അദ്ധ്യാപകരെ നമുക്ക് അറിയാം. പക്ഷെ നമുക്ക് ഗുരുവിനെ അറിയുമോ? ഗുരുവിനെ കണ്ടുമുട്ടിയവര്‍ വിരളമാണ്. ഒരു വിഷയത്തിന്റെ അഗാധതയില്‍ നിന്നുകൊണ്ട് മറ്റെന്തിനേയും അറിയുന്ന വിവേകബുദ്ധി ഗുരുവിന്റെ യോഗ്യതയാണ്. ഗുരു നയിക്കാന്‍ പ്രാപ്തിയുള്ള വ്യക്തിയായിരിക്കും. ഗുരുവും ശിഷ്യരും തമ്മില്‍ മത്സരമുണ്ടാകില്ല. ശിഷ്യരെ നയിക്കുകയും അവരുടെ വികാസത്തെ ശ്രിദ്ധിക്കുകയും ചെയ്തുകൊണ്ട് ഗുരു സദാ ജാഗരൂകനായി കുടെയുണ്ടാവും. കബീര്‍ ഗുരുവിനെ കാണുന്നത് വിവേകത്തിലേയ്ക്ക് നയിക്കുന്നവനായിട്ടാണ്: ഗുരു ഗോവിന്ദ്, ദോനോ ഖഡേ, കാകോ ലാഗു പായേ ബലിഹരി ഗുരു അപ്‌നെ ഗോവിന്ദ് ദിയോ ദിഖായേ ഗുരുവും ദൈവവും നമ്മുടെ മുന്നില്‍ നില്‍ക്കുകയാണെങ്കില്‍, നാം ആരെ വന്ദിക്കും? എല്ലാവരും നിസ്സംശയം പറയും 'ദൈവത്തെ' എന്ന്. പക്ഷെ കബീര്‍ പറയുന്നു, നാം ഗുരുവിനെ വന്ദിക്കണം. കാരണം ഗുരുവാണ് ദൈവത്തെ, അതിലൂടെ വിവേകത്തേയും, കാണിച്ചു തന്നത്. ചില ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ ഗുരു ദൈവതുല്യനാണ്. ഗുരു തരുന്നതാണ് താലിം. താലിം എന്ന ഉറുദു വാക്ക് സാമാന്യമായി പഠിപ്പിക്കലിന്റെ പ്രക്രിയയെയാണ് അര്‍ത്ഥമാക്കുന്നത്....