വികസനത്തിന്റെ ധാര്‍മ്മികത വികസനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ആലോചിക്കുമ്പോള്‍ നന്മ നിറഞ്ഞ മനസ്സിനുടമകള്‍ പറയും നമുക്ക് ഈ വികസനം വേണ്ട എന്ന്. താര്‍ക്കികമായി അത് പുറകോട്ട് പോക്കായതുകൊണ്ട് അവികസിതാവസ്ഥയിലേയ്ക്ക് തരിച്ചുപോകാന്‍ കഴിയുമോ എന്ന് തിരിച്ചു ചോദിച്ചേയ്ക്കാം. രാധാകൃഷ്ണന്‍ സ്വകാര്യമായി ഉറക്കെ ചിന്തിച്ചത് ഓര്‍മ്മവരുന്നു. അദ്ദേഹത്തിന്റെ വാദമായല്ല. നമുക്ക് നടക്കാനാവുന്ന ദൂരത്തിന്റെ പരിധിയില്‍ ജീവിക്കുന്നതാണ് നമുക്ക് നല്ലത്. ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറയാന്‍ കാരണം വികസനത്തിന് എതിരായതുകൊണ്ടല്ല. തീവണ്ടി വരുത്തി വെയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആലോചിച്ചാണ്. തീവണ്ടി വന്നാല്‍ ഗ്രാമത്തിലെ വിഭവങ്ങള്‍ മുഴുവന്‍ മറ്റിടത്തേയ്ക്ക് കൊണ്ടുപോകാനിടയുണ്ട്. കുറ്റം ചെയ്ത കുറ്റവാളി തീവണ്ടി കയറി രക്ഷപ്പെടാനിടയുണ്ട്. അത്തരം സാധ്യകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറഞ്ഞത്. ഗാന്ധിയുടെ ആദര്‍ശത്തിലുള്ള സ്വരാജ്യത്തിന് ഏതാണ്ട് 50 കിലോ മീറ്റര്‍ ചുറ്റളവായിരിക്കാം എന്ന് നിസാര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ സെവന്‍ സമുരായീസ് എന്ന സിനിമ ...