(INTRO:- ത്യാഗരാജസ്വാമിയുടെ പഞ്ചരത്‌നകൃതികളെ മാതൃകയാക്കി, ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ട്, മലയാളി ദമ്പതികള്‍ രചിച്ച ഗുരുപവനപുരേശപഞ്ചരത്‌നത്തെക്കുറിച്ച്.) ഇന്ന് നാം കേള്‍ക്കുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ ശില്‌പികളില്‍ പ്രധാനിയായ ത്യാഗരാജ സ്വാമികള്‍ രചിച്ച ഘനരാഗ പഞ്ചരത്‌ന കൃതികള്‍ ഇന്ന് ലോകത്തിലെവിടെയെങ്കിലും ആലപിക്കപ്പെടാത്ത ദിവസങ്ങളുണ്ടാവില്ല. മിക്ക സംഗീതോത്സവങ്ങളിലും ഒരു സുപ്രധാന ഇനം പഞ്ചരത്‌നകൃതികളുടെ സംഘം ചേര്‍ന്നുള്ള ആലാപനമായിരിക്കും. ഈ കൃതികളുടെ മനോഹാരിതയില്‍ മതിമറന്നുപോയതുകൊണ്ടാകാം സമാനമായ രചനകളൊന്നും ഇതുവരെ ഉണ്ടാവാതിരുന്നത്. എന്നാല്‍ കേരളത്തില്‍, പ്രസ്‌തുത സംഗീത രചനയെ നമസ്‌കരിച്ചുകൊണ്ട്, ഒരു ഘനരാഗ പഞ്ചരത്‌നം പുന്നയൂര്‍ക്കുളത്തുള്ള സുധാരമേശന്മാര്‍ രചിച്ചുകഴിഞ്ഞിരിക്കുന്നു. ശ്രീ ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള ശ്രീഗുരുപവനപുരേശപഞ്ചരത്‌നം. കേരളത്തില്‍ ധാരാളം ഗായകരുണ്ടായിട്ടും വാഗ്ഗേയകാരന്മാരുണ്ടായിട്ടും സമാനമായ ശ്രമമുണ്ടാകുന്നത്‌് ഈ യുവ ദമ്പതികളില്‍നിന്നാണ്. സംസ്‌കൃതാദ്ധ്യാപകിയായ സുധാ രമേശന്‍ സാഹിത്യം രചിക്കുകയും സംഗീതജ്ഞനായ വി രമേശന്‍ ഇണം നല്‍കുകയും ചെയ്‌ത ഈ...