Skip to main content

Posts

Showing posts from February, 2025

Oxygen Awaits

  സച്ചിദാനന്ദൻ രചിച്ച രോഗി എന്ന കവിതയുടെ ആസ്വാദനം ഒരു കവിതയ്ക്കുളള ഓക്സിജൻ ബാക്കിയുണ്ട്, സിസ്റ്റർ പറഞ്ഞു. മുകളിൽ കുപ്പി തൂക്കിയതുകണ്ട് രോഗി കരുതി അത് പഴമാണെന്ന്. മരുന്നായിരുന്നു. തൂങ്ങി നിൽക്കുന്നത് കൊലക്കയറോ? നദിയിൽ ഒഴുകിപ്പോയ വെള്ളമായിരുന്നു സിസ്റ്റർ. അല്ല, ഒഴുകിപ്പോയ ചോര. ഐസിയുവിന് ചുറ്റും മരണം കാവൽ. മരണം വരുകയാണ്. എപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാൻ അസാധ്യമായ വിധത്തിൽ. ഈ ലോകത്തിൽ ഞാൻ--രോഗി, കവി--ഉണ്ട്. ഞാൻ അതിജീവിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്നതുപോലെ. രോഗിയുടെ ഉത്കണ്ഠയിൽ ഒരു ലോകമുണ്ട്. അനുഭവഗോചരമായ ഒരു ലോകം. അവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ ശീലിച്ചുവരുകയാണ്. അനുസരണം ശീലത്തെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശീലത്തിനെതിരെ ഉത്കണ്ഠപ്പെടുകയാണ് രോഗി. കവി മറക്കുന്നില്ല. മറവിയുടെ പുസ്തകം ആശുപത്രിയിൽ മറന്നു വെച്ച കവി ഓർക്കുന്നതിലൂടെ ശ്രദ്ധിക്കുകയാണ്. മുറിവേറ്റവർ അനുസരണത്തിന് വഴങ്ങുമ്പോഴും കവി അവർക്ക് നേരെ നോക്കാൻ ഉത്തരവാദിത്തം കാണിക്കുന്നു. പോയതും വരുന്നതും വരാനിരിക്കുന്നതുമായ, പതിയാൻ നോട്ടങ്ങളില്ലാത്ത, സകലലോകങ്ങളോടും കവി ഉത്കണ്ഠപ്പെടുകയാണ്. ആശുപത്രി പ...

Photo Exhibition of C.S. Arun

വസ്തുവില്‍നിന്ന് അടര്‍ത്താനാവുന്ന വസ്തുവിന്റെ പ്രതിഛായകളെ ഒരു ഫ്രെയ്മിനകത്ത് പുനഃസംവിധാനം ചെയ്യുക നിശ്ചല ഛായാഗ്രഹണത്തില്‍ സാധ്യമാകുമോ? സി.എസ്.അരുണിന്റെ ഫോട്ടോകള്‍ ഈ ചോദ്യത്തിന്റെ വിവിധ മാനങ്ങളെ അന്വേഷിക്കുകയാണ്. കുറെ കാലമായി പൊളിഞ്ഞു കിടക്കുന്ന പാലത്തിന്റെ തുണുകളോടൊപ്പം കടലിനെ നോക്കുന്ന ഇരുണ്ട മനുഷ്യരൂപങ്ങളെ കേമറയുടെ സുഷിരത്തിലൂടെ നോക്കുമ്പോള്‍ അരുണ്‍ പകര്‍ത്തിയത് ഒരു ദൃശ്യത്തെയല്ല, അദൃശ്യദൃശ്യങ്ങളെയാണ്. നാം അത്ഭുതത്തോടെ നോക്കുന്നത് കടലിനെ കണ്ടവരെ നോക്കുന്ന പ്രക്രിയയുടെ ഒരു മുഹൂര്‍ത്തമാണ്. സുഹൃത്തായ ജോണ്‍സിനെ ഉള്‍പ്പെടുത്തിയ ഫോട്ടോയില്‍ പ്രധാന ദൃശ്യം വേറെയുണ്ട്. കാണാം; ശ്രദ്ധിക്കാനാവില്ല. ഫ്രെയ്മിന്റെ അരുകില്‍നിന്ന് ജോണ്‍സ് തിരശ്ചീനമായി നോക്കുകയാണ്. ആ നോട്ടത്തെ മുറിച്ച് പുറകിലെ ദൃശ്യത്തിലേയ്ക്കുള്ള നേര്‍നോട്ടം അനുവദിക്കാത്തതുപോലെ. അരുകില്‍നിന്ന് ജോണ്‍സ് നോക്കുന്ന ദിക്കിലേയ്ക്ക് നമ്മുടെ കാഴ്ച വളഞ്ഞുപോകും. വസ്തുവും പ്രതിഛായയും ഛായാഗ്രഹണകലയും ചേര്‍ന്ന ഒരു വിസ്തൃതശ്രേണി സാക്ഷാത്കരിക്കപ്പെടുന്നതുപോലെ. പ്രദര്‍ശനത്തില്‍ വ്യക്തികളുടെ ഛായാചിത്രങ്ങളുണ്ട്. നീരീക്ഷിക്കപ്പെടാതെ പകര്‍ത്തിയവ. വ്യക്തി...