഴയുടെ ജലസൂചികള്‍ കോര്‍ക്കുമ്പോള്‍ മഴയുടെ ജലക്കുഴലിനകത്തൊരു പ്യൂപ്പകെട്ടി ഞാനുമവളും മരണത്തിലേയ്ക്കുള്ള ഒറ്റയടിപ്പാതയടച്ചു. . പ്യൂപ്പയില്‍ മരണമില്ല. പ്യൂപ്പയുടെ അന്ത്യം ജനനമാണ്, സ്വയം കബളിപ്പിക്കാവുന്ന കമ്പിളിപ്പുതപ്പ്. -മുകുന്ദനുണ്ണി- (ഭാഷാപോഷിണി. പുസ്തകം 34. ലക്കം 6. നവംബര്‍ 2010. പേജ് 57.)

ഒന്നുമല്ലാത്തതിന്റെ നിഴല്‍ മാത്രം

ആത്മഹത്യ ഒരു വല്ലാത്ത, വിഷമിക്കുന്ന, സംഭവവും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്തോറും പിടികിട്ടാത്തതുമാണ്. കാരണം ആത്മഹത്യചെയ്യുന്ന ഒരാളുടെ മനസ്സിലേയ്ക്ക്് മറ്റൊരാള്‍ക്ക് കയറിനോക്കാനാകില്ലല്ലോ! ആ നിമിഷങ്ങളുടെ ഉത്തമപുരഷ ആഖ്യാനം മണ്‍മറഞ്ഞ രഹസ്യമായി അവശേഷിക്കുകയും ചെയ്യും. കഥാകാരന്മാരും നോവലിസ്റ്റുകളുമൊക്കെ ആ മനസ്സിലേയ്ക്ക് ഊഹയാത്ര നടത്തിയവരാണ്. ഉദാഹരണം ഓര്‍ഹാന്‍ പാമുക്കിന്റെ 'സ്‌നോ' ഏന്ന നോവലില്‍ 'കാര്‍' എന്ന സ്ഥലത്തുണ്ടാകുന്ന പെണ്‍കുട്ടികളുടെ പടര്‍ന്ന പിടിക്കുന്ന ആത്മഹത്യകളെക്കുറിച്ച് ഒരു പത്രപവര്‍ത്തകന്റെ കാഴ്ചപ്പാടിുലൂടെ അന്വേഷിക്കുന്നുണ്ട്. ആ ആത്മഹത്യകളെക്കുറിച്ച് പറഞ്ഞുകേട്ട കഥകളല്ല പത്രപ്രവര്‍ത്തകനെ ചിന്തിപ്പിച്ചത്. ഓരോരുത്തരും ആ കൃത്യം നിര്‍വഹിച്ച രീതികളാണ് അയാളെ അത്ഭുതപ്പെടുത്തിയത്. എന്തെന്നാല്‍ അവരെല്ലാം ഏത്രയോ മുമ്പ് തയ്യാറായി നിന്നവരാണെന്ന് അവരുടെ കൃത്യനിര്‍വ്വഹണ രീതികള്‍ സ്വയം വെളിപ്പെടുത്തുന്നു. . ആത്മഹത്യെ എന്താണെന്ന് പരിശോധിച്ചുതുടങ്ങുമ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരണവും വ്യാഖ്യാനവും സൃഷ്ടിക്ക...

മരണം, ആരുമില്ലാത്ത ഒരു തീവണ്ടി പോകുന്നതുപോലെ

മനുഷ്യന്റെ ഒരു പ്രത്യേകത അവന്റെ കാലം ഭാവിയില്‍നിന്ന്‌ തുടങ്ങുന്നു എന്നുള്ളതാണ്‌. തുടര്‍ച്ചയില്ലാത്ത അസ്തിത്വമാണവന്റേത്‌. ഒരുവനും മറ്റൊരുവനും തമ്മില്‍ ഒരു കടല്‍ ദൂരം. ശ്രമിച്ചാല്‍ ഒരാള്‍ക്ക്‌ മറ്റൊരാളുടെ ജീവിതത്തില്‍ താല്‌പര്യപ്പെടാന്‍ കഴിയും, പക്ഷെ അയാളുടെ ജീവിതത്തിലെ സംഭവങ്ങളുമായി അയാള്‍ മാത്രമാണ്‌ നേരിട്ട്‌ ബന്ധപ്പെട്ടുകിടക്കുന്നത്‌. അയാള്‍ പറയുമ്പോള്‍ മറ്റെയാള്‍ കേള്‍ക്കുന്ന ആളാണ്‌. അതുപോലെ തിരിച്ചും. ഒരാള്‍ക്ക്‌ മറ്റൊരാളുടെ മരണം മരിക്കാന്‍ കഴിയില്ല. ഓരോരുത്തരും ഒറ്റയ്‌ക്ക്‌ സ്വന്തം മരണം മരിച്ചേ തീരൂ. ഈ വിടവാണ്‌, തുടര്‍ച്ചയില്ലായ്‌മയാണ്‌, മനുഷ്യന്റെ ഒരു പ്രധാന പ്രശ്‌നം. ഒരേ സമയം തുടര്‍ച്ചയെ ആഗ്രഹിക്കുകയും തുടര്‍ച്ചയില്ലായ്‌മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ മനുഷ്യന്‍. തുടര്‍ച്ചയോട്‌ ഗൃഹതുരത്വവുമുണ്ട്‌. രതി മൂര്‍ഛയില്‍ ഏതാനും നിമിഷങ്ങളും, കൂടാതെ മരണത്തിലുമാണ്‌ ഈ വേറിട്ട സ്വത്വത്തിനപ്പുറം തുടര്‍ച്ച കൈവരിക്കൂ. ഇതിനെല്ലാം ഇടയിലാണ്‌ അവനെ പെട്ടെന്ന്‌ മരണം പിഴുതെറിയുക. മരണം ഒരുര്‍ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്‌. കാരണം മരണം നമ്മള്‍ അറിയുന്നില്ല. മരണം എന്ന അനുഭവത്തില...