ഇന്നത്തെ സംഗീതം പുരാതന സംഗീത ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള സംഗീതത്തിന്റെ തുടര്‍ച്ചയല്ല. 17 മുതല്‍ 19 നൂറ്റാണ്ടുവരെ തഞ്ചാവൂരില്‍ വികസിച്ച ഒരു സംഗീതരൂപത്തെയാണ് നാം ആധുനിക കര്‍ണ്ണാടക സംഗീതം എന്ന പേരില്‍ തിരിച്ചറിയുന്നത്. വിശദമായി നോക്കുകയാണെങ്കില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ചരിത്രത്തെ, സംഗീത രൂപത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി, മൂന്നായി തരം തിരിക്കാം. തഞ്ചാവൂരില്‍ വികാസംപൂണ്ട സംഗീതരൂപം, അതിന് മുന്‍പ്, അതിന് ശേഷം എന്നിങ്ങനെ. കര്‍ണ്ണാടക സംഗീതം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. പതിനാലാം നൂറ്റാണ്ടിലാണ്. ഹരിപാല എഴുതിയ 'സംഗീത സുധാകര'യില്‍. അക്കാലത്ത് ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്ന സംഗീതത്തെയാണ് അങ്ങനെ വിളിച്ചത്. മദ്ധ്യ കാലഘട്ടത്തില്‍ യാദവന്മാരുടെ തലസ്ഥാനമായ ദേവഗിരി എന്ന നഗരത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതം നിലവിലുണ്ടായിരുന്നു. ഇവിടെയാണ് 'സംഗീതരത്‌നാകര' എഴുതിയ ശാര്‍ങ്ഗദേവന്‍ (1175-1247) ജീവിച്ചിരുന്നത്. ഈ നഗരം (ദേവഗിരി ഇപ്പോള്‍ ദൗലത്താബാദ് ആണ്) ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെ ഉള്ളവ...