Skip to main content

Posts

Showing posts from January, 2020

ജാതിയും വധശിക്ഷയും: ഒരു കര്‍ണ്ണാടക സംഗീതപാഠം

വിനയം ധാര്‍ഷ്ട്യത്തേക്കാള്‍ വിറ്റുപോകുന്ന ഒരു കാലമാണിത്.  ലളിതമായി ഞാനൊരു പാട്ടുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ടി എം കൃഷ്ണ ഈ ഒരു വില്‍പ്പനതന്ത്രം പ്രയോഗിക്കുകയല്ല.  പ്രഗത്ഭരില്‍ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരന്‍ എന്ന് മാത്രം അവകാശപ്പെടുന്നത് സംഗീതത്തെ അത്രമേല്‍ അറിഞ്ഞതുകൊണ്ടാണ്.  സംഗീതത്തിന്റെ ബൃഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണത്.  ഈ തിരിച്ചറിവോടെ ടി എം കൃഷ്ണ ധ്യാനപൂര്‍ണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂര്‍വ്വകല്‍പ്പന ചെയ്യാത്ത മനോധര്‍മ്മത്തെ തന്റെ സംഗീത കച്ചേരികളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  രീതിശാസ്ത്രവും മനോധര്‍മ്മവും മെരുക്കാന്‍ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞന് അത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ്.  സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു.  മുകുന്ദനുണ്ണി:  കസബിന് വധശിക്ഷ വിധിക്കണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്ന സമയത്ത് വധശിക്ഷാവിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കു...

'എന്റെ പ്രവാചകന്മാര്‍ ബാക്കും ബെഥോവനും'

സിനിമയുടെ കലാപരമായ ദൗത്യങ്ങളിലൊന്ന് അത് വെറും ചലിക്കുന്ന ക്യാമറക്കാഴ്ചയാണെന്ന നിര്‍വ്വചനത്തെ തിരുത്തിയെഴുതലാണ്.  സിനിമ അതിന്റെ യാത്രയ്ക്കിടയില്‍, വേറിട്ട് ഏകവചനങ്ങളില്‍ നിന്ന, കലകളിലേയ്ക്ക് കയറിച്ചെന്ന് ഇടപഴകി.  ആ പാരസ്പര്യത്തില്‍ കലയുടെ അനുഭവസീമകള്‍ വിസ്താരംപൂണ്ടു.  സിനിമ സംഗീതത്തിന്റേയും സംഗീതം സിനിമയുടേയും വാതിലുകള്‍ തുറന്നിട്ടു.  പാര്‍ശ്വഫലമായി അടിമുടി സംഗീതം ബാധിച്ച സിനിമകളുണ്ടായി.  കലാസംഗീതം (വെസ്‌റ്റേണ്‍ ക്ലാസിക്കല്‍) ആകമാനം ബാധിച്ച സംവിധായകരും.      പസോലിനിയും താര്‍ക്കോവ്‌സ്‌കിയും ബാക്കിന്റെ (J S Bach) സംഗീതം ധാരാളം ഉപയോഗിച്ചവരാണ്.  എന്നാല്‍, ബെര്‍ഗ്‌മെന്‍ തന്റെ ആദ്യ സിനിമയായ പ്രിസണ്‍ (1947) മുതല്‍ അവസാന സിനിമയായ സാരാബേന്‍ഡ് (Saraband, 2003) വരെ എല്ലാ സിനിമകളിലും ബാക്കിന്റെ സംഗീതം ഉപയോഗിക്കുന്നുണ്ട്.  കലാസംഗീതം അദ്ദേഹത്തിന്റെ സിനിമകളില്‍ നിറഞ്ഞുനില്‍ക്കും.  തുളുമ്പാതെ.  സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിന്റെ വ്യാപാരം സംഗീതത്തിലാണ്.  കച്ചേരികള്‍ (concerts) കേട്ടും റെക്കോഡുകളുടെ ശേഖരങ്ങള്‍ കേട്ടും നിരന്തരം സം...

ചെമ്പൈ: നിലയ്ക്കാത്ത ശബ്ദം

ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കേട്ടുണരും.  ശക്തവും ഗംഭീരവുമാണ് ആ ശബ്ദം.  തൊണ്ട തുറന്ന പാട്ട്.  മൈക്കില്ലാത്ത കാലത്തും മൈക്കുള്ള കാലത്തും അദ്ദേഹം പാടിയിട്ടുണ്ട്.  യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് മൈക്ക് ആവശ്യമില്ലായിരുന്നു.  ചോദിക്കാതെ, ആവശ്യമില്ലാതെ, കയറി വന്നിരിക്കുന്നതുപോലെയാണ് മൈക്ക് അദ്ദേഹത്തിന്റെ മുന്‍പില്‍ ഇരിക്കുക.  കഴിയുന്നത്ര വിട്ട് ചെമ്പൈയും ഇരിക്കും.    ഒറ്റ ദിവസം മൂന്ന് പ്രധാന കച്ചേരികളൊക്കെ പാടുന്ന പതിവുണ്ടായിരുന്നു ചെമ്പൈയ്ക്ക്. അദ്ദേഹത്തിന്റെ പാട്ടിന്റെ അക്ഷീണഭാവത്തെക്കുറിച്ച് അക്കാലത്തെ മറ്റൊരു പ്രസിദ്ധ ഗായകനായ ജി. എന്‍. ബാലസുബ്രഹ്മണ്യം പറഞ്ഞത് ഇങ്ങനെയാണ്: 'ഇവരൊന്നും സാധാരണക്കാരല്ല.  സംഗീതലോകത്തെ അസുരന്മാരാണ്.  എനിക്ക് ഒരു കച്ചേരി പാടിയാല്‍ അടുത്ത ദിവസം മുഴുവനും വിശ്രമിക്കേണ്ടിവരും.'  ചെമ്പൈയുടെ ശാരീരശക്തിയെക്കുറിച്ച് ജി. എന്‍. ബി. ഈ പറഞ്ഞത് അതിശയോക്തിയല്ല.  അദ്ദേഹത്തിന്റെ ശബ്ദശക്തിയെ പ്രകീര്‍ത്തിക്കുന്ന ഒരു സംഭവം ജയവിജയന്മാര്‍ പറയാറുണ്ട്.  തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് ക...