Skip to main content

Posts

Showing posts from May, 2010

ഒന്നുമല്ലാത്തതിന്റെ നിഴല്‍ മാത്രം

ആത്മഹത്യ ഒരു വല്ലാത്ത, വിഷമിക്കുന്ന, സംഭവവും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്തോറും പിടികിട്ടാത്തതുമാണ്. കാരണം ആത്മഹത്യചെയ്യുന്ന ഒരാളുടെ മനസ്സിലേയ്ക്ക്് മറ്റൊരാള്‍ക്ക് കയറിനോക്കാനാകില്ലല്ലോ! ആ നിമിഷങ്ങളുടെ ഉത്തമപുരഷ ആഖ്യാനം മണ്‍മറഞ്ഞ രഹസ്യമായി അവശേഷിക്കുകയും ചെയ്യും. കഥാകാരന്മാരും നോവലിസ്റ്റുകളുമൊക്കെ ആ മനസ്സിലേയ്ക്ക് ഊഹയാത്ര നടത്തിയവരാണ്. ഉദാഹരണം ഓര്‍ഹാന്‍ പാമുക്കിന്റെ 'സ്‌നോ' ഏന്ന നോവലില്‍ 'കാര്‍' എന്ന സ്ഥലത്തുണ്ടാകുന്ന പെണ്‍കുട്ടികളുടെ പടര്‍ന്ന പിടിക്കുന്ന ആത്മഹത്യകളെക്കുറിച്ച് ഒരു പത്രപവര്‍ത്തകന്റെ കാഴ്ചപ്പാടിുലൂടെ അന്വേഷിക്കുന്നുണ്ട്. ആ ആത്മഹത്യകളെക്കുറിച്ച് പറഞ്ഞുകേട്ട കഥകളല്ല പത്രപ്രവര്‍ത്തകനെ ചിന്തിപ്പിച്ചത്. ഓരോരുത്തരും ആ കൃത്യം നിര്‍വഹിച്ച രീതികളാണ് അയാളെ അത്ഭുതപ്പെടുത്തിയത്. എന്തെന്നാല്‍ അവരെല്ലാം ഏത്രയോ മുമ്പ് തയ്യാറായി നിന്നവരാണെന്ന് അവരുടെ കൃത്യനിര്‍വ്വഹണ രീതികള്‍ സ്വയം വെളിപ്പെടുത്തുന്നു. . ആത്മഹത്യെ എന്താണെന്ന് പരിശോധിച്ചുതുടങ്ങുമ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരണവും വ്യാഖ്യാനവും സൃഷ്ടിക്ക...