കുറേക്കാലം മൈക്കല്‍ ജാക്‌സന്റെ അതീന്ദ്രീയ ഡിസ്‌കോയില്‍ സ്വയം മറന്നാടിയ ജനകോടികള്‍ ഒരു ചെറിയ ഇടവേളയില്‍തന്നെ അദ്ദേഹത്തെ മറന്നു. സാങ്കേതികാഭിവൃദ്ധിയും മാധ്യമവും കമ്പോളവും കൈകോര്‍ക്കുന്ന ഇന്നത്തെ മുതലാളിത്തയാഥാര്‍ഥ്യ ലോകത്തിന്റെ വേഗമാര്‍ന്ന ജീവിതത്തില്‍ സംഗീതത്തേയും മറവി ബാധിച്ചത് യുക്തമായ ഒരു താര്‍ക്കിക പരിണാമംപോലെയാണ്. ശ്രവണഭ്രമാത്മകതയുടെ ഈ `റോക്ക് എറൗണ്ട് ദ ക്ലോക്ക്`യുഗത്തില്‍ പാട്ടുകള്‍ക്ക് ക്ഷിപ്രായുസ്സാണ്. പക്ഷെ മൈക്കല്‍ ജാക്‌സണ്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. സ്വന്തം മരണത്തിലൂടെ. മാധ്യമങ്ങളിലൂടെയുള്ള നീണ്ട മരണം. മൈക്കല്‍ ജാക്‌സണ്‍ ഹൃദയസ്‌തംഭനം വന്നു മരിക്കുന്ന ഒരു സാധാരണ മനുഷ്യനായി താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്ന് നിരാശയോടെയും സങ്കടത്തോടെയും രാംഗോപാല്‍ വര്‍മ്മ എഴുതിയ ബ്ലോഗ് വായിച്ച് പലര്‍ക്കും ഈ വിചാരം അവരുടേതുകൂടിയാണെന്ന് തോന്നിയിരിക്കണം. മനുഷ്യര്‍ക്ക് അത്യത്ഭുതകരമായ വിനോദാനുഭവങ്ങള്‍ വിളമ്പാന്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അതിമാനുഷനായാണ് മൈക്കള്‍ ജാക്‌സനെ അദ്ദേഹത്തിന്റെ 1996 ലെ ബോംബെ പരിപാടി കണ്ട് രാംഗോപാല്‍ വര്‍മ്മ ഓര്‍മ്മയില്‍ സൂക്ഷിച്ചുവെച്ചത്. സങ്കല്‌പി...