ശുശ്രൂഷിച്ച് ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കല്‍ എന്ന് പറയുമ്പോള്‍ ആ ചിന്തയില്‍ത്തന്നെ ചില നയങ്ങള്‍ വ്യക്തമാണ്. ഒന്ന്, ലക്ഷ്യം ലോകത്തിന്റെ ആരോഗ്യമാണ്. രണ്ട്, ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴി ശുശ്രൂഷയുടേതാണ്. ശുശ്രൂഷിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ശ്രദ്ധയോടെ പരിചരിക്കല്‍ എന്നാണ്. എന്താണ് ലോകത്തിന്റെ ആരോഗ്യം, എന്താണ് ശുശ്രൂഷിക്കല്‍ എന്നിവയാണ് അടുത്ത ചോദ്യങ്ങള്‍. മനുഷ്യാരോഗ്യവും ലോകാരോഗ്യവും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്. മനുഷ്യര്‍ക്ക് അനാരോഗ്യമില്ലാതിരിക്കാന്‍ ലോകത്തിന് ആരോഗ്യംവേണം. ഏറ്റവും വലിയ ലോകം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. വായുവും കാറ്റും ചൂടും മരങ്ങളും പക്ഷികളും... എല്ലാം. ഈ വലിയ ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കാനുള്ള യത്‌നമാണ് തുടങ്ങുന്നത്. എന്നാല്‍ ഈ ബൃഹത് ലോകത്തിന്റെ ഭാഗമായ മനുഷ്യരെ ശുശ്രൂഷിക്കുമ്പോള്‍, ശുശ്രൂഷ ഫലവത്താവണമെങ്കില്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരെക്കുറിച്ച് നിസ്സംശയകരമായി പറയാവുന്നത് അവര്‍ക്ക് സ്വന്തമായി ശരീരമുണ്ടെന്നുള്ളതാണ്. ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനെ ഒര...