Skip to main content

Posts

Showing posts from February, 2019

പാടുന്ന വീട്

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരുപാട് പ്രത്യേകതകളെ സൂക്ഷിക്കുന്ന രഹസ്യ അറയാണ് 'ഘരാന.'  ആ വാക്കു തുറന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉറവിടംവരെ കാണാം.  ചരിത്രത്തില്‍ ഹിന്ദുസ്ഥാനി സംഗീതം എങ്ങനെ വളര്‍ന്നുപടര്‍ന്നു എന്നു കാണാം; എങ്ങിനെയാണ് ഇത്രമാത്രം പിടിച്ചുകൂട്ടി സംരക്ഷിച്ചത് എന്നു കാണാം.  പല സംഗീതജ്ഞര്‍ക്കും ജീവിതത്തേക്കാള്‍ വലുതായിരുന്നു സംഗീതം എന്നും കാണാം.  ആ സംഗീതത്തിന്റെ വീടാണ് (ഘര്‍) ഘരാന.  വ്യത്യസ്ത ഘരാനകള്‍ക്കുള്ളത് വ്യത്യസ്തമായ ശൈലികളാണ്.  ഏത് ഘരാനയാണെന്ന് ശൈലി നോക്കി പറയാം.  അതുകൊണ്ട് ഒറ്റനോട്ടത്തില്‍ അത് ഒരു ശൈലിയാണ് എന്ന് തോന്നും.  എന്നാല്‍ ഘരാന എന്ന വാക്ക് ഹിന്ദുസ്ഥാനിയുടെ ലോകത്തിലെ സങ്കീര്‍ണ്ണമായ ഒരു യാഥാര്‍ഥ്യത്തെയാണ് കുറിക്കുന്നത്.  ഘരാനയെ മറ്റു ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യുക എളുപ്പമല്ല.  കാരണം തത്തുല്യമായ ഒരു ഉള്ളടക്കം മറ്റെവിടേയും കാണാനിടയില്ല.   അതിവിദഗ്ധരായ പാട്ടുകാരെ ചുറ്റിപ്പറ്റിയാണ് ഒരു ഘരാന ആവിര്‍ഭവിക്കുക.  ആ വ്യക്തിയുടെ സംഗീതമഹിമ തിരിച്ചറിഞ്ഞ് പഠിക്കാന്‍ ചെല്ലുന്ന വിദ്യാര്‍ത്ഥികളും ആസ്വാദനനിപുണരും...

സംവാദം യുദ്ധമല്ല

തത്വചിന്തയില്‍ നിറയെ വിവിധ തരം ചോദ്യങ്ങളോട് ഉത്കണ്ഠയുള്ള പ്രസ്താവന(proposition)കളാണ്. തമ്മില്‍ ബന്ധമുള്ള പ്രസ്താവനകളും പ്രസ്താവനകളെ കുറിച്ചുള്ള പ്രസ്താവനകുളും വിഹരിക്കുന്ന വ്യവഹാരമായി തത്വചിന്തയെ കാണാവുന്നതാണ്.  പ്രസ്താവനകള്‍ എല്ലാവരാലും പരിശോധിക്കപ്പെടുമെന്ന പ്രതീക്ഷ അതിന്റെ ഒരു അടിസ്ഥാന പ്രകൃതമായി തത്വചിന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  എല്ലാവരാലും പരിശോധിക്കപ്പെടുന്നതിലൂടെ അത് ഒരു ചര്‍ച്ചയായി പരിണമിക്കുകയും ചെയ്യുന്നു.  പുസ്തകം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും, പ്രസംഗം കേള്‍ക്കപ്പെടുകയും സംവാദമുഖരിതമാവുകയും ചെയ്യുന്നു.  ഈ പ്രസ്താവനകളുടെ വ്യവഹാരത്തിന് ചര്‍ച്ചയുടെ സ്വഭാവം കൈവരുന്നതുകൊണ്ട് സംവാദങ്ങളുടെ അധികാരി തത്വചിന്തകരായിരിക്കില്ല.  തത്വചിന്തകര്‍ പറഞ്ഞത് വാസ്തവാണെങ്കില്‍പോലും സംവാദങ്ങളിലൂടെ വിശ്ലേഷണസംശ്ലേഷണങ്ങള്‍ ചെയ്യപ്പെട്ടാണ് വാസ്തവത്തിന്റെ ആധികാരിത സ്ഥാപിക്കപ്പെടുന്നത്.  അതായത് ഇവിടെ തത്വചിന്ത നിര്‍വ്വചിക്കപ്പെടുന്നത് സംവാദത്തിന്റെ കാര്യസ്ഥതയാലാണ്.  കാരണം തത്വചിന്തകര്‍ പറയുന്നതെല്ലാം ചര്‍ച്ചകളിലേയ്ക്ക് തുറന്നിടപ്പെട്ടിരിക്കുകയാണ്....