Skip to main content

Posts

Showing posts from December, 2008

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം

രണ്ടാമത്‌ മന്ദാകിനി നാരായണന്‍ അനുസ്‌മരണ പ്രഭാഷണം ഭൂമിയുടെ പുതിയ പ്രത്യക്ഷങ്ങള്‍: ഭൂമി ചരക്ക്‌ എന്ന നിലയിലും ഉത്‌പാദനോപാധി എന്ന നിലയിലും വര്‍ത്തമാന കേരളത്തില്‍ The New Visibility of Land: Land as commodity and means of production in Kerala - കെ. എസ്‌. ഹരിലാല്‍ ഡിസംബര്‍ 16 കോഴിക്കോട്‌ പ്രസ്‌ക്ലബ്ബ്‌ ഹാള്‍ വൈകുന്നേരം 6 മണി ചെറുപ്പത്തില്‍തന്നെ ഇന്ത്യന്‍ സ്വാതന്ത്യസമരത്തില്‍ ആകൃഷ്ടയായി, തുടര്‍ന്ന്‌ അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍ ചേര്‍ന്നു, പിന്നീട്‌ കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിന്റെ പ്രാരംഭകയും മുന്‍നിര കലാപകാരിയുമായി - മന്ദാകിനി നാരായണന്റെ (മാ) ജീവിതത്തെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം. എന്നാല്‍ 'മാ'യെ വ്യത്യസ്ഥയാക്കുന്ന ഒരു സുപ്രധാന ഘടകം അവരുടെ സ്വതന്ത്ര ചിന്തയാണ്‌. സൂക്ഷ്‌മമായ ആത്മപ്രതിഫലനവും വിമര്‍ശനാത്മകതയും അവരെ സദാ മുന്‍വിധികളില്‍നിന്ന്‌ വിമുക്തമാക്കിയിരുന്നു. കുട്ടികളും യുവാക്കളും ഏത്‌ പ്രായക്കാരും 'മാ'യുടെ സഹചാരികളും സുഹൃത്തുക്കളുമായിരുന്നു. വായനയും സംഗീതവും ചിത്രകലയും 'മാ'യ്‌ക്ക്‌ എപ്പോഴും യുവത്വം പകര്‍ന്നു. ഏത്‌ പുതിയ ചിന്തക...

നോവല്‍ സിനിമയാകുമ്പോള്‍

നോവല്‍ സിനിമയാകുമ്പോള്‍ മുകുന്ദനുണ്ണി 'അഗ്നിസാക്ഷി' എന്ന സിനിമയില്‍ ഉണ്ണി ഒരു ശക്തമായ കഥാപാത്രമാണ്‌. എന്നാല്‍ അപ്രകാരം പറയുന്നതിലൂടെ എന്താണ്‌ ചെയ്യുന്നത്‌? ഉണ്ണി ഒരു ശക്തമായ കഥാപാത്രമായിത്തീരാന്‍, അങ്ങനെ തോന്നാന്‍ ഇടയാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? സിനിമയ്‌ക്കകത്തെ കഥാപാത്രങ്ങളും പുറത്തെ പ്രേക്ഷകരും ഒരുപോലെ ഉണ്ണി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന മാസ്‌മരിക വലയത്തിനകത്താണ്‌. പ്രേക്ഷകരുടെ വിമര്‍ശനബൂദ്ധിയെ മാറ്റിവെയ്‌ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക വൈകാരികതലവും സിനിമയുടെ കഥാഖ്യാനത്തിനുണ്ട്‌. ഉണ്ണിയോട്‌ നമുക്ക്‌ തോന്നുന്ന ആദരവിന്റെ അടിസ്ഥാനം ഒരു പക്ഷെ, അദ്ദേഹത്തിന്റെ മഹിമയായിരിക്കാം. മനുഷ്യനെ മനസ്സിലാക്കുക, സൂക്ഷ്‌മമായി മനസ്സിലാക്കുക, പരമാവധി ഒരു വ്യക്തിയെ അറിയുക, വ്യക്തിയെ അവ/ന്റ/ളുടെ പ്രത്യേക അവസ്ഥയില്‍ കാണാന്‍ കഴിയുക, ഇപ്രകാരം കുറേ സൂക്ഷ്‌മമായ അഗാധതകളുണ്ട്‌ ഉണ്ണിയുടെ സ്വഭാവത്തിലും ദര്‍ശനത്തിലും. ഒരു വലിയ മാറ്റം വ്യക്തിയെ തകര്‍ക്കും എന്നവനറിയാം. എന്നാല്‍ ഈ കഥാപാത്രത്തെ ഇങ്ങനെ സിനിമയുടെ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ ചലചിത്രകാരന്‍ സ്വീകരിച്ച ഉപായങ്ങള്‍ ധാരാളം വിമര്‍ശന...

വിഗ്രഹഭഞ്‌ജനവും പ്രതിസംഗീതവും

 W ho could fight earthquakes and fires - and youth? - Nikos  Kazantzakis   'ലജ്ജാവതിയെ' എന്ന ചലചിത്രഗാനം സമീപകാല ജീവിതത്തിന്റെ മുഖ്യദിശയിലെ വലിയ തരംഗമാണ്‌. യുവതലമുറയുടെ മാത്രം ഗാനമല്ല ഇത്‌. പ്രായഭേദമന്യേ ഈ ഗാനത്തിന്റെ ലഹരി പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. കുട്ടികള്‍ ഇരുട്ടത്തു പേടി അകറ്റാന്‍ പാടുന്ന പാട്ടുപോലും 'ലജ്ജാവതിയെ...' എന്നാല്‍, ഈ ഗാനം വിഷയമായി എഴുതപ്പെട്ട ലേഖനങ്ങളിലെ ശ്രദ്ധാര്‍ഹമായ വാദങ്ങള്‍ രണ്ട്‌ പക്ഷമായി നിന്നതല്ലാതെ പ്രസ്‌തുത ഗാനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ പറയത്തക്ക സംഭാവനയൊന്നും ചെയ്‌തിട്ടില്ല. ഇവ പ്രധാനമായും രണ്ട്‌ വീക്ഷണങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ശാസ്‌ത്രീയ സംഗീതത്തെ പിന്‍പറ്റി സൃഷ്ടിച്ച പഴയതും പുതിയതുമായ ഗാനങ്ങളുമായി താരതമ്യം ചെയ്‌തും, അവയെ നിര്‍ണ്ണയിക്കുന്ന സൗന്ദര്യശാസ്‌ത്ര മാനദണ്ഡങ്ങളുപയോഗിച്ചും, 'ലജ്ജാവതിയെ' ഗുണനിലവാരമില്ലാത്ത ഒരു ഗാനമായി വിലയിരുത്തുകയായിരുന്നു ഒരു പക്ഷം. എന്നാല്‍, ഈ നോട്ടത്തില്‍ യുക്തിപരമായ ഒരു തെറ്റ്‌ അന്തര്‍ഭവിച്ചിട്ടുണ്ട്‌. അതായത്‌, സംഗീതത്തിന്റെ യുക്തിഭൂപടത്തില്‍ എവിടെയാണ്‌ 'ലജ്ജാവതിയെ' എന...