ആദ്യകാലത്ത് ഗാന്ധി ജാതിയെ സ്വീകരിച്ചിരുന്നു. പക്ഷെ നിലനിന്നിരുന്ന, അധികാരശ്രേണിയുള്ള, രൂപത്തെയല്ല. സ്വരാജ് എന്ന ഗാന്ധിജിയുടെ ദേശ സങ്കല്‍പ്പത്തോട് ചേരുന്ന സങ്കല്‍പ്പമാണ് ജാതി. പിന്നീട് പാശ്ചാത്യലോകത്ത് ഉണ്ടായ സാംസ്‌കാരിക ബഹുസ്വരത എന്ന ആശയത്തോട് സാദൃശ്യം തോന്നുന്ന ആശയമാണ് അദ്ദേഹത്തിന് ജാതി. സാമൂഹികമായ കടമയുടെ ബഹുസ്വരത എന്ന് വിളിക്കാവുന്ന ഒരു തരം സങ്കല്‍പ്പം. ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഗാന്ധിജിയുടെ സ്വരാജ് എന്ന ദേശ സങ്കല്‍പ്പത്തോട് ചേര്‍ക്കുമ്പോഴാണ് മനസ്സിലാവുക. സ്വരാജ് എന്ന ദേശ സങ്കല്‍പ്പം കമ്മ്യൂണിസം വിഭാവന ചെയ്യുന്ന അങ്ങേയറ്റം വികേന്ദ്രീകൃതമായ ദേശത്തോട് സമാനതയുള്ളതാണ്. പക്ഷെ ആധുനിക മുതലാളിത്തത്തിലൂടെ കടന്നുപോകാത്ത തരത്തിലുള്ള കമ്മ്യൂണിസം. ലെനിന്റെ കാലത്ത് റഷ്യയില്‍ ഒരു ഗ്രൂപ്പ് (പേര് മറന്നുപോയി) കമ്മ്യൂണിസം കാര്‍ഷിക ഘട്ടത്തില്‍ ഉണ്ടാക്കണം, മുതലാളിത്തത്തിലൂടെ കടന്നുപോകേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. ലെനിന്‍ യോജിച്ചിരുന്നില്ല. പിന്നീട് കാര്‍ഷിക കമ്മ്യൂണിസം എന്ന ആശയം വീണ്ടും സജീവമായി. പക്ഷെ അപ്പോഴേയ്ക്കും മുതലാളിത്തം കടന്നുവന്നു കഴിഞ്ഞിരുന്നു. സ്വരാജ് കര്‍ഷകരുടെ കമ്മ്യൂണിസമാണ്. തൊഴിലാളി ...