Skip to main content

Posts

Showing posts from May, 2014

ഹിംസയില്ലാത്ത ലോകത്തിന് സംഗീതജ്ഞന്റെ മാനിഫെസ്റ്റോ

ഹിംസയില്ലാത്ത ലോകത്തിന് സംഗീതജ്ഞന്റെ മാനിഫെസ്റ്റോ വിനയം ധാര്‍ഷ്ട്യത്തേക്കാള്‍ വിറ്റുപോകുന്ന ഒരു കാലമാണിത്.  ലളിതമായി ഞാനൊരു പാട്ടുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ടി എം കൃഷ്ണ ഈ ഒരു വില്‍പ്പനതന്ത്രം പ്രയോഗിക്കുകയല്ല.  പ്രഗത്ഭരില്‍ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരന്‍ എന്ന് മാത്രം അവകാശപ്പെടുന്നത് സംഗീതത്തെ അത്രമേല്‍ അറിഞ്ഞതുകൊണ്ടാണ്.  സംഗീതത്തിന്റെ ബ്രഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണത്.  ഈ തിരിച്ചറിവോടെ ടി എം കൃഷ്ണ ധ്യാനപൂര്‍ണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂര്‍വ്വകല്‍പ്പന ചെയ്യാത്ത മനോധര്‍മ്മത്തെ തന്റെ സംഗീത കച്ചേരികളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  രീതിശാസ്ത്രവും മനോധര്‍മ്മവും മെരുക്കാന്‍ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞന് അത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ്.  സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു.   മുകുന്ദനുണ്ണി:  കസബിന് വധശിക്ഷ വിധിക്കണമെന്ന് ജനങ്ങള്‍ മുറവ...