സക്കീര്‍ പോയി. തബല ഇനി ഒരിക്കലും പഴയതുപോലെ ശബ്ദിക്കില്ല. തബല തുടങ്ങുന്നതും അവസാനിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിലാണ്. എ മുതല്‍ സെഡ് വരെ. അള്ളാ (A) രാഖ ഖാന്‍ മുതല്‍ സക്കീര്‍ (Z) ഹുസ്സൈന്‍ വരെ. സക്കീര്‍ ഭായുടെ സംഗീതജീവിതത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരുപോലെ ഇങ്ങനെ സ്വയമറിയാതെ പറഞ്ഞുപോകുന്നു. താളവിദ്വാനും കംപോസറും ഹിന്ദുസ്ഥാനി സംഗീതജ്ഞനും ലോക-സംഗീതങ്ങളെ സമന്വയിപ്പിക്കുന്ന കലാകാരനുമായിരുന്നു സക്കീര്‍ ഹുസ്സൈന്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ആശുപത്രിയില്‍ വെച്ച് ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിസ് (ശ്വാസകോശസംബന്ധമായ ഒരു രോഗം) ബാധിച്ച് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 73 വയസ്സായിരുന്നു. ഭീംസെന്‍ ജോഷി, രവിശങ്കര്‍, ശിവകുമാര്‍ ശര്‍മ, അലി അക്ബര്‍ ഖാന്‍ തുടങ്ങിയ നിരവധി മഹാ സംഗീതജ്ഞന്മാരുടെ സംഗീതക്കച്ചേരികള്‍ക്ക് സക്കീര്‍ ഹുസ്സൈന്‍ തബല വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എണ്ണമറ്റ സോളോ കച്ചേരികളിലൂടെ സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ച ഇന്നലെകളും ഉണ്ടായിരുന്നു. തബല മാത്രമല്ല, ആ വിരലുകളില്‍ തട്ടി നിരവധി പാരമ്പര്യ വാദ്യങ്ങളും ആധുനിക വാദ്യങ്ങളും നാദതാരങ്ങളായിട്ടുണ്ട്. കേരളത്തിന്റെ ചെണ്ടയോടും ആ തബല സംഗീതം ...