Skip to main content

Posts

Showing posts from December, 2022

കളി അനേകം

 മഴയത്ത് സൂര്യോദയം. സുന്ദരമായ മങ്ങിയ വെളിച്ചം. നന്നായി കാണാൻ നല്ല വെളിച്ചം വരണം. മനോഹരമായ കളിയും ജയിക്കുന്ന കളിയും ഇതുപോലെ വ്യത്യസ്തമാകാം. എന്താണ് നല്ല കളി? അന്വേഷിക്കാൻ പല വഴികളുണ്ടാവും. ഒന്ന് ഇതാണ്. ഏറ്റവും നല്ല കളിക്കാരെ നോക്കുക. പെലെ, മറഡോണ, മെസി, നെയ്മർ, എംബാപ്പെ ... അവരുടെ കളികൾ ഒന്നല്ല. അനേകമാണ്. മികവ് തീർച്ച. മികവ് കുറേ ഘടകങ്ങളാണ്. ഇതു തന്നെ സാക്ഷാത്കരിച്ചതും സാക്ഷാത്കാരസാധ്യവും ഉണ്ട്. ഇതിന്റെ സൗന്ദര്യം സോളോ രൂപത്തിലാണ്. സർഗ്ഗാത്മകസംഗീതം പോലെ. മികച്ച് കളിയ്ക്കുകയും കളിയൊരുക്കുകയും ഇതിന്റെ ആദർശമാണ്. കലയുടെ മാർഗ്ഗത്തിലുള്ള കളി. കളി-സാധ്യത അനേകമാണ്. ജയം ലക്ഷ്യമാക്കുമ്പോൾ യുദ്ധത്തിന്റെ മാതൃക സ്വീകരിക്കാം. കളിയിലെ യുദ്ധം ഹിംസയല്ല. കളിയെ കൂട്ടമായി ഉത്പാദിപ്പിക്കാം. ഫിലാർമോണിക് സംഗീതംപോലെ രചിക്കാം. ഏകാംഗ രംഗങ്ങളേക്കാൾ കൂട്ടമായ പ്രകടനം പ്രധാനമാകും. കൂട്ടരചനയിലും സർഗാത്മകത ഉണ്ട്. നായക സങ്കൽപ്പമായിരിക്കില്ല. മുന്നേറ്റത്തിന്റേയും പ്രതിരോധത്തിന്റേയും അപ്രതീക്ഷിതമായ ഗ്രാഫുകളായിരിക്കാം ചാരുതയാർന്നതും മികച്ചതുമായിത്തീരുക. നായകന്മാരുണ്ടാക്കുന്ന കളിയേക്കാൾ ഒരു പക്ഷെ സുസംഘടിതമായ സുബദ്ധ രചനപോ...

പ്രപഞ്ചസംഗീതവും മനുഷ്യസംഗീതവും

  കുയിലിന്റെ നാദത്തില്‍ സംഗീതമില്ലേ? മനോഹരമായ ആ നാദം പ്രപഞ്ചത്തിന്റെ സംഗീതമാണ്. നെല്ലിയാംപതിയില്‍ പോയി നോക്കൂ. നിറയെ പക്ഷികളുണ്ടവിടെ. പക്ഷികളുടെ കച്ചേരിതന്നെ കേള്‍ക്കാം. മ്യൂസിക് ബേര്‍ഡ് എന്ന് വിളിക്കുന്ന പക്ഷിയുണ്ട്. ഒരു പാടുന്ന പക്ഷിയുടെ പേരാണ് ബുള്‍ബുള്‍. അതേ പേര് ഒരു പഞ്ചാബി സംഗീതോപകരണത്തിനും ഇട്ടു: ബുള്‍ബുള്‍ തരംഗ്. ഒരു ഗ്രാമത്തില്‍ ചെന്നു നോക്കൂ. നട്ടുച്ച വെയിലത്ത് കൃഷ്ണപ്പരുന്തിന്റെ പാട്ടു കേള്‍ക്കാം. ആടുകള്‍ കരയുന്നതുകേള്‍ക്കാം. ആടിന്റെ കരച്ചിലില്‍ ഭൃഗയുണ്ട്. കാട്ടില്‍ സിംഹത്തിന്റെ മന്ദ്രസ്ഥായി മുഴങ്ങും. ചീവീടിന്റെ സംഘസംഗീതം ഫിലാര്‍മോണിക് സംഗീതംപോലെ. പ്രകൃതിയില്‍ നിറയെ സംഗീതജ്ഞരാണ്. പക്ഷിയും മറ്റും നമ്മെപ്പോലെ പാടുകയല്ല. അവരുടെ ഇടം വിളിച്ചറിയിക്കുകയാണ്. സ്വന്തം ഇടത്തിന്റെ ഉടമസ്ഥത അറിയിക്കുകയാണ്. ഇണയെ ആകര്‍ഷിക്കുകയാണ്. പൂച്ചയുടെ മിയാവൂ പ്രധാനമായും ഭക്ഷണം ചോദിച്ചാണ്. റാക്കറ്റ് ടെയ്ല്‍ഡ് ഡ്രോങ്കോ (ചിലര്‍ കാക്കത്തമ്പുരാട്ടി എന്ന് വിളിക്കും) നിരവധി ശബ്ദങ്ങള്‍ അനുകരിക്കും. അമ്പലത്തില്‍ നാദസ്വരം വെയ്ക്കുന്ന കാലത്ത് അതിരാവിലെ ഡ്രോങ്കോ നാദസ്വരത്തിന്റേയും തവിലിന്റേയും ശബ്ദം അനുകരിക...